ഫിറോസ് -സജ്നയ്ക്ക് പിന്നാലെ ഋതുവും; ബിഗ് ബോസ് ഹൗസിലെ നിയമം തെറ്റിച്ചു, പുറത്താക്കണമെന്ന് പ്രേക്ഷകർ
ബിഗ് ബോസ് മലയാളം സീസൺ 3 പത്താം ആഴ്ചയിലേയ്ക്ക് കടന്നിരിക്കുകയാണ്. ഗെയിം അവസാനിക്കാൻ ഇനി ആഴ്ചകളില്ല. ദിവസങ്ങൾ കൂടുന്തോറും മത്സരവും കടുക്കുകയാണ്. 100 ദിവസം ഹൗസിനുള്ളിൽ നിൽക്കുക എന്നതാണ് മത്സരാർഥികളുടെ പ്രധാന ലക്ഷ്യം. ഇതിനായി പല സൗഹൃദങ്ങളും മാറ്റിനിർത്തി ടാസ്ക്കിനെ നേരിടുകയാണ്. പല സലൗഹൃദങ്ങളും ഇതിനോടകം തന്നെ ശിഥിലമാകുകയും ചെയ്തിട്ടുണ്ട്. ഫെബ്രുവരി 14ന് പതിനാല് പേരുമായി ആരംഭിച്ച ബിഗ് ബോസ് സീസൺ 3 ൽ ഇപ്പോൾ 12 പേരാണ് ഉള്ളത്.
പ്രിയ പ്രകാശ് വാര്യരുടെ പുതിയ ചിത്രം വൈറലാകുന്നു, കാണുന്നു
ബിഗ് ബോസ് സിസൺ 3 ലെ ശക്തയായ മത്സരാർഥിയാണ് ഋതു മന്ത്ര. ഇപ്പോഴിത ഋതുവിനെതിരെ രൂക്ഷ വിമർശനം ഉയരുകയാണ്. ഷോയിൽ നിന്ന് പുറത്താക്കണമെന്നാണ് പ്രേക്ഷകരുടെ ആവശ്യം. താരത്തിനെതിരെ ശക്തമായ ക്യാംപെയ്ൻ സോഷ്യൽ മീഡിയയിൽ ശക്തമാകുകയാണ്. സജ്ന-ഫിറോസ് ദമ്പതികളെ പോലെ ഋതുവും ഷോ നിയമം തെറ്റിച്ചുവെന്നാണ് പ്രേക്ഷകർ പറയുന്നത്

ബിഗ്ബോസ് സീസൺ 3 ൽ ടോപ്പ് ഫൈവിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന മത്സരാർഥിയാണ് ഋതു മന്ത്ര. ഗ്രൂപ്പുകളിൽ ഒതുങ്ങി നിൽക്കാതെ എല്ലാവരുമായി വളരെ അടുത്ത സൗഹൃദമാണ് ഹൗസിൽ ഋതുവിനുള്ളത്. മത്സരവും സൗഹൃദവും രണ്ടായിട്ടാണ് ഋതു കാണുന്നത്. ടാസ്ക്കിനിടയിൽ നടക്കുന്ന പല അഭിപ്രായഭിന്നതകളും പിന്നീട് പറഞ്ഞ് പരിഹരിക്കാറുണ്ട്.ഹൗസിൽ അധികം മോശം വാക്കുകൾ ഉപേയോഗിക്കാതെ മാന്യമായിട്ടാണ് എപ്പോഴും പെരുമാറിയിരുന്നത്. ഋതുവിന്റെ ഈ ഗുണം പലപ്പോഴും പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചായായിരുന്നു.

ഇപ്പോഴിത ഋതു മന്ത്രയ്ക്കെതിരെ പ്രേക്ഷകർ രംഗത്തെത്തിയിരിക്കുകയാണ്. ടാസ്ക്കിനിടെ താരം പറഞ്ഞ പരാമർശത്തെ തുടർന്നാണ് രൂക്ഷ വിമർശനം ഉയരുന്നത്. ജാതി പേര് വിളിച്ച് ആക്ഷേപിച്ചുവെന്നാണ് ഋതുവിനെതിരെ വ്യാപപകമായി ഉയരുന്ന ആരോപണം. ഋതുവിനെ പിന്തുണച്ച പ്രേക്ഷകർ തന്നെ . പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകായണ്. ഇതുമായി ബന്ധപ്പെട്ട് ഹാഷ്ടാഗുകൾ ബിഗ് ബോസിന്റെ ഫേസ്ബുക്ക് പേജിലും ഏഷ്യനെറ്റിന്റെ ഫേസ്ബുക്ക് പേജിലും വ്യാപകമാകുകയാണ്

ബിഗ് ബോസ് സീസൺ 3യുടെ തുടക്കത്തിലായിരുന്നു ജാതീയമായി അധിക്ഷേപിക്കുന്നതരത്തിലുള്ള വാക്ക് ഋതുവിൽ നിന്ന് പുറത്തു വന്നത്. എന്നാൽ അന്ന് അതിനെ കുറിച്ച് മത്സരാർഥികളോ മോഹൻലാലോ പറഞ്ഞിരുന്നില്ല. ഇപ്പോൾ ഒരു ടാസ്ക്ക് വന്നപ്പോഴാണ് ഋതു മന്ത്രയ്ക്ക് നേരെ അതെടുത്ത് പ്രയോഗിച്ചത്. എന്നാൽ ഋതു ഇപ്പോഴും തെറ്റ് മനസ്സിലാക്കി മാപ്പ് പറയാൻ തയ്യാറായിട്ടില്ല.. ആരോപണത്തെ വിമർശിച്ച് തള്ളിക്കളയുകയായിരുന്നു. ടാസ്ക്കിന് ശേഷം ഇത് മത്സരാർഥികൾ മറന്നെങ്കിലും ഋതുവിനെതിരെയും ബിഗ് ബോസിനെതിരേയും പ്രേക്ഷകർ രംഗത്തെത്തിയിട്ടുണ്ട്.
മണിക്കുട്ടനും അഡോണിയുമാണ് ഋതുവിനെതിരെ ആരോപണം ഉന്നയിച്ചത്.
Recommended Video

ആഴ്ചകൾക്ക് മുൻപായിരുന്നു നിയമം തെറ്റിച്ച് സ്ത്രീകളെ അധിക്ഷേപിച്ചുവെന്ന പേരിൽ സജ്നയേയും ഫിറോസിനേയും ഷോയിൽ നിന്ന് പുറത്താക്കിയത്. സ്പെഷ്യൽ എപ്പിസോഡിൽ എത്തിയാണ് മോഹൻലാൽ ദമ്പതിമാർക്കെതിരെ നടപടി സ്വീകരിച്ചത്. ബിഗ് ബോസിലെ 12 മത്സരാർഥികളും ഒരുപോലെ സജ്ന- ഫിറോസിനെ പുറത്താക്കണം എന്ന് പറഞ്ഞിരുന്നു. എന്നാൽ ഋതുവിന്റെ കാര്യത്തിൽ അതേ നിലപാട് സഹമത്സരാർഥികൾ എടുക്കുകയില്ല.


Click it and Unblock the Notifications