twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിങ്ങള്‍ നെഞ്ചോട് ചേര്‍ത്തുവെച്ച ഷോ താല്‍ക്കാലികമായി നിര്‍ത്തുന്നു, പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ്‌ ബിഗ് ബോസ്

    By Midhun Raj
    |

    ബിഗ് ബോസ് മലയാളം മൂന്നാം സീസണും കോവിഡ് സാഹചര്യത്തില്‍ നിര്‍ത്തിവെച്ചത് ആരാധകരെ നിരാശരാക്കിയിരുന്നു. അണിയറ പ്രവര്‍ത്തകരില്‍ ചിലര്‍ക്ക് പോസിറ്റീവായത് കാരണം പോലീസും റവന്യൂ വകുപ്പും എത്തി ഷോ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് മല്‍സരാര്‍ത്ഥികളെ ബിബി ഹൗസില്‍ നിന്നും ഹോട്ടല്‍ റൂമുകളിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുകള്‍ വന്നു. അതേസമയം കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ് മൂന്നാം സീസണിന്‌റെ അവസാന എപ്പിസോഡ് സംപ്രേക്ഷണം ചെയ്തത്.

    ഇന്ത്യന്‍ സെലിബ്രിറ്റികളുടെ ഞെട്ടിക്കുന്ന ചിത്രങ്ങള്‍ പുറത്ത്, കാണാം,

    നൂറ് ദിവസം പൂര്‍ത്തിയാക്കാനാവാതെ 95ാമത്തെ ദിവസം ഷോ നിര്‍ത്തുകയായിരുന്നു. എപ്പിസോഡിന് അവസാനമാണ് ഷോ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്ന കാര്യം ബിഗ് ബോസ് അറിയിക്കുന്നത്.

    ഇത് ബിഗ് ബോസ്, കോവിഡ് വ്യാപനത്തെ

    'ഇത് ബിഗ് ബോസ്, കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ മൂലം ഉടലെടുത്ത ചില പ്രത്യേക സാഹചര്യങ്ങള്‍ നിങ്ങള്‍ നെഞ്ചോട് ചേര്‍ത്തുവെച്ച നിങ്ങളുടെ പ്രിയ പ്രോഗ്രാം ബിഗ് ബോസ് മലയാളം സീസണ്‍ 3 താല്‍ക്കാലികമായി സംപ്രേക്ഷണം നിര്‍ത്തിവെക്കുകയാണ്. പ്രതിസന്ധികള്‍ തരണം ചെയ്ത് ഉടന്‍ തന്നെ പുനരാരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയോടെ തല്‍ക്കാലത്തേക്ക് വിട.

    ഇതുവരെ നിങ്ങള്‍ പ്രേക്ഷകര്‍ തന്ന

    ഇതുവരെ നിങ്ങള്‍ പ്രേക്ഷകര്‍ തന്ന അകമഴിഞ്ഞ പിന്തുണയ്ക്ക് ഒരുപാട് നന്ദി എന്നാണ് ബിഗ് ബോസ് അവസാനമായി പറയുന്നത്. അതേസമയം ബിഗ് ബോസ് നിര്‍ത്തിവെച്ച ന്യൂസ് പുറത്തുവന്ന ശേഷവും രണ്ട് മൂന്ന് എപ്പിസോഡുകള്‍ ഷോയുടെതായി ഉണ്ടാവുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ 95ാമത്തെ ദിവസം തന്നെ ഷോ അവസാനിക്കുകയായിരുന്നു.

    ബിഗ് ബോസിന്‌റെ രണ്ടാം സീസണ്‍

    ബിഗ് ബോസിന്‌റെ രണ്ടാം സീസണ്‍ 75ാമത്തെ എപ്പിസോഡിലാണ് അവസാനിച്ചത്. അടുത്തിടെ കന്നഡ ബിഗ് ബോസും കോവിഡ് സാഹചര്യത്തില്‍ അവസാനിപ്പിച്ചിരുന്നു. മലയാളം ബിഗ് ബോസിന്‌റെ ആദ്യം സീസണ്‍ മാത്രമാണ് മുഴുവന്‍ ദിവസങ്ങളും ചിത്രീകരിക്കാന്‍ കഴിഞ്ഞത്. ബിഗ് ബോസ് മലയാളം ആദ്യ സീസണില്‍ സാബുമോന്‍ അബ്ദുസമദാണ് വിന്നറായത്.

    പേളി മാണി, ഷിയാസ് കരീം തുടങ്ങിയവര്‍ രണ്ടും

    പേളി മാണി, ഷിയാസ് കരീം തുടങ്ങിയവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുമെത്തി. അതേസമയം ബിഗ് ബോസിന്‌റെ കാര്യത്തില്‍ രണ്ട് ദിവസത്തിനകം അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായത്. 95 ദിവസങ്ങളായ സ്ഥിതിക്ക് ഫൈനല്‍ നടക്കുവാനുളള സാധ്യതകളുണ്ടെന്ന് പലരും പറയുന്നു. ഫൈനല്‍ ചിത്രീകരിക്കാന്‍ ചാനല്‍ പോലീസിനോടും മറ്റു വകുപ്പുകളോടും ആവശ്യപ്പെടുമെന്നാണ് സൂചന.

    Recommended Video

    Bigg Boss Malayalam 3 Shoot Suspended | FilmiBeat Malayalam
    മല്‍സരാര്‍ത്ഥികളെല്ലാം

    മല്‍സരാര്‍ത്ഥികളെല്ലാം ഇപ്പോഴും ചെന്നൈയില്‍ തന്നെയുണ്ടെന്നാണ് അറിയുന്നത്. നിലവില്‍ ഏട്ട് മല്‍സരാര്‍ത്ഥികളാണ് ഷോയിലുളളത്. മണിക്കുട്ടന്‍, ഡിംപല്‍ ഭാല്‍, അനൂപ് കൃഷ്ണന്‍, ഋതു മന്ത്ര, നോബി മാര്‍ക്കോസ്, കിടിലം ഫിറോസ്, റംസാന്‍, സായി വിഷ്ണു എന്നിവരാണ് ബിഗ് ബോസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചപ്പോള്‍ ഷോയിലുളള മല്‍സരാര്‍ത്ഥികള്‍.

    English summary
    bigg boss malayalam season 3: channel announced show is temporarily end
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X