നോബിയും ധന്യയും ബിഗ് ബോസ് സീസൺ 3 ൽ ഉണ്ടാകും, വിശ്വസിക്കാം, മത്സരാർഥികളെ കുറിച്ചുള്ള വെളിപ്പെടുത്തൽ

ഇന്ത്യൻ ടെലിവിഷൻ രംഗത്തെ ഏറ്റവും ജനപ്രിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദി, മലയാളം, തമിഴ്, കന്നഡ, തെലുങ്ക് എന്നിങ്ങനെ ഇന്ത്യയിലെ വിവിധ ഭാഷകളിലായി ബിഗ് ബോസ് റിയാലിറ്റി ഷോ നടക്കുന്നുണ്ട്. ഹിന്ദിയിൽ ഷോ ആരംഭിച്ച് വലിയ വിജയമായതിനെ തുടർന്ന് മറ്റ് ഭാഷകളിലും ആരംഭിക്കുകയായിരുന്നു. പ്രേക്ഷകകരുടെ പ്രിയപ്പെട്ട മത്സരാർഥികൾ പങ്കെടുക്കുന്ന ഷോയിൽ അവതാരകരായി എത്തുന്നത് സൂപ്പർ താരങ്ങളാണ്. മോഹൻലാൽ ആണ് മലയാളത്തിൽ ബിഗ് ബോസ് ഷോ അവതരിപ്പിക്കുന്നത്.

ലോക്ക് ഡൗണിന് ശേഷം ബിഗ് ബോസ് സീസൺ 3 വീണ്ടും ആരംഭിക്കുകയാണ്. മോഹൻലാൽ തന്നെയാണ് ഇക്കുറിയും അവതാരകനായി എത്തുന്നത്. സ്റ്റാര്‍ സിംഗര്‍ സീസൺ 8ന്റെ ഉദ്ഘാടന വേദിയിൽ നടൻ ടൊവിനോ തോമസ് ബിഗ് ബോസ് സീസൺ 3 ലോഗോ പുറത്തിറക്കിയത്. ഷോയ്ക്കായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

 നൂറ് ശതമാനം  ഉറപ്പ്

പൂർണ്ണമായും സസ്പെൻസ് കാത്തു സൂക്ഷിക്കുന്ന ഷോയാണ് ബിഗ് ബോസ്. അതിനാൽ തന്നെ നിരവധി വാർത്തകളാണ് ഷോയെ കുറിച്ചും മത്സരാർഥികളെ കുറിച്ചും പ്രചരിക്കുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട നിരവധി താരങ്ങളുടെ പേരുകളാണ് ഉയർന്ന് കേൾക്കുന്നത്. ഇപ്പോഴിത മത്സരാർഥികളെ കുറിച്ചുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയി വൈറലാവുകയാണ്. മൂപ്പൻസ് വ്ലോഗിലൂടെ ശരത് പരമേശ്വരനാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. ഹൈജാക്ക് ചെയ്തതോ, വെറുതെ പ്രെഡിക്ഷൻ നടത്തുന്നതോ അല്ല നൂറു ശതമാനം വിശ്വസിക്കാൻ പറ്റുന്ന കാര്യങ്ങൾ ആണ് താൻ പറയുന്നതെന്നാണ് ശരത് വീഡിയോയിൽ പറയുന്നത്. ചാനലിലുള്ള സുഹൃത്ത് വലയം കൊണ്ടും, അല്ലാതെ ഉള്ള ബന്ധം കൊണ്ടും തനിക്ക് കിട്ടിയ വിവരങ്ങൾ ആണ് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ചെന്നൈയിൽ

ചെന്നൈയിലാണ് ഇക്കുറി ബിഗ് ബോസ് ഷോ നടക്കുന്നതെന്നാണ് ശരത് പറയുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ് ഇക്കുറി എത്തുന്നതെന്നും നടൻ പറയുന്നു. കൂടാതെ ബോളിവുഡ് മാതൃകയിൽ ആകും എൻഡമോൾ ഇത്തവണ മലയാളം സീസൺ അണിയിച്ചൊരുക്കുക എന്നും മോഹൻലാലിന് സ്വതന്ത്രമായി തീരുമാനങ്ങൾ കൈക്കൊള്ളാം എന്നും, ചാനലിന്റെ ഇടപെടലുകൾ നടക്കില്ല എന്നും ശരത് പറയുന്നു ഇതിനോടകം തന്നെ ഒരു ബാച്ച് ചെന്നൈയിൽ എത്തിയിട്ടുണ്ടെന്നും ശരത് വീഡിയോയിൽ പറയുന്നു.

ബിഗ് ബോസിൽ  ആരൊക്കെ

കഴിഞ്ഞ സീസൺ പോലെ 20 പേരുമായിട്ടാകില്ല ഈ സീസൺ ആരംഭിക്കുക എന്നും മൂപ്പൻസ് വ്ലോഗിലൂടെ ശരത് പറയുന്നുണ്ട്. മാത്രവുമല്ല ഒരു ബാച്ചിന്റെ ക്വാറന്റൈൻ ആരംഭിച്ചതായും ഇനിയുള്ള ബാച്ച് അടുത്ത മാസം ആദ്യത്തോടെ എത്തുമെന്നും വീഡിയോയിൽ പറയുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോ 20 ന് മുൻപെ ആരംഭിക്കുമെന്നാണ് ശരത് പറയുന്നത്.

Recommended Video

ബിഗ്‌ബോസിലെ അവതാരകരുടെ പ്രതിഫലം..കണ്ണുതള്ളിക്കും കണക്കുകൾ
ശരത് പറയുന്നത്

കൂടാതെ ഇത്തവണത്തെ സീസണിൽ എത്തുന്നവരെ കുറിച്ചും ശരത് പറയുന്നുണ്ട്. നടൻ നോബി മാർക്കോസും കിടിലൻ ഫിറോസും ഉറപ്പായും ഉണ്ടാകും. അവർ ഇവിടെ നിന്നും ഫ്‌ളൈ ചെയ്തുകഴിഞ്ഞു. കൂടാതെ ധന്യ നാഥും ഉറപ്പായും ഉണ്ടാകുമെന്നും ശരത് പറയുന്നു. താനും ബിഗ് ബോസിൽ ഉണ്ടാകുമോ എന്നാ കാര്യത്തിൽ ഇത് വരെ വിളി വന്നിട്ടില്ല, വന്നാലുള്ള തീരുമാനം അറിയിക്കാം എന്നും ശരത് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X