ഋതു മന്ത്രയുടെ പുതിയ സിനിമ വരുന്നോ? സംവിധായകന്‍ സിദ്ധിഖിനൊപ്പമുളള ചിത്രവുമായി നടി, ഏറ്റെടുത്ത് ആരാധകര്‍

By Midhun Raj

ബിഗ് ബോസ് മലയാളം സീസണ്‍ 3യിലൂടെ പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരിയായ താരമാണ് ഋതു മന്ത്ര. സിനിമ, മോഡലിംഗ് മേഖലകളില്‍ തിളങ്ങിയ ശേഷമാണ് ഋതു ബിഗ് ബോസിലെത്തുന്നത്. പ്രേക്ഷകര്‍ക്ക് അത്ര സുപരിചിതയല്ലാതിരുന്ന താരത്തെ ഷോയിലെത്തിയ ശേഷമാണ് എല്ലാവരും അടുത്തറിഞ്ഞത്. അതേസമയം ഫെെനലിനായി പ്രേക്ഷകര്‍ കാത്തിരിക്കുമ്പോള്‍ ഋതുവും ടോപ്പ് ഫൈവിലെത്തും എന്ന പ്രതീക്ഷകളിലാണ് ആരാധകര്‍. ബിഗ് ബോസ് ആദ്യ പകുതിയേക്കാള്‍ കൂടുതല്‍ രണ്ടാം പകുതിയിലായിരുന്നു ഋതു തിളങ്ങിയത്.

സാരിയില്‍ ഗ്ലാമറസായി തെലുങ്ക് താരം, പുത്തന്‍ ചിത്രങ്ങള്‍ കാണാം

നടിയുടെ പെര്‍ഫോമന്‍സും സ്വഭാവവുമെല്ലാം കണ്ട് ഋതു മന്ത്രയ്ക്ക് ആരാധകര്‍ കൂടിയിരുന്നു. ഇത്തവണ ഋതുവിന്റെ പേരിലും ഫാന്‍സ്, ആര്‍മി ഗ്രൂപ്പുകളെല്ലാം സജീവമായിരുന്നു. സിനിമകള്‍ക്ക് പുറമെ പരസ്യ ചിത്രങ്ങളിലും അഭിനയിച്ച ഋതു മന്ത്ര പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. ചെറിയ വേഷങ്ങളിലാണ് ഋതു മന്ത്ര കൂടുതല്‍ സിനിമകളിലും അഭിനയിച്ചത്.

അത്ര ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍ നടിക്ക്

അത്ര ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍ നടിക്ക് സിനിമകളില്‍ ലഭിച്ചിരുന്നില്ല. ലാല്‍ സംവിധാനം ചെയ്ത ദിലീപ് ചിത്രം കിങ് ലയറില്‍ ഒരു റോളില്‍ ബിഗ് ബോസ് താരം അഭിനയിച്ചിരുന്നു. ചിത്രത്തില്‍ മോഡലായി തന്നെയാണ് ഋതു മന്ത്ര എത്തിയത്. പിന്നാലെ ഫഹദ് ഫാസില്‍ ചിത്രം റോള്‍ മോഡല്‍സ്, രാജീവ് രവി ചിത്രം തുറമുഖം, ഓപ്പറേഷന്‍ ജാവ എന്നീ സിനിമകളിലും നടി അഭിനയിച്ചു.

അതേസമയം ബിഗ് ബോസിന് പിന്നാലെ

അതേസമയം ബിഗ് ബോസിന് പിന്നാലെ ഋതു മന്ത്രയുടെ പുതിയ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആക്ടീവായ താരം എറ്റവും പുതിയ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. ബിഗ് ബോസിന് ശേഷം പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് മറ്റുതാരങ്ങളെ പോലെ ഋതുവും എത്തിയിരുന്നു. ഷോ കഴിഞ്ഞതിന് പിന്നാലെ നടിക്ക് സോഷ്യല്‍ മീഡിയയില്‍ ഫോളോവേഴ്‌സും കൂടുകയുണ്ടായി.

അഭിനേത്രി എന്നതിലുപരി

അഭിനേത്രി എന്നതിലുപരി നല്ലൊരു ഗായിക കൂടിയാണ് ഋതു. അതേസമയം സംവിധായകന്‍ സിദ്ധിഖിനൊപ്പമുളള ഒരു ചിത്രം ഋതു മന്ത്ര തന്‌റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചിരുന്നു. ഈ ചിത്രത്തിന് പിന്നാലെ പുതിയ സിനിമ വരുന്നോ എന്നാണ് ഋതു മന്ത്രയോട് പലരും ചോദിക്കുന്നത്. ഗ്ലാഡ് ടു മീറ്റ് ദിസ് അമേസിങ് ഫിലിം മേക്കര്‍ എന്ന ക്യാപ്ഷനിലാണ് ഋതു സിദ്ധിഖിനൊപ്പമുളള ചിത്രം പങ്കുവെച്ചത്.

എന്നാല്‍ ഇതേകുറിച്ചൊന്നും നടി പ്രതികരിച്ചിട്ടില്ല

എന്നാല്‍ ഇതേകുറിച്ചൊന്നും നടി പ്രതികരിച്ചിട്ടില്ല. സിദ്ധിഖിന്‌റെ തിരക്കഥയിലാണ് കിങ് ലയര്‍ ലാല്‍ സംവിധാനം ചെയ്തത്. കിങ് ലയര്‍ സമയത്തുളള പരിചയമാണ് സംവിധായകന്‍ സിദ്ധിഖുമായി ഋതുവിനുളളതെന്നാണ് ഫോട്ടോയില്‍ നിന്നും ലഭിക്കുന്ന സൂചന. അതേസമയം ബിഗ് ബോസ് ഫിനാലെ കഴിയാത്തതിനാല്‍ കരിയറിനെ കുറിച്ചുളള അധികം കാര്യങ്ങളൊന്നും ഋതു പറഞ്ഞിരുന്നില്ല. ചില കാര്യങ്ങള്‍ പറയുന്നതില്‍ നിയന്ത്രണങ്ങളുണ്ടെന്നായിരുന്നു ബിഗ് ബോസില്‍ നിന്നും തിരിച്ചെത്തിയതിന് പിന്നാലെ ഋതു ഉള്‍പ്പെടെയുളള മല്‍സരാര്‍ത്ഥികള്‍ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X