ബിഗ് ബോസ് താരം ഋതു മന്ത്രയുടെ യഥാര്‍ത്ഥ പേര് ഇതാണ്, കാണാം

By Midhun Raj

ബിഗ് ബോസ് മല്‍സരാര്‍ത്ഥിയായി മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് നടി ഋതു മന്ത്ര. ബിഗ് ബോസിന് മുന്‍പ ചില സിനിമകളിലൂടെ നടി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു. അഭിനേത്രി, ഗായിക, മോഡല്‍ എന്നീ മേഖലകളില്‍ ഋതു തിളങ്ങിയിരുന്നു. റോള്‍ മോഡല്‍സ്, കിംഗ് ലയര്‍, ഓപ്പറേഷന്‍ ജാവ, തുറമുഖം എന്നീ സിനിമകളില്‍ ഋതു മന്ത്ര വേഷമിട്ടു. കണ്ണൂര്‍ സ്വദേശിനിയായ താരം മിസ് ഇന്ത്യ സൗത്ത് മത്സരത്തില്‍ മിസ് ടാലന്റഡ് പട്ടം കരസ്ഥമാക്കിയിരുന്നു.

ഗ്ലാമറസായി റായ് ലക്ഷ്മി,മമ്മൂട്ടിയുടെ നായികയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍

രണ്ട് വയസുളളപ്പോള്‍ അച്ഛനെ നഷ്ടപ്പെട്ട നടി പിന്നെ അമ്മയുടെ തണലിലാണ് വളര്‍ന്നുവന്നത്. മലയാളം മീഡിയത്തില്‍ പഠിച്ച താരം പിന്നീട് ഉയരങ്ങള്‍ കീഴടങ്ങാന്‍ തീരുമാനിച്ച് ഇറങ്ങുകയായിരുന്നു. നിരവധി സൗന്ദര്യ മത്സരങ്ങളിലെല്ലാം ഋതു മന്ത്ര മുന്‍പ് പങ്കെടുത്തു.

അതേസമയം ബിഗ് ബോസ് മല്‍സരാര്‍ത്ഥിയായി

അതേസമയം ബിഗ് ബോസ് മല്‍സരാര്‍ത്ഥിയായി എത്തിയ ഋതു മന്ത്രയുടെ യഥാര്‍ത്ഥ പേര് മറ്റൊന്നാണ്. മിസ് ഇന്ത്യ മത്സരത്തില്‍ റിതു ഈ പേരിലാണ് മത്സരിച്ചത്. അന്ന് വാര്‍ത്തകളിലും പോസ്റ്റുകളിലുമെല്ലാം ഈ പേരിലാണ് നടി നിറഞ്ഞുനിന്നത്. ബിഗ് ബോസ് ഉദ്ഘാടനത്തിന് ശേഷമാണ് ഋതു മന്ത്രയുടെ യഥാര്‍ത്ഥ പേര് വീണ്ടും ചര്‍ച്ച ചെയ്യപ്പെട്ടത്.

അനുമോള്‍ ആര്‍ എന്ന പേരിലാണ്

അനുമോള്‍ ആര്‍ എന്ന പേരിലാണ് നടി മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്തത്. എന്നാല്‍ നടിയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ ഉള്‍പ്പെടെ റിതു മന്ത്ര എന്ന് തന്നെയാണ് കൊടുത്തിരിക്കുന്നത്. അതേസമയം വിവിധ മേഖലകളില്‍ നിന്നുളള പതിനാല് മല്‍സരാര്‍ത്ഥികളാണ് ബിഗ് ബോസ് പുതിയ സീസണില്‍ എത്തുന്നത്. ഇത്തവണയും ബിഗ് ബോസിലെ സംഭവ വികാസങ്ങള്‍ക്കായി ആകാംക്ഷകളോടെ എല്ലാവരും കാത്തിരിക്കുന്നു.

മാസ് എന്‍ട്രിയോടെയായിരുന്നു

മാസ് എന്‍ട്രിയോടെയായിരുന്നു മിക്ക മല്‍സരാര്‍ത്ഥികളും ബിഗ് ബോസിലേക്ക് എത്തിയത്. പ്രേക്ഷകര്‍ക്ക് പരിചയമുളള മല്‍സരാര്‍ത്ഥികള്‍ക്കൊപ്പം അധികം പരിചിതമല്ലാത്ത മുഖങ്ങളും ഇത്തവണ ബിഗ് ബോസ് സീസണ്‍ 3യില്‍ എല്ലാവരും കണ്ടു. പാട്ടും ഡാന്‍സുമൊക്കെയായി സന്തോഷകരമായ നിമിഷങ്ങളാണ് ബിഗ് ബോസിന്റെ തുടക്കത്തില്‍ കാണുന്നത്. ബിഗ് ബോസ് നല്‍കിയ ആദ്യ ടാസ്‌കുകളിലെല്ലാം മികച്ച പ്രകടനമാണ് മല്‍സരാര്‍ത്ഥികള്‍ കാഴ്ചവെച്ചത്.

മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന നോബി

മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന നോബി മാര്‍ക്കോസ് ഉള്‍പ്പെടെയുളള താരങ്ങള്‍ ബിഗ് ബോസ് 3യിലുണ്ട്. സഹമല്‍സരാര്‍ത്ഥികളെ ചിരിപ്പിച്ച് തമാശകളുമായി നോബി ബിഗ് ബോസില്‍ നിറഞ്ഞുനില്‍ക്കുന്നു. ഒപ്പം ഭാഗ്യലക്ഷ്മി, കിടിലം ഫിറോസ്, മണിക്കൂട്ടന്‍ തുടങ്ങിയ താരങ്ങളും മല്‍സരാര്‍ത്ഥികളായി ബിഗ് ബോസിലുണ്ട്. ബിഗ് ബോസ് 2 കഴിഞ്ഞ വര്‍ഷം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു.

തുടര്‍ന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ബിഗ്

തുടര്‍ന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ബിഗ് ബോസിന്റെ പുതിയ പതിപ്പുമായി ചാനല്‍ എത്തിയത്. ഇത്തവണയും ബിഗ് ബോസ് ഹൗസ് മനോഹരമായി അണിയറ പ്രവര്‍ത്തകര്‍ അണിയിച്ചൊരുക്കിയിരുന്നു. ഉദ്ഘാടന എപ്പിസോഡില്‍ മോഹന്‍ലാല്‍ തന്നെ വീടിനുളളിലൂടെ നടന്ന് ബിഗ് ബോസ് ഹൗസ് മുഴുവനായി പ്രേക്ഷകരെ കാണിച്ചു. നോബി മാര്‍ക്കോസാണ് ഇത്തവണ ആദ്യമായി ബിഗ് ബോസ് ഹൗസിനുളളിലേക്ക് പ്രവേശിച്ചത്. തുടര്‍ന്ന് മറ്റ് മല്‍സരാര്‍ത്ഥികളും മാസ് എന്‍ട്രിയോടെ ഷോയില്‍ എത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X