ഞങ്ങള്‍ക്ക് ഇതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല, വ്യാജകാരണം ഉണ്ടാക്കി ടോര്‍ച്ചര്‍ ചെയ്യരുത്: സൂര്യയുടെ അമ്മ
ബിഗ് ബോസ് മൂന്നാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളായ താരങ്ങളാണ് മണിക്കുട്ടനും സൂര്യയും. തുടക്കം മുതല്‍ ഇവരുടെ സൗഹൃദം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. മണിക്കുട്ടനോട് സൂര്യ ഇഷ്ടം തുറന്നുപറഞ്ഞതും കവിത എഴുതി നല്‍കിയതുമൊക്കെയാണ് വാര്‍ത്തകളില്‍ ഇടംപിടിച്ചത്. എന്നാല്‍ സൂര്യയോട് പ്രണയമില്ലെന്നും ഇഷ്ടവും ബഹുമാനവും മാത്രമാണുളളതെന്നും മണിക്കുട്ടന്‍ പറഞ്ഞിരുന്നു. അതേസമയം ബിഗ് ബോസ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മണിക്കുട്ടനെയും സൂര്യയെയും കുറിച്ചുളള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും സജീവമാവുകയാണ്.
ഗ്ലാമറസ് ലുക്കില്‍ നടി പായല്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം
രണ്ട് പേരുടെയും പാസ്‌പോര്‍ട്ട് പേജുകള്‍ കാണിച്ചുകൊണ്ടുളള പ്രചാരണമാണ് സമൂഹ മാധ്യമങ്ങളില്‍ നടന്നത്. മണിക്കുട്ടന് സൂര്യയേക്കാള്‍ പ്രായമുണ്ടെന്ന് ചിലരും, സൂര്യ മണിക്കുട്ടനേക്കാള്‍ മുതിര്‍ന്നതാണെന്ന് മറ്റുചിലരും പറഞ്ഞാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഇതിനിടെ സൂര്യയുടെ അമ്മയുടെതായി വന്ന ശബ്ദ സംഭാഷണത്തിന്‌റെ ഓഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഞങ്ങളുടെ പേരില്‍ വ്യാജകാരണം ഉണ്ടാക്കി ഞങ്ങളെ ടോര്‍ച്ചര്‍ ചെയ്യല്ലെ എന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് സൂര്യയുടെ അമ്മ എത്തിയിരിക്കുന്നത്. ഈ മണിക്കുട്ടന്‌റെ പ്രായം സംബന്ധിച്ചുളള പരാമര്‍ശങ്ങളൊന്നും ഞാന്‍ അറിഞ്ഞിട്ടുപോലുമില്ലെന്ന് സൂര്യയുടെ അമ്മ പറയുന്നു.. ഞാന്‍ സൂര്യയുടെ അമ്മയാണ്, ഞാന്‍ ഇതിനെ കുറിച്ച് അറിഞ്ഞിട്ടുപോലുമില്ല. ഇപ്പോ മണിക്കുട്ടന് എത്ര പ്രായമായാലും എന്‌റെ മകള്‍ക്ക് എത്ര പ്രായമായാലും എനിക്ക് ഒരു പ്രശ്‌നവുമില്ല.

ഇപ്പോ സൂര്യ മണിക്കുട്ടനേക്കാള്‍ മൂത്തതാണെങ്കിലും മണിക്കുട്ടന്‍ സൂര്യയേക്കാള്‍ മൂത്തതാണെങ്കിലും ഞാനെന്തിനാണ് പറയണത്, സൂര്യയുടെ അമ്മ ചോദിക്കുന്നു. സൂര്യക്കും വിഷമമില്ല എനിക്കും ഭര്‍ത്താവിനും പ്രശ്‌നമില്ല. സൂര്യക്ക് ഇത്ര വയസായി, പാസ്‌പോര്‍ട്ട് അതില്‍ കിടന്നു കളിക്കുന്നു എന്നൊക്കെ,. അതും വ്യാജ പാസ്‌പോര്‍ട്ടാണ്. ഇപ്പോ മണിക്കുട്ടന്‌റെയും വ്യാജ പാസ്‌പോര്‍ട്ട് ആണെന്ന് ആണല്ലോ പറയുന്നേ.

ഇക്കാര്യത്തില്‍ സൂര്യയുടെ അച്ഛനും അമ്മയ്ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല, അതുകൊണ്ട് ഞങ്ങളെ ദയവുചെയ്ത് ഇതില്‍ നിന്നും ഒന്ന് മോചിപ്പിച്ചു തരണം. ഞങ്ങളുടെ പേരില്‍ ഒരു വ്യാജ കാരണം ഉണ്ടാക്കി ഞങ്ങളെ ടോര്‍ച്ചര്‍ ചെയ്യല്ലെ പ്ലീസ് സൂര്യയുടെ അമ്മ പറഞ്ഞു. അതേസമയം ഈ വീഡിയോയ്ക്ക് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

കോണ്ടെസ്റ്റെന്റ് തെറ്റ് ചെയ്താല്‍, അവരുടെ ആരാധകര്‍ തെറ്റ് ചെയ്താല്‍, വീട്ടുകാര്‍ എന്ത് ചെയ്യാന്‍ പറ്റും എന്നാണ് ഒരാള്‍ കുറിച്ചിരിക്കുന്നത്. പ്രായമായ മാതാപിതാക്കളെ വെറുതെ വിടൂവെന്നും അതൊന്നും കേള്‍ക്കാന്‍ പോവണ്ട അമ്മ, വിവരം ഇല്ലാത്തവര്‍ എന്തും പറഞ്ഞോട്ടെ എന്നുമാണ് മറ്റു കമന്റുകള്‍. അതേസമയം ഈ സംഭവത്തില്‍ നിയമപരമായി നീങ്ങാനാണ് മണിക്കുട്ടന്‌റെ കുടുംബം ഒരുങ്ങുന്നതെന്ന് മണിക്കുട്ടന്‌റെ സുഹൃത്തും നടി ശരണ്യ മോഹന്‌റെ ഭര്‍ത്താവുമായ അരവിന്ദ് കൃഷ്ണന്‍ അറിയിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അരവിന്ദ് ഇക്കാര്യം അറിയിച്ചത്.


Click it and Unblock the Notifications