സ്വന്തം പേര് പറയാതെ മണിക്കുട്ടൻ, റംസാനോട് മത്സരിക്കണമെന്ന് സായ്, ഫൈനൽ ഫൈവിൽ ആരൊക്കെ...
ബിഗ് ബോസ് സീസൺ3 അതിന്റെ 93ാം ദിവസത്തിലേയ്ക്ക് എത്തിയിരിക്കുകയാണ്. ഷോ അവസാനിക്കാൻ ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത് ടോപ്പ് ഫൈവിൽ എത്തുക എന്ന ലക്ഷ്യത്തോടെയാണ് മത്സരാർഥികൾ ഹൗസിൽ നിൽക്കുന്നത്.മോഹൻലാലിന്റെ വാരാന്ത്യം എപ്പിസോഡിന് ശേഷം മത്സരാർഥികൾ ഹൗസിനുള്ളിൽ കൂടുതൽ ആക്ടീവ് ആയിരിക്കുകയാണ്.

വാരാന്ത്യം എപ്പിസോഡിലെ വിചാരണ ടാസ്ക്കിന് ശേഷം വീണ്ടും മറ്റൊരു ഗംഭീരമായ ആക്ടിവിറ്റി നൽകിയിരിക്കുകയാണ് ബിഗ് ബോസ്. നിലവിൽ ഉള്ളവരിൽ ആരൊക്കെയാകും ടോപ്പ് ഫൈവിൽ എത്തുക, കാരണം സഹിതം വ്യക്തമാക്കാനായിരുന്നു ആക്ടിവിറ്റി. ക്യാപ്റ്റനായ ഋതുവായിരുന്നു ആദ്യം പറഞ്ഞത്.
Recommended Video
തന്റേ പേരായിരുന്നു ആദ്യം ഋതു പറഞ്ഞത്. മണിക്കുട്ടൻ, റംസാൻ, ഡിംപൽ, ഫിറോസ് ഖാൻ, എന്നിവരുടെ പേരാണ് പറഞ്ഞത്. പിന്നീട് എത്തിയത് മണിക്കുട്ടൻ ആയിരുന്നു. തന്റെ പേര് ഒഴികെയുള്ള 5 പേരുകളാണ് മണിക്കുട്ടൻ പറഞ്ഞത്. ഋതു, സായ്, റംസാൻ, അനൂപ് . ഡിംപൽ എന്നിവരുടെ പേരാണ് മണിക്കുട്ടൻ നിർദ്ദേശിച്ചത്. പിന്നീട് എത്തിയത് നോബിയായിരുന്നു. റംസാൻ, ഡിംപൽ ഭാൽ, ഫിറോസ്, അനൂപ്, മണിക്കുട്ടൻ എന്നിവരുടെ പേരുകളാണ് പറഞ്ഞത്.
തന്റെ പേരിനോടെപ്പം മണിക്കുട്ടൻ, റംസാൻ, അനൂപ്, ഫിറോസ് എന്നിവരുടെ പേരാണ് ഡിംപൽ പറഞ്ഞത്. നോബി, അനൂപ്, ഡിംപൽ, ഋതു, റംസാൻ എന്നിവരുടെ പേരാണ് പറഞ്ഞത്. പിന്നീട് എത്തിയത് അനൂപ് ആയിരുന്നു. തന്റെ പേരിനോടൊപ്പം റംസാൻ, മണിക്കുട്ടൻ, സായ്, ഡിംപൽ എന്നിവരുടെ പേരാണ് പറഞ്ഞത്. സായ് തന്റെ പേരിനോടൊപ്പം റംസാൻ, ഡിപംൽ, അനൂപ്, നോബി എന്നിവരുടെ പേരാണ് പറഞ്ഞത്. മണിക്കുട്ടന്റെ പേര് സായ് പറഞ്ഞിരുന്നില്ല. മണിക്കുട്ടൻ സ്വന്തം പേര് പറയാതിരുന്നത് കൊണ്ടാണ് താനും പറയാത്തതെന്നും സായ് പറഞ്ഞു. പിന്നീട് എത്തിയത് റംസാൻ ആയിരുന്നു. നോബി, ഋതു, ഡിംപൽ,ഫിറോസ് , അനൂപ് എന്നിവരുടെ പേരാണ് പറഞ്ഞത്.


Click it and Unblock the Notifications