twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കിടിലം ഫിറോസിന്‌റെ സഹമല്‍സരാര്‍ത്ഥി എന്ന പട്ടം മാത്രമെ നല്‍കാനാവൂ, സന്ധ്യയോട് സായി

    By Midhun Raj
    |

    ബിഗ് ബോസ് 65ാം എപ്പിസോഡില്‍ നടന്ന നാട്ടുകൂട്ടം വീക്ക്‌ലി ടാസ്‌ക്ക് ശ്രദ്ധേയമായിരുന്നു. രണ്ട് ടീമുകളായി തിരിഞ്ഞാണ് മല്‍സരാര്‍ത്ഥികള്‍ ടാസ്‌ക്കില്‍ പങ്കെടുത്തത്. ബിഗ് ബോസില്‍ നില്‍ക്കാന്‍ യോഗ്യതയില്ലെന്ന് തോന്നുവരെ കോലോത്ത് നാട്ടുകാര്‍ എന്ന ടീം പറയുകയും അവരെ ചോദ്യം ചെയ്യുക എന്നതുമായിരുന്നു ടാസ്‌ക്ക്. ഇതില്‍ റിതു മന്ത്രയ്ക്ക് പിന്നാലെ സന്ധ്യ മനോജിനെയാണ് കോലോത്ത് നാട്ടുകാര്‍ വിളിച്ചത്.

    ഗ്ലാമറസ് ലുക്കില്‍ ധനുഷിന്‌റെ നായിക, പുത്തന്‍ ചിത്രങ്ങള്‍ കാണാം

    വ്യക്തിത്വമില്ലായ്മ എന്നതാണ് സന്ധ്യയ്‌ക്കെതിരെയുളള ആരോപണം എന്ന് പറഞ്ഞ് ചോദ്യം ചെയ്യലിനായി കോലോത്തുനാട് ടീം സന്ധ്യയെ വിളിച്ചു. തുടര്‍ന്ന്‌ സന്ധ്യ മനോജ് എന്നയാളെ ഒരു വ്യക്തിയായിട്ട് കാണാന്‍ എനിക്ക് താല്‍പര്യമില്ലെന്നും ഒരു മല്‍സരാര്‍ത്ഥിയായിട്ട് കാണാന്‍ തീരെ താല്‍പര്യമില്ലെന്നുമാണ് സായി വിഷ്ണു പറഞ്ഞത്.

    വേണമെങ്കില്‍ നിങ്ങള്‍ക്ക് തരാവുന്ന

    വേണമെങ്കില്‍ നിങ്ങള്‍ക്ക് തരാവുന്ന ഒരു പട്ടം ഒരു സഹമല്‍സരാര്‍ത്ഥി എന്നതാണ്. അതും കിടിലം ഫിറോസിന്‌റെ. മാത്രമല്ല പല സ്ത്രീകള്‍ക്കെതിരെയും ആരോപണങ്ങളും പ്രശ്‌നങ്ങളുമുണ്ടായി. ഡിപലിന്‌റെത് ഉള്‍പ്പെടെ. പക്ഷേ അപ്പോഴൊന്നും പ്രതികരിക്കാതെ നിങ്ങള്‍ ഒരു ചെയറിലേക്ക് വന്നിരുന്നതോടുകൂടി നിങ്ങള്‍ സ്ത്രീ ശാക്തീകരണത്തിന് വേണ്ടി ഭയങ്കര പോരാളിയായി മാറികൊണ്ടിരിക്കുന്നു.

    അപ്പോ ഇത്രത്തോളം വ്യക്തിത്വമില്ലായ്മയും

    അപ്പോ ഇത്രത്തോളം വ്യക്തിത്വമില്ലായ്മയും ഇത്രത്തോളം ടൂള് എടുക്കുകയും ചെയ്യുന്ന നിങ്ങള്‍ എറ്റവും അവസാനം അവിടെ പോയിട്ട് ഒരു പുരുഷനല്ലെ വിന്നറാവണം എന്ന് പറയുന്നത്. അപ്പോ സ്ത്രീ ശാക്തീകരണം എന്ന ടൂള്‍ എടുത്തിട്ട് ഇവിടെ നിലനില്‍ക്കാന്‍ ശ്രമിക്കുന്ന ആളെ എല്ലാവരും ചേര്‍ന്ന് പുറത്താക്കണമെന്നാണ് എന്റെ അഭ്യര്‍ത്ഥനയെന്നും സായി വിഷ്ണു പറഞ്ഞു.

    തുടര്‍ന്ന് ഇതിന് മറുപടിയായി

    തുടര്‍ന്ന് ഇതിന് മറുപടിയായി ഈ അറുപത്തിയഞ്ച് ദിവസം എവിടെയൊക്കെ ഞാന്‍ സ്ത്രീ ശാക്തീകരണം ഉയര്‍ത്തിനിര്‍ത്തണം, എങ്ങനെയൊക്കെ നിര്‍ത്തണം എന്നത് ഏത് രീതിയില്‍ നിര്‍ത്തണം എന്നത് ജനങ്ങള്‍ കണ്ടിട്ടുണ്ട്. അതില്‍ എവിടെയൊക്കെ ഞാന്‍ കറക്ടായിട്ട് നിന്നു എന്നുളളത് ലാല്‍ സാര്‍ കഴിഞ്ഞ എപ്പിസോഡില്‍ വളരെ വ്യക്തമായിട്ട് ഓരോരുത്തരെയും നിര്‍ത്തിയിട്ട് ചോദിച്ചതാണ് എന്ന് സന്ധ്യ പറഞ്ഞു.

    തുടര്‍ന്ന് നോമിനേഷനില്‍

    തുടര്‍ന്ന് നോമിനേഷനില്‍ താന്‍ പോകുമെന്ന് സന്ധ്യയും ഭാഗ്യലക്ഷ്മിയും സംസാരിച്ചതിനെ കുറിച്ച് സൂര്യ ചോദിച്ചു. എന്നാല്‍ താനാണോ പറഞ്ഞതെന്ന് സൂര്യയോട് ചോദിച്ച സന്ധ്യ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും താന്‍ കറക്ട് ചെയ്ത കാര്യമാണ് ആരോപണങ്ങളായി ഉയര്‍ത്തുന്നതെന്നും പറഞ്ഞു. തുടര്‍ന്ന് ടാസ്ക്ക് വീണ്ടും വാക്ക് തര്‍ക്കങ്ങളിലേക്ക് തന്നെ നീങ്ങുകയായിരുന്നു. അവസാനം സൈറണ്‍ മുഴങ്ങിയതോടെ സന്ധ്യയെ ചോദ്യം ചെയ്യല്‍ അവസാനിച്ചു.

    Recommended Video

    സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat
    അതേസമയം കോലോത്ത് നാട് ടീമില്‍

    അതേസമയം കോലോത്ത് നാട് ടീമില്‍ മണിക്കുട്ടന്‍, ഡിംപല്‍, സായി, അഡോണി, അനൂപ് തുടങ്ങിയവരാണ് ഉളളത്. കലിംഗ നാട് ടീമില്‍ റംസാന്‍, റിതു, സന്ധ്യ, കിടിലം ഫിറോസ്, രമ്യ, നോബി എന്നിവരും മല്‍സരിക്കുന്നു. തുടക്കം മുതല്‍ മല്‍സരാര്‍ത്ഥികളെല്ലാം കഴിവിന്‌റെ പരമാവധിയാണ് ടാസ്‌ക്കില്‍ പുറത്തെടുക്കുന്നത്. ചോദ്യം ചെയ്യലിനായി വിളിപ്പിച്ചപ്പോള്‍ റിതുവും സന്ധ്യയും പതറാതെ മറുപടി കൊടുത്തിരുന്നു. സായിയും അഡോണിയും മണിക്കുട്ടനുമെല്ലാം ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചും എതിരാളികള്‍ക്കെതിരെ രംഗത്തെത്തി.

    English summary
    bigg boss malayalam season 3: contestants against sandhya manoj during weekly task
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X