ബിഗ് ബോസ് താരങ്ങള്‍ കൊച്ചിയില്‍, മണിക്കുട്ടനെ തിരക്കി സോഷ്യല്‍ മീഡിയ, വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

By Midhun Raj

ബിഗ് ബോസ് മൂന്നാം സീസണ്‍ അപ്രതീക്ഷിതമായി നിര്‍ത്തിവെക്കേണ്ടി വന്നത് എല്ലാവരിലും നിരാശയുണ്ടാക്കിയിരുന്നു. ഫിനാലെയ്ക്ക് വളരെ കുറച്ച് ദിവസങ്ങള്‍ മാത്രം ബാക്കിയുളള സമയത്താണ് ഷോ നിര്‍ത്താന്‍ തമിഴ്‌നാട് പോലീസും റവന്യൂവകുപ്പും ആവശ്യപ്പെട്ടത്. തുടര്‍ന്ന് മല്‍സരാര്‍ത്ഥികളെ ഹോട്ടലിലേക്ക് മാറ്റുകയും ബിഗ് ബോസ് താല്‍ക്കാലികമായി നിര്‍ത്തുകയാണെന്ന് അണിയറക്കാര്‍ അറിയിക്കുകയുമായിരുന്നു. അതേസമയം പ്രേക്ഷകരുടെ വോട്ടിന്‌റെ അടിസ്ഥാനത്തില്‍ ഏട്ട് പേരില്‍ ഒരാളെ വിന്നറായി തിരഞ്ഞെടുക്കുമെന്ന് പിന്നാലെ ചാനല്‍ അറിയിച്ചിരുന്നു.

ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി സന്ദീപ് ദാര്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി 11മണി മുതലാണ് ബിഗ് ബോസ് 3 വോട്ടിംഗ് വീണ്ടും പുനരാരംഭിച്ചത്. മേയ് 29ാം തിയ്യതി രാത്രി വരെ ഈ വോട്ടിംഗ് ഉണ്ടാവുമെന്നാണ് അറിയുന്നത്. അതേസമയം ബിഗ് ബോസ് ഫൈനല്‍ കേരളത്തില്‍ വെച്ചായിരിക്കുമെന്നും അറിയിപ്പുകള്‍ വന്നിരുന്നു.

തമിഴ്‌നാട്ടില്‍ നടത്താനാകാത്ത സാഹചര്യത്തില്‍

തമിഴ്‌നാട്ടില്‍ നടത്താനാകാത്ത സാഹചര്യത്തില്‍ ഫിനാലെ മാത്രം അണിയറക്കാര്‍ കേരളത്തില്‍ നടത്തുകയാണ് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്. അതേസമയം കാത്തിരിപ്പിനൊടുവില്‍ മല്‍സരാര്‍ത്ഥികളെല്ലാം കൊച്ചിയില്‍ എത്തിയിരുന്നു. ഇതിന്‌റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം ട്രെന്‍ഡിംഗായി മാറിയിരുന്നു. ബിഗ് ബോസ് മല്‍സരാര്‍ത്ഥികള്‍ കൊച്ചി ഏയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയതിന്‌റെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

മല്‍സരാര്‍ത്ഥികളെ സ്വീകരിക്കാനായി

മല്‍സരാര്‍ത്ഥികളെ സ്വീകരിക്കാനായി അവരുടെ കുടുംബവും സുഹൃത്തുക്കളുമെല്ലാം എത്തിയിരുന്നു. ഡിംപലാണ് ആദ്യം ഏയര്‍പോര്‍ട്ടിനുളളില്‍ നിന്നും പുറത്തേക്ക് വന്നത്. പിന്നാലെ റംസാന്‍, കിടിലം ഫിറോസ്, നോബി, റിതു മന്ത്ര, സായി വിഷ്ണു, അനൂപ് എന്നിവരും എത്തി. മണിക്കുട്ടന്‍ തിരുവനന്തപുരം ഏയര്‍പോര്‍ട്ടിലാണ് വന്നിറങ്ങിയതെന്ന് അറിയുന്നു.

അതേസമയം ബിഗ് ബോസ് താരങ്ങളുടെതായി

അതേസമയം ബിഗ് ബോസ് താരങ്ങളുടെതായി പുറത്തിറങ്ങിയ വീഡിയോകളില്‍ മണിക്കുട്ടനെ കാണാത്തതിന്‌റെ പരിഭവം പലരും പങ്കുവെച്ചിരുന്നു. ഡിംപലിന്‌റെ സഹോദരി തിങ്കള്‍, റംസാന്‌റെ സഹോദരനും സുഹൃത്തുക്കളും, ഋതുവിന്‌റെ അമ്മ, സൂര്യയുടെ അമ്മ തുടങ്ങിയവരെല്ലാം അവരെ സ്വീകരിക്കാനായി ഏയര്‍പോര്‍ട്ടിന് പുറത്ത് കാത്തുനിന്നിരുന്നു. എല്ലാവരും ഓരോരുത്തരുടെയും കുടുംബത്തെ പരിചയപ്പെട്ടും പരസ്പരം ആലിംഗനം ചെയ്ത ശേഷവുമാണ് ഏയര്‍പോര്‍ട്ടില്‍ നിന്നും പോയത്.

കൊച്ചിയില്‍ വെച്ചാണ് ബിഗ് ബോസ് 3 ഫിനാലെ

കൊച്ചിയില്‍ വെച്ചാണ് ബിഗ് ബോസ് 3 ഫിനാലെ നടക്കുകയെന്നാണ് അറിയുന്നത്. ബിഗ് ബോസ് മലയാളം സീസണുകളില്‍ ആദ്യമായാണ് ഏട്ട് മല്‍സരാര്‍ത്ഥികള്‍ ഫൈനലിസ്റ്റുകളാവുന്നത്. പ്രേക്ഷക പിന്തുണ കൂടുതലുളള മല്‍സരാര്‍ത്ഥികള്‍ തന്നെയാണ് ഇത്തവണയും ഫൈനലില്‍ എത്തിയിരിക്കുന്നത്. ബിഗ് ബോസിലെ ഇതുവരെയുളള പ്രകടനത്തിന്‌റെ അടിസ്ഥാനത്തിലും വോട്ടും നോക്കിയാണ് വിന്നറെ പ്രഖ്യാപിക്കുക.

അതേസമയം ടിക്കറ്റ് ടു ഫിനാലെ ടാസ്‌ക്ക്

അതേസമയം ടിക്കറ്റ് ടു ഫിനാലെ ടാസ്‌ക്ക് നടന്നുകൊണ്ടിരുന്ന സമയമാണ് ബിഗ് ബോസ് നിര്‍ത്തിയത്. വാശിയേറിയ മല്‍സരത്തില്‍ എറ്റവുമൊടുവിലായി ഡിംപലാണ് പോയിന്‌റ് പട്ടികയില്‍ ഒന്നാമത് എത്തിയത്. പിന്നാലെ അനൂപും റംസാനുമെല്ലാം എത്തിയിരുന്നു. ബിഗ് ബോസ് മല്‍സരാര്‍ത്ഥികള്‍ക്ക് ഫൈനലില്‍ എത്താന്‍ നല്‍കിയ ഒരു അവസരമായിരുന്നു ഈ ടാസ്‌ക്ക്. ഷോ നിര്‍ത്തിയതോടെ പിന്നെ എല്ലാവരും ഫൈനലില്‍ എത്തുകയായിരുന്നു.

Recommended Video

Bigg boss s3 winner will be elected by audience | FilmiBeat Malayalam

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X