പ്രഷര്‍ കുക്കര്‍ പോലെ ആയിരുന്നുവെന്ന് ഡിംപൽ,ഫിറോസിന്റെ ക്യാപ്റ്റൻസിയ്ക്ക് രൂക്ഷ വിമർശനം

അധികം വഴക്കും ബഹളവുമില്ലാതെയാണ് പോയ വാരം മുന്നോട്ട് പോയത്. കിടിലൻ ഫിറോസായിരുന്നു ക്യാപ്റ്റൻ. വഴക്കും മറ്റ് പ്രശ്നങ്ങളും ഇല്ലായിരുന്നുവെങ്കിലും അംഗങ്ങൾ പലരും ഹൗസിനുള്ളിൽ സന്തുഷ്ടരായിരുന്നില്ല. ഇപ്പോഴിത മോഹൻലാലിന് മുന്നിൽ തുറന്നു പറയുകയാണ് മത്സരാർഥികൾ. ഫിറോസിന്റെ ക്യാപ്റ്റൻസിയിൽ തൃപ്തരല്ല എന്നാണ് മത്സരാർഥികൾ പറഞ്ഞത്.

kidilan firoz- dimpal

ചില സമയങ്ങളിൽ അദ്ദേഹം ബാക്ക്ഔട്ട് ആയപോലെ തോന്നിയെന്നാണ് ഭൂരിഭാഗം പേരും പറഞ്ഞത്. മണിക്കുട്ടൻ ക്യാപ്റ്റനിൽ നിന്ന് നേരിടേണ്ടി വന്ന പേഴ്സണൽ സംഭവത്തെ കുറിച്ച് പറഞ്ഞു. ഫിറോസ് ഖാനും സജ്നയുമാണ് ഫിറോസിനെ ഏറ്റവും കൂടുതൽ വിമർശിച്ചത്. ഫിറോസിന്റെ ക്യാപ്റ്റൻ സി ടാസ്ക്കിൽ 100 ശതമാനം തൃപ്തരായിരുന്നില്ല എന്നാണ് ഇവർ പറഞ്ഞത്. റംസാനും വളരെ ഷാർപ്പായിട്ടാണ് സംസാരിച്ചത്. എന്നാൽ അഡോണിയും നോബിയും മാത്രമാണ് നല്ല അഭിപ്രായം ഫിറോസിന്റെ ക്യാപ്റ്റൻസി യെ കുറിച്ച് പറഞ്ഞത്.

ഓണവില്ലിനെ വല്ലാതെ ഹൈലൈറ്റ് ചെയ്‍തുവെന്നായിരുന്നു സന്ധ്യാ മനോജ് പറഞ്ഞത്. ക്യാപ്റ്റൻസി ബാലൻസ് ആയിരുന്നുവെന്ന് ഡിംപല്‍ പറഞ്ഞു. വഴക്കുണ്ടാകാൻ പാടില്ല എന്ന് മുൻധാരണ ഉണ്ടായിയെന്നും എല്ലാവരുടെയും ഉള്ളില്‍ പ്രഷര്‍ കുക്കര്‍ പോലെ ആയിരുന്നെന്നും ഡിംപല്‍ കൂട്ടിച്ചേർത്തു.

ക്യാപ്റ്റൻ ഒരുപാട് കണ്‍ട്രോള്‍ ചെയ്‍തുവെന്ന് മജ്‍സിയ പറഞ്ഞു. വീടിന്റെ ലൈവ് പോയി, ഡെഡ് ഫീല്‍ ആയിരുന്നുവെന്നും മജ്‍സിയ പറഞ്ഞു.. കുഴപ്പമില്ല എന്നായിരുന്നു നോബി പറഞ്ഞത്. കടിച്ചമര്‍ത്തുന്ന രീതിയായിരുന്നു കിടിലൻ ഫിറോസിന് എന്നായിരുന്നു സൂര്യ പറഞ്ഞത്.

ഇതിനെ കുറിച്ച് പിന്നീട് മോഹൻലാൽ കിടിലൻ ഫിറോസിനോട് ചോദിക്കുകയും ചെയ്തിരുന്നു. തനിക്ക് ഇതേ കുറിച്ച് ഒന്നും പറയാനില്ല, എല്ലാവരുടെയും ചിന്തയെ ബഹുമാനിക്കുന്നു എന്നാണ് ഫിറോസ് പറഞ്ഞത്. വാക്കുകളെ ഇത് മറ്റൊരു ഓണവില്ലാണല്ലോ എന്ന് പറഞ്ഞു മോഹൻലാൽ കളിയാക്കുകയും ചെയ്തിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X