ഇവിടെയുളള എല്ലാവരുടെയും മനസില്‍ ഡിംപല്‍ ഒരു വിന്നറാണ്. ലാലേട്ടനോട് റംസാന്‍
ഡിംപല്‍ ഭാലിന്‌റെ പിതാവിന്‌റെ അപ്രതീക്ഷിത വിയോഗം എല്ലാവരെയും സങ്കടത്തിലാഴ്ത്തിയിരുന്നു. ബിഗ് ബോസ് മല്‍സരാര്‍ത്ഥികളിലും ഈ വാര്‍ത്ത വലിയ വിഷമമുണ്ടാക്കി. ഷോയിലേക്ക് തിരിച്ചെത്തിയ മണിക്കുട്ടന്‍ ഡിംപലിന്‌റെ പിതാവിന്‌റെ വിയോഗം അറിഞ്ഞ് വീണ്ടും തകര്‍ന്നിരുന്നു. ക്യാപ്റ്റനായ രമ്യയും റിതുവുമെല്ലാം എത്തിയാണ് മണിക്കുട്ടനെ ആശ്വസിപ്പിച്ചത്. തുടര്‍ന്ന് ഡിംപലിനെ തിരിച്ചുകൊണ്ടുവരണമെന്ന് മണിക്കുട്ടന്‍ ബിഗ് ബോസിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.

അതേസമയം ബിഗ് ബോസിന്‌റെതായി വന്ന പുതിയ പ്രൊമോയില്‍ ഡിംപല്‍ വളരെ പ്രിയപ്പെട്ട ഒരു കുട്ടിയായിരുന്നു എന്ന് മോഹന്‍ലാല്‍ മല്‍സരാര്‍ത്ഥികളോട് പറയുന്നുണ്ട്. അവര്‍ അവരുടെ എല്ലാ കാര്യവും മറച്ചുവെച്ച് എറ്റവും രസകരമായിട്ടാണ് ബിഗ് ബോസ് വീടിനോടും അവിടെയുളള ആള്‍ക്കാരോടും പെരുമാറിയത്, ലാലേട്ടന്‍ പറഞ്ഞു. തുടര്‍ന്ന് ബിഗ് ബോസ് വീട്ടില്‍ എറ്റവും കൂടുതല്‍ പപ്പയെ കുറിച്ച് സംസാരിച്ചത് ഡിംപലായിരുന്നു എന്ന് കഴിഞ്ഞ ആഴ്ചയിലെ ക്യാപ്റ്റനായ രമ്യയും പറഞ്ഞു.
ഗ്ലാമറസ് ചിത്രങ്ങളുമായി ഹീന പാഞ്ചല്‍. പുത്തന്‍ ചിത്രങ്ങള്‍ കാണാം
പിന്നാലെ ഡിംപലിനെ കുറിച്ച് വിങ്ങിപ്പൊട്ടിയാണ് മണിക്കുട്ടന്‍ സംസാരിക്കുന്നത്. ഒരുപാട് മുഹൂര്‍ത്തങ്ങള്‍ തന്ന ഒരു സുഹൃത്തായിരുന്നു ഡിംപല്‍ എന്ന് ഇമോഷണലായി മണിക്കുട്ടന്‍ പറഞ്ഞു. ഇവിടെ ഇരിക്കുന്ന എല്ലാവരുടെയും മനസില്‍ ഡിംപല്‍ ഒരു വിന്നര്‍ ആണെന്നാണ് റംസാന്‍ പറഞ്ഞത്. സൗഹൃദം എന്താണെന്ന് മനസിലാക്കുന്ന ചില നിമിഷങ്ങളാണ് അല്ലെ എന്നും ലാലേട്ടന്‍ പ്രൊമോയുടെ അവസാനം പറയുന്നു.
ബിഗ് ബോസിന്‌റെ ലാലേട്ടന്‍ വരുന്ന വാരാന്ത്യ എപ്പിസോഡിന്‌റെ പ്രൊമോ വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. ബിഗ് ബോസ് അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. പത്ത് പേരാണ് നിലവില്‍ ബിഗ് ബോസ് ഹൗസില്‍ മല്‍സരിക്കുന്നത്. ഫൈനലില്‍ എത്തുന്ന അഞ്ച് പേര്‍ ആരൊക്കെയാവും എന്നറിയാന്‍ വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.


Click it and Unblock the Notifications