സായിക്ക് നേരെ ചെരുപ്പെറിഞ്ഞ് റംസാന്‍, വീക്ക്സി ടാസ്‌ക്കില്‍ മല്‍സരാര്‍ത്ഥികള്‍ തമ്മില്‍ കൈയ്യാങ്കളി
നാട്ടുകൂട്ടം ടാസ്‌ക്കിന്‌റെ അവസാന ദിവസമായ ഇന്ന് വലിയ വഴക്കും കൈയ്യാങ്കളിയുമാണ് ബിഗ് ബോസില്‍ നടന്നത്. സായി വിഷ്ണുവിനെ ആയിരുന്നു ചോദ്യം ചെയ്യലിനായി കലിംഗ നാട് ടീം ആദ്യം വിളിപ്പിച്ചത്. സ്വന്തമായി ഒരു നിലപാടില്ലാത്തവനും കൊലവെറിയനും എന്നതായിരുന്നു സായിക്കെതിരെയുളള ആരോപണം. റംസാനാണ് സായിയെ ചോദ്യം ചെയ്യുന്നതിനുളള വിളംബരം വായിച്ചത്. നിലപാടില്ലാത്തവനെ നീ ഇവിടെ ആരെ കൊല്ലാനാ വന്നിരിക്കുന്നതെന്ന് സായിയോട് റംസാന്‍ ചോദിച്ചു.
ഗ്ലാമറസ് ചിത്രങ്ങളുമായി ഹീന. പുത്തന്‍ ചിത്രങ്ങള്‍ കാണാം
തുടര്‍ന്ന് നിന്നെയാണ് എന്നായിരുന്നു ഇതിന് സായി വിഷ്ണുവിന്‌റെ മറുപടി. പിന്നാലെ എന്റെ വധഭീഷണിയാണ് സായി ഇപ്പോള്‍ നടത്തിയതെന്ന് റംസാന്‍ പറഞ്ഞു. സായി ഒരു നിലപാടും ഇല്ലാത്തവനാണെന്ന് റംസാന്‍ വീണ്ടും ആവര്‍ത്തിച്ചു. ഇതിനിടെ കിടിലം ഫിറോസും റിതുവുമെല്ലാം സായിക്കെതിരെ ആരോപണം ഉയര്‍ത്തിയിരുന്നു.

ഇതിനിടെ സന്ധ്യയെ പെണ്‍ഫിറോസെന്ന് സായി വിളിച്ചു. ഫിറോസ് പറയുന്ന കാര്യമാണ് സന്ധ്യ പുറത്തേക്ക് ശര്‍ദ്ദിക്കുന്നതെന്നായിരുന്നു സായിയുടെ ആരോപണം. തുടര്‍ന്ന് സായിയെ ചോദ്യം ചെയ്ത് സന്ധ്യ രംഗത്തെത്തി. തുടര്‍ന്ന് റംസാന്‍ ചെരുപ്പെടുത്ത് സായിയുടെ നേര്‍ക്ക് എറിഞ്ഞിരുന്നു. എന്നാല്‍ അത് മണിക്കുട്ടന്‌റെ ദേഹത്ത് കൊണ്ടാണ് പോയത്
പോയത്.

ഇത് വലിയ തര്‍ക്കങ്ങളിലേക്കും കൈയ്യാങ്കളിയിലേക്കും നീങ്ങി. മണിക്കുട്ടനെ അല്ല താന്‍ ഏറിഞ്ഞതെന്ന് റംസാന്‍ പറഞ്ഞെങ്കിലും കിടിലം ഫിറോസും മണിക്കുട്ടനും തമ്മില്‍ വലിയ വഴക്ക് നടന്നു. വഴക്ക് ഒടുവില്‍ കൈയ്യാങ്കളിയിലേക്ക് നീങ്ങി. മറ്റുളളവരെല്ലാം ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും പെട്ടെന്ന് സാധിച്ചിരുന്നില്ല. പിടിച്ചുമാറ്റാനുളള ശ്രമം വിഫലമാവുകയായിരുന്നു. തര്‍ക്കം രൂക്ഷമായതോടെ ബിഗ് ബോസ് ഒടുവില്‍ ഇടപെട്ടു.

എല്ലാവരോടും ലിവിംഗ് ഏരിയയില്‍ ചെന്ന് ഇരിക്കാന്‍ പറഞ്ഞു. നല്ല രീതിയില്‍ കൊണ്ടുപോകാന്‍ പറ്റുകയാണെങ്കില്‍ മാത്രം ടാസ്‌ക്ക് തുടരാമെന്നും അല്ലെങ്കില്‍ ഇപ്പോള്‍ അവസാനിപ്പിക്കാമെന്നും ബിഗ് ബോസ് അറിയിച്ചു. ഒടുവില്‍ ക്യാപ്റ്റന്‍ അഡോണി തന്നെ ഇടപെട്ട് എല്ലാവരോടും ചോദിച്ച ശേഷം ടാസ്‌ക്ക് തുടരാമെന്ന് ബിഗ് ബോസിനെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് സായിക്കെതിരെയുളള വിചാരണ കലിംഗ ടീം തുടരുകയും ബസര്‍ ശബ്ദം വന്നതോടെ ടാസ്‌ക്ക് അവസാനിക്കുകയും ചെയ്തു. പിന്നാലെ മീറ്റിംഗ് കൂടിയ സമയത്ത് മണിക്കുട്ടനോട് റംസാന്‍ ചെരുപ്പറിഞ്ഞതില്‍ വീണ്ടും മാപ്പ് പറഞ്ഞു. കൈയ്യാങ്കളിക്കിടെ റംസാന് ചെറുതായി ദേഹത്ത് പരിക്കേറ്റിരുന്നു. എന്നാല്‍ അത് വെച്ച് സംസാരിക്കാന്‍ നിന്നില്ല റംസാന്‍. ചെരുപ്പെറിഞ്ഞ വിഷയം മാപ്പ് പറഞ്ഞ് മീറ്റിംഗില്‍ തീര്‍ക്കുകയായിരുന്നു.


Click it and Unblock the Notifications