For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മണിക്കുട്ടന്‌റെ പുറത്തുപോവലില്‍ പൊട്ടിക്കരഞ്ഞ് സൂര്യയും ഡിംപലും, താങ്ങാനാകാതെ മല്‍സരാര്‍ത്ഥികള്‍

  |

  ബിഗ് ബോസ് മൂന്നാം സീസണിന്റെ ഇന്നത്തെ എപ്പിസോഡില്‍ അപ്രതീക്ഷിത സംഭവ വികാസങ്ങളാണ് നടന്നത്. മണിക്കുട്ടന്റെ പിന്മാറ്റം തന്നെയാണ് ഇന്ന് എല്ലാവരെയും സങ്കടത്തിലാഴ്ത്തിയത്. എപ്പിസോഡിന്‌റെ തുടക്കത്തില്‍ തന്നെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിക്കണമെന്ന് ബിഗ് ബോസിനോട് ആവശ്യപ്പെടുകയായിരുന്നു മണിക്കുട്ടന്‍. നിരവധി തവണ പറഞ്ഞെങ്കിലും കുറെ കഴിഞ്ഞാണ് അവിടേക്ക് ചെല്ലാന്‍ ബിഗ് ബോസ് പറഞ്ഞത്. തുടര്‍ന്ന് കണ്‍ഫെഷന്‍ റൂമിലെത്തിയ മണിക്കുട്ടന്‍ ഇത് എന്റെ ഫൈനല്‍ തീരുമാനമാണെന്ന് അറിയിച്ച് സംസാരിച്ച് തുടങ്ങുകയായിരുന്നു.

  ഗ്ലാമര്‍ ചിത്രങ്ങളുമായി നായിക, പുത്തന്‍ ഫോട്ടോസ് കാണാം

  സന്ധ്യയും ഞാനുമായി ഒരു രീതിയിലുമുളള വ്യക്തിപരമായ പ്രശ്‌നമില്ല. ഇവിടെ എല്ലാ സ്ത്രീകളെയും ബഹുമാനിക്കുകയും ടാസ്‌ക്കില്‍ വരെ അവരെ സഹായിക്കുകയും ചെയ്ത് നിന്നിട്ടുളള ആളാണ് ഞാന്‍. കലയെ കല എന്ന രീതിയില്‍ തന്നെ മനസ്സിലാക്കിയിട്ടുണ്ടോ എന്നാണ് ഞാന്‍ സന്ധ്യയോട് ചോദിച്ചത്. കല നിഷ്‌കളങ്കമായൊരു കാര്യമാണ്.

  നമ്മളും അതുപോലെ നിഷ്‌കളങ്കരായിരിക്കണം. കാരണം കലാകാരിക്കും കലാകാരനും സമൂഹത്തോട് മറ്റുളളവരെക്കാളും ഇരട്ടി പ്രതിബദ്ധത ഉണ്ടായിരിക്കണം. അത്രത്തോളം സ്‌നേഹമാണ് ജനങ്ങള്‍ നമുക്ക് തരുന്നത്. നമ്മുടെ കലകള്‍ മാത്രം കണ്ടുകൊണ്ട്. ഈയൊരു ആക്ട് എനിക്ക് സത്യം പറഞ്ഞാല്‍ എനിക്ക് നല്ല വിഷമമായി. ഞാന്‍ നോണ്‍ വെജ് കഴിക്കുന്ന ഒരാളാണ്. ഒരാള്‍ നോണ്‍വെജ് കഴിക്കില്ലെന്ന് എന്ന് കരുതി, വെജിറ്റേറിയന്‍ മാത്രമേ കഴിക്കുമെന്ന് കരുതി അങ്ങനെ ഒരു ആഹാരത്തിന് മുന്നില്‍ കരയുക അതോട് ചെയ്യുന്ന ഒരു അനാദരവ് തന്നെയാണ്.

  ഞാനതില്‍ കൂടുതല്‍ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നില്ല. ഒരു മല്‍സ്യത്തിനോട് ഇങ്ങനെ കാണിക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട് ജീവിക്കുന്നവര്‍ക്ക് എന്ത് മാത്രം വേദന ഉണ്ടാകും. ഇതാണ് അന്ന് നാട്ടുകൂട്ടം ടാസ്‌ക്കിലും ഞാന്‍ പറഞ്ഞത്. തുടര്‍ന്ന് എനിക്ക് ഇനി ഈ പ്ലാറ്റ്‌ഫോമില്‍ നില്‍ക്കാന്‍ ഭയമാണെന്ന് മണിക്കുട്ടന്‍ ബിഗ് ബോസിനോട് പറഞ്ഞു. തീര്‍ച്ചയായും ഞാനത് ഇവിടെ എടുത്ത നിലപാടുകളില്‍ അല്ല. ഞാന്‍ ഇവിടെ പറഞ്ഞ കാര്യങ്ങളിലും എടുത്ത നിലപാടുകളിലും എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. ഞാന്‍ ആരെയും ഭയക്കുന്നുമില്ല. മണിക്കുട്ടന്‍ പറഞ്ഞു.

  മണിക്കുട്ടന്‍ ഇവിടെ നിങ്ങള്‍ ഓരോരുത്തരും ചെയ്യുന്ന പ്രവൃത്തികളും നിലപാടുകളും പ്രേക്ഷകര്‍ കാണുകയും കൃത്യമായി മനസിലാക്കുകയും ചെയ്യുന്നുണ്ടെന്ന് ബിഗ് ബോസ് പറഞ്ഞു. നിങ്ങളുടെ സ്വപ്‌നങ്ങളുടെ പുറകെ യാത്ര തിരിക്കുക. അതിന് മറ്റൊന്നും തടസമാകാന്‍ പാടില്ല. ബിഗ് ബോസ് സ്വപ്‌നങ്ങള്‍ കാണാന്‍ തന്നെ യോഗ്യമില്ലാത്ത ഒരു അവസ്ഥയില്‍ നിന്നുമാണ് ഞാന്‍ വന്നത്. അതുകൊണ്ട് സ്വപ്‌നങ്ങളുടെ കാര്യത്തില്‍ എനിക്ക് വിഷയമില്ല. എന്നോട് ക്ഷമിക്കുക. എന്നെ പിന്തിരിപ്പിക്കാനായിട്ട് ശ്രമിക്കരുത്. മണിക്കുട്ടന്‍ പറഞ്ഞു.

  മണിക്കുട്ടന്‍ ഇവിടെ ആരും വ്യക്തിപരമായി നിങ്ങള്‍ക്ക് എതിരല്ല. ഇതാണ് ഈ ഗെയിം. അത് മനസിലാക്കുക. ബിഗ് ബോസ് പറഞ്ഞു. എനിക്ക് ഭയമാണ് ബിഗ് ബോസ്. തിരിച്ചുപോകണം, എനിക്ക് കൂടുതല്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. എനിക്ക് പോണം. അങ്ങയെ ബഹുമാനിക്കുന്നു. എന്റെ പ്രേക്ഷകരോടും ബിഗ് ബോസിനോടും എല്ലാം ബഹുമാനമുണ്ട്. ഞാന്‍ അങ്ങേയറ്റം കേണു പറയുകയാണ്. തിരിച്ച് പോണം.

  ഞാന്‍ ഇവിടെ നിന്നും ഇറങ്ങുകയാണെങ്കില്‍ പതിനഞ്ച് വര്‍ഷത്തെ എന്റെ സിനിമാജീവിതം, പതിനഞ്ച് വര്‍ഷത്തെ എന്റെ സ്വപ്‌നങ്ങള്‍, എന്റെ കുടുംബത്തിന് ഒരു വീട്, കോവിഡ് സമയത്ത് എനിക്ക് നഷ്ടപ്പെട്ടുപോയ കൂട്ടുകാരന്‍, മാതാപിതാക്കളെ നോക്കുവാനുളള കടമ, എന്‌റെ കുടുംബം പോലെ തന്നെയാണ് അവരും. അത് എനിക്ക് സ്വപ്‌നമുണ്ട് ഞാന്‍ ചെയ്തിരിക്കും. അതെല്ലാം ഞാന്‍ ഇവിടെ വെച്ചിട്ടാണ് പോവുന്നത്.

  എന്റെ കുടുംബത്തിനും അവര്‍ക്കും വേണ്ടി ഞാന്‍ ചെയ്യും. പക്ഷേ എന്റെ പതിനഞ്ച് വര്‍ഷത്തെ സിനിമാ ജീവിതം, എന്റെ പതിനഞ്ച് വര്‍ഷത്തെ സ്വപ്‌നം ഒകെ ഇവിടെ വെച്ചിട്ടാണ് പോവുന്നത്. പ്രേക്ഷകര്‍ എനിക്ക് ഇത്രയും കാലം സപ്പോര്‍ട്ട് തന്നു. വലിയ സിനിമകളൊന്നും ചെയ്തിട്ടില്ല. എങ്ങനെയോ തട്ടിം മുട്ടീം പോയി. ഇവിടെയും അവര് എന്നെ സപ്പോര്‍ട്ട് ചെയ്തു. എന്നെ അവര്‍ക്ക് മനസിലാവും.

  തുടര്‍ന്ന് പുറത്തുപോവാനാണ് നിങ്ങളുടെ തീരുമാനമെങ്കില്‍ ഇടത് വശത്തെ വാതിലിലൂടെ പോകാം എന്ന് ബിഗ് ബോസ് അറിയിച്ചു. മണിക്കുട്ടന്‍ ഹൗസിന് പുറത്തേക്ക് പോയി. പിന്നാലെ ലിവിംഗ് ഏരിയയിലേക്ക് വരാന്‍ ആവശ്യപ്പെട്ട ബിഗ് ബോസ് മണിക്കുട്ടന്‍ പോയ വിവരം എല്ലാവരെയും അറിയിക്കുകയായിരുന്നു. ഈ വിവരം വലിയ ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. കൂട്ടത്തില്‍ ഡിംപലിനും സൂര്യയ്ക്കുമാണ് കൂടുതല്‍ വിഷമമുണ്ടായത്. പിന്നാലെ ഇത് മണിക്കുട്ടന്‌റെ മാത്രം ആഗ്രഹവും ആവശ്യവുമായിരുന്നു എന്ന് ബിഗ് ബോസ് അറിയിച്ചു.

  English summary
  bigg boss malayalam season 3: contestants gets emotional after manikuttan's quit the show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X