ഫൈനല്‍ ഫൈവില്‍ എത്തുന്നവര്‍ ആരെല്ലാം? ലാലേട്ടന് മുന്നില്‍ പ്രവചിച്ച് മല്‍സരാര്‍ത്ഥികള്‍
ബിഗ് ബോസ് മൂന്നാം സീസണിലെ ഫൈനലിസ്റ്റുകളെ അറിയാന്‍ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. അറുപതിലധികം എപ്പിസോഡുകള്‍ പിന്നിട്ടുകൊണ്ടാണ് ഷോ മുന്നേറുന്നത്. ബിഗ് ബോസ് നല്‍കാറുളള ടാസ്‌ക്കുകളിലും ഗെയിമുകളിലുമെല്ലാം വാശിയേറിയ മല്‍സരമാണ് നടക്കാറുളളത്. ആറ് മല്‍സരാര്‍ത്ഥികളാണ് ഇതുവരെ ഷോയില്‍ നിന്നും പുറത്തായത്. 12 മികച്ച മല്‍സരാര്‍ത്ഥികളാണ് നിലവില്‍ ഷോയിലുളളത്. ഇനിയുളള ദിവസങ്ങളിലെ ഇവരുടെ പ്രകടനം കാണാന്‍ വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

അതേസമയം ഇന്ന് മോഹന്‍ലാല്‍ വന്ന എപ്പിസോഡില്‍ ഫൈനലില്‍ എത്തുക ആരൊക്കെയാവും എന്ന് മല്‍സരാര്‍ത്ഥികളോട് ചോദിച്ചിരുന്നു. അവസാന അഞ്ചില്‍ എത്തുന്നവര്‍ ആരെല്ലാമാണെന്ന് സ്വന്തം പേര് പറഞ്ഞതിന് ശേഷമാണ് മിക്കവരും ബാക്കിയുളളവരുടെ പേരുകള്‍ പറഞ്ഞത്. ഫൈനലില്‍ ആരൊക്കെയാവും എത്തുകയെന്ന ചോദ്യത്തിന് റിതു മന്ത്ര സ്വന്തം പേരിനൊപ്പം മണിക്കുട്ടന്‍, റംസാന്‍, നോബി, ഡിംപല്‍ തുടങ്ങിയവരുടെ പേരുകളും പറഞ്ഞു.
പ്രിയാ വാര്യരുടെ ഗ്ലാമറസ് ചിത്രങ്ങള്‍ പുറത്ത്, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം
നോബി, സായ്, റംസാന്‍ എന്നിവര്‍ക്കൊപ്പമാണ് തന്‌റെ പേരും കിടിലം ഫിറോസ് പറഞ്ഞത്. ഡിംപല്‍ സ്വന്തം പേരിനൊപ്പം മണിക്കുട്ടന്‍, റംസാന്‍, സന്ധ്യ, അഡോണി എന്നിവരുടെ പേരുകള്‍ പറഞ്ഞു. നോബി- റംസാന്‍, ഡിംപല്‍. ഫിറോസ്, മണിക്കുട്ടന്‍, അനൂപ് എന്നിവരുടെ പേരുകള്‍ പറഞ്ഞു. സൂര്യ- ഫിറോസ്, റംസാന്‍, നോബി, അനൂപ്, അഡോണി എന്നിവരുടെ പേരുകളും സന്ധ്യ- ഡിംപല്‍, സന്ധ്യ, രമ്യ, റംസാന്‍, സായി എന്നിവരുടെ പേരുകളും പറഞ്ഞു.
അഡോണി- ഫിറോസ്, റംസാന്‍, മണിക്കുട്ടന്‍, ഡിംപല്‍, അഡോണി
രമ്യ- രമ്യ, റംസാന്‍, ഡിംപല്‍, സന്ധ്യ, സൂര്യ
സായി വിഷ്ണു- സായ്, നോബി, സൂര്യ, അഡോണി, ഫിറോസ്
മണിക്കുട്ടന്‍- മണിക്കുട്ടന്‍, ഡിംപല്‍, റംസാന്‍, അഡോണി, അനൂപ്
റംസാന്‍- റംസാന്‍, ഡിംപല്‍, നോബി, മണിക്കുട്ടന്‍, അഡോണി എന്നിവരുടെ പേരുകളും പറഞ്ഞു.


Click it and Unblock the Notifications











