twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ടാലന്‌റ് ഷോയില്‍ സ്വന്തം വേദന അവതരിപ്പിച്ച് ഡിംപല്‍, പ്രശംസിച്ച് മല്‍സരാര്‍ത്ഥികള്‍

    By Midhun Raj
    |

    ബിഗ് ബോസ് മൂന്നാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് ഡിംപല്‍ ഭാല്‍. ഷോയുടെ തുടക്കം മുതല്‍ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടാണ് ഡിംപല്‍ മുന്നേറുന്നത്. ശാരീരിക അവശതകള്‍ക്കിടെയിലും അത് പുറത്തുകാണിക്കാതെ ബിഗ് ബോസില്‍ മികച്ച ഗെയിമാണ് ഡിംപല്‍ പുറത്തെടുക്കുന്നത്. ശരീരത്തിന് അര്‍ബുദം ബാധിച്ചത് ഷോയുടെ തുടക്കത്തില്‍ ഡിംപല്‍ വെളിപ്പെടുത്തിയിരുന്നു. ബിഗ് ബോസ് മൂന്നാം സീസണില്‍ ഫൈനല്‍ വരെ എത്തുമെന്ന് പലരും പ്രവചിച്ച മല്‍സരാര്‍ത്ഥി കൂടിയാണ് ഡിംപല്‍.

    ഗ്ലാമറസ് ലുക്കില്‍ നടി പായല്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

    തനിക്ക് പറയാനുളള കാര്യങ്ങളെല്ലാം ആരുടെയിടത്ത് ആയാലും ഡിംപല്‍ തുറന്നുപറയാറുണ്ട്. ഇടയ്ക്ക് ഇമോഷണല്‍ ആവാറുണ്ടെങ്കിലും പിന്നീട് ശക്തയായ മല്‍സരാര്‍ത്ഥിയായി തിരിച്ചുവരാറുണ്ട് ഡിംപല്‍. പതിവ് പോലെ തന്നെ ഇന്നത്തെ വീക്ക്‌ലി ടാസ്‌ക്കിലും ഡിംപല്‍ തന്‌റെ പ്രകടനം മികച്ചതാക്കിയിരുന്നു.

    ടാലന്റ് ഷോയില്‍ മോണോ ആക്ട്

    ടാലന്റ് ഷോയില്‍ മോണോ ആക്ട് ആവതരിപ്പിച്ചാണ് ഡിംപല്‍ തുടങ്ങിയത്. അതിലെ കഥാപാത്രങ്ങള്‍ ഡിംപലും ബിഗ് ബോസ് ഏര്‍പ്പെടുത്തിയ ഡോക്ടറും ആയിരുന്നു. മറ്റ് മല്‍സരാര്‍ത്ഥികള്‍ കാണാത്ത തന്‌റെ മുഖം എന്ന ആമുഖത്തോടെയാണ് ഡിംപല്‍ മോണോ ആക്ട് ആരംഭിച്ചത്. ബിഗ് ബോസിലെ ദിവസങ്ങള്‍ക്കിടെ താന്‍ അനുഭവിച്ച വേദനയുടെ ആഴമാണ് മോണോ ആക്ടിലൂടെ ഡിംപല്‍ അവതരിപ്പിച്ചത്.

    താനായി തന്നെ അഭിനയിക്കുമ്പോള്‍

    താനായി തന്നെ അഭിനയിക്കുമ്പോള്‍ കൂടുതല്‍ സമയവും ഇമോഷണലായാണ് ഡിംപലിനെ ഇന്ന് കണ്ടത്. അര്‍ബുദത്തില്‍ നിന്നും അതീജിവിച്ച ആളാണ് താനെന്ന് ഡിംപല്‍ മുന്‍പ് ബിഗ് ബോസില്‍ വെളിപ്പെടുത്തിയിരുന്നു. അതേസമയം മോണോ ആക്ടിന് പിന്നാലെ എളുപ്പത്തില്‍ സാരി ധരിക്കാനുളള ഒരു വഴിയാണ് ഡിംപല്‍ വേദിയില്‍ കാണിച്ചത്. തുടര്‍ന്ന് മോഡലിംഗ് റാംപിലെ ചുവടുകളോടെ ഒരു നൃത്തവും അവതരിപ്പിച്ചു ഡിംപല്‍.

    ഡിംപലിന്‌റെ പ്രകടനത്തെ ഭൂരിഭാഗം പേരും

    ഡിംപലിന്‌റെ പ്രകടനത്തെ ഭൂരിഭാഗം പേരും പ്രശംസിച്ചപ്പോള്‍ സായി വിഷ്ണു, ഫിറോസ് ഖാന്‍ തുടങ്ങിയവര്‍ വിമര്‍ശാത്മകമായാണ് സംസാരിച്ചത്. പ്രേക്ഷകര്‍ക്കോ മല്‍സരാര്‍ത്ഥികള്‍ക്കോ അറിയില്ലായിരുന്ന ഡിംപല്‍ നേരിടുന്ന വേദനയുടെ കാര്യം ഇവിടെ അവതരിപ്പിക്കേണ്ടിയിരുന്നില്ലെന്നാണ് ഫിറോസ് ഖാന്‍ അഭിപ്രായപ്പെട്ടത്. ഇനി എപ്പോഴെങ്കിലും ഡിംപലുമായി മല്‍സരിക്കേണ്ടിവരുമ്പോള്‍ താനടക്കമുളളവരുടെ മനസിലേക്ക് ഈ വേദനയുടെ കാര്യം എത്തുമെന്നും ഫിറോസ് പറഞ്ഞു.

    അതേസമയം വിമര്‍ശിച്ചെങ്കിലും

    അതേസമയം വിമര്‍ശിച്ചെങ്കിലും ഡിംപലിന് 20 പോയിന്റ്റുകളാണ് ഫിറോസും സജ്‌നയും നല്‍കിയത്. സഹമല്‍സരാര്‍ത്ഥികള്‍ പോയിന്‌റ് നല്‍കിയ ശേഷം വിതുമ്പുന്ന ഡിംപലിനെ കാണിച്ചു. തുടര്‍ന്ന് എല്ലാവരും പോയി ആശ്വസിപ്പിക്കുകയായിരുന്നു ഡിംപലിനെ. ഡിംപലിന് പുറമെ റംസാന്‍, ഫിറോസ് സജ്‌ന തുടങ്ങിയവരും ഇന്ന് ടാലന്റ് ഷോയില്‍ പങ്കെടുത്തിരുന്നു.

    മോണോ ആക്ട് അവതരിപ്പിച്ചാണ്

    ഡിംപലിനെ പോലെ മോണോ ആക്ട് അവതരിപ്പിച്ചാണ് റംസാനും തുടങ്ങിയത്. തുടര്‍ന്ന് മാസ്റ്ററിലെ വാത്തി കമ്മിംഗ് പാട്ടിനൊപ്പം ഡാന്‍സ് കളിച്ചും റംസാന്‍ കൈയ്യടി നേടി. റംസാന്റെ പ്രകടനത്തെ മിക്കവരും പ്രശംസിച്ചപ്പോള്‍ ഡാന്‍സ് കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് ഫിറോസ് ഖാന്‍ പറഞ്ഞു. അതേസമയം മോണോ ആക്ട് വളരെ നന്നായെന്നും പൊളി ഫിറോസ് റംസാനോട് പറഞ്ഞു. ഇന്നും എല്ലാവരുടെയും പ്രകടനത്തെ ഒരോപോലെ പ്രശംസിച്ചാണ് നോബി എത്തിയത്. എല്ലാവര്‍ക്കും പോയിന്റുകള്‍ വാരിക്കോരി കൊടുക്കുന്നുണ്ടായിരുന്നു നോബി.

    English summary
    bigg boss malayalam season 3: contestants reaction after dimphal bhal's perfomance in talent show
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X