ബിഗ് ബോസ് വീട്ടില്‍ ലാലേട്ടന്‌റെ സര്‍പ്രൈസ് എന്‍ട്രി, മല്‍സരാര്‍ത്ഥികള്‍ക്ക് നിരാശ
ബിഗ് ബോസ് മൂന്നാം സീസണിന്‌റെ ഈസ്റ്റര്‍ എപ്പിസോഡ് ശ്രദ്ധേയമായിരുന്നു. മല്‍സരാര്‍ത്ഥികളെല്ലാം പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞാണ് ലാലേട്ടന് മുന്‍പില്‍ എത്തിയത്. മുണ്ടും ജുബ്ബയുമായിരുന്നു സൂപ്പര്‍ താരത്തിന്‌റെയും വേഷം. മല്‍സരാര്‍ത്ഥികള്‍ക്ക് ഈസ്റ്റര്‍ ആശംസ നേര്‍ന്നാണ് അദ്ദേഹം അമ്പതാം എപ്പിസോഡ് ആരംഭിച്ചത്. തുടര്‍ന്ന് ഈസ്റ്റര്‍ ആഘോഷിക്കാറുണ്ടോ എന്ന് ഓരോരുത്തരോടും അദ്ദേഹം ചോദിച്ചു. മല്‍സരാര്‍ത്ഥികളെല്ലാം ഈസ്റ്ററിനെ കുറിച്ചുളള ഓര്‍മ്മകള്‍ ലാലേട്ടന് മുന്‍പില്‍ പങ്കുവെച്ചു.
ഗ്ലാമര്‍ ലുക്കില്‍ അര്‍ജുന്‍ റെഡ്ഡി നായിക, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം.
ഇത്തവണത്തെ ഈസ്റ്റര്‍ ബിഗ് ബോസ് കുടുംബാംഗങ്ങള്‍ക്കൊപ്പം ആഘോഷിക്കാനായതിന്‌റെ സന്തോഷം മിക്കവരും പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മല്‍സരാര്‍ത്ഥികള്‍ക്ക് സര്‍പ്രൈസായി മോഹന്‍ലാല്‍ വീടിനുളളിലേക്ക് കടക്കുന്നത്. ബിഗ് ബോസ് വീട്ടിനുളളിലെ ടിവിയില്‍ ഇത് കാണിച്ചിരുന്നു.

ഇത് കണ്ട് ആവേശഭരിതരായി എല്ലാവരും സ്‌റ്റോര്‍ റൂമിന്‌റെ അടുത്തേക്ക് ഓടി. ഈസ്റ്റര്‍ സ്‌പെഷ്യല്‍ ആഹാരവുമായിട്ടായിരുന്നു ലാലേട്ടന്‍ എത്തിയത്.
എന്നാല്‍ ഭക്ഷണം കൊണ്ട് വെച്ച ശേഷം താരം ആരെയും കാണാന്‍ നില്‍ക്കാതെ പുറത്തേക്ക് പോയി. ഇതില്‍ നിരാശരായ മല്‍സരാര്‍ത്ഥികള്‍ ലാലേട്ടാ വാ എന്നൊക്കെ പറഞ്ഞെങ്കിലും അദ്ദേഹം വേദിയില്‍ തന്നെ നില്‍ക്കുകയായിരുന്നു.

ഈസ്റ്റര്‍ എപ്പിസോഡില്‍ മല്‍സരാര്‍ത്ഥികള്‍ക്ക് ആശംസ നേര്‍ന്ന് ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കലും വീഡിയോയിലൂടെ എത്തിയിരുന്നു. മനുഷ്യരുടെ ഇടയില്‍ മനുഷ്യരായി ജീവിക്കുക, അങ്ങനെയുളളവരാണ് വിജയിക്കുക എന്ന സന്ദേശവുമായിട്ടാണ് അദ്ദേഹം എത്തിയത്. "സ്‌നേഹമുളളവരെ എഷ്യാനെറ്റിലെ ബിഗ് ബോസ് എന്ന പ്രോഗ്രാം പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ചതാണ്. എല്ലാവിധ മംഗങ്ങളും നേരുന്നു.

അതിമനോഹരമായ ഒരു പ്രോഗ്രാം. ഈസ്റ്ററിന്‌റെ മംഗങ്ങളങ്ങള്‍ അതില്‍ പങ്കെടുക്കുന്നവര്‍ക്കും സംഘാടകര്‍ക്കും ആത്മാര്‍ത്ഥമായി നേരുന്നു. ജീവിതയാത്രയില്‍ പ്രതിസന്ധികളും പ്രകോപനങ്ങളും ഉണ്ടാവുക സ്വാഭാവികമാണ്. വെളളത്തിനിടയില്‍ ജീവിക്കുന്നവരുണ്ട്. ബഹിരാകാശത്ത് ജീവിക്കുന്നവരുണ്ട്. പക്ഷേ മനുഷ്യനെ പോലെ ഭൂമിയില്‍ മനുഷ്യര്‍ക്കൊപ്പം ജീവിക്കുക എന്നത് ഒരു വലിയ വെല്ലുവിളിയാണ്.

അങ്ങനെ ജീവിക്കുന്നവരെയാണ് നാം വിജയികള്‍ എന്ന് വിളിക്കാവുന്നത്. 50 ദിവസങ്ങള്‍ നാടും വീടും എല്ലാം ഉപേക്ഷിച്ച് ഒരു പ്രത്യേക അന്തരീക്ഷത്തില്‍ ജീവിക്കുന്നവരാണ് ബിഗ് ബോസില്‍ പങ്കെടുക്കുന്നവര്‍. പ്രകോപനങ്ങളുടെ നടുവില്‍ പിടിച്ച് നില്‍ക്കുന്നവരാണ്. മുറിപ്പെടുത്തുമ്പോഴേക്കും ചിരിച്ചോണ്ട് നില്‍ക്കുന്നവര്‍. ബിഗ് ബോസിലെ എല്ലാവര്‍ക്കും ഈസ്റ്ററിന്‌റെ മംഗങ്ങള്‍ നേരുന്നു. ഫാദര്‍ പറഞ്ഞു.

ഈസ്റ്റര്‍ എപ്പിസോഡില്‍ രമ്യാ പണിക്കരുടെ വരവ് മല്‍സരാര്‍ത്ഥികള്‍ പ്രതീക്ഷിച്ചിരുന്നില്ല. ബിഗ് ബോസില്‍ നിന്നും അടുത്തിടെയാണ് രമ്യ പുറത്തായത്. രണ്ടാഴ്ച മാത്രമായിരുന്നു ബിഗ് ബോസില്‍ രമ്യ നിന്നത്. പുറത്തായ ശേഷമുളള നടിയുടെ മടങ്ങിവരവ് മിക്കവരിലും ഞെട്ടലുണ്ടാക്കി. അതേസമയം എപ്പിസോഡിന്റെ തുടക്കത്തില്‍ റിതു മന്ത്രയും സംഘവും പാട്ട് പാടിയിരുന്നു. ഇതും ശ്രദ്ധേയമായി മാറി. മല്‍സരാര്‍ത്ഥികളില്‍ ചിലര്‍ ആദ്യമായാണ് ഇത്തരത്തില്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നതെന്ന് പറഞ്ഞിരുന്നു. മറ്റ് ചിലര്‍ അവരുടെ ഈസ്റ്റര്‍ ഓര്‍മ്മകളും പങ്കുവെച്ചു.


Click it and Unblock the Notifications