ബിഗ് ബോസ് ഹൗസിലെ ആത്മാര്‍ത്ഥ സുഹൃത്ത് ആരാണെന്ന് പറഞ്ഞ് മല്‍സരാര്‍ത്ഥികള്‍

By Midhun Raj

അമ്പത് എപ്പിസോഡുകള്‍ പിന്നിട്ടതിന് പിന്നാലെ ബിഗ് ബോസ് സീസണ്‍ 3യില്‍ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. മല്‍സരാര്‍ത്ഥികളെല്ലാം തങ്ങളുടെ കഴിവിന്റെ പരമാവധി ടാസ്‌ക്കുകളിലെല്ലാം പുറത്തെടുക്കാറുണ്ട്. അഞ്ച് മല്‍സരാര്‍ത്ഥികളാണ് ഇതുവരെ ഷോയില്‍ നിന്നും പുറത്തായിരിക്കുന്നത്. പുറത്തുപോയ ശേഷമുളള രമ്യയുടെ തിരിച്ചുവരവ് അമ്പതാം എപ്പിസോഡിലായിരുന്നു കാണിച്ചത്. അതേസമയം ബിഗ് ബോസ് ഹൗസിലെ ടാസ്‌ക്കുകളും ആക്ടിവിറ്റികളുമെല്ലാം പലപ്പോഴും ശ്രദ്ധേയമാവാറുണ്ട്.

firozmanikuttan

ഇന്നത്തെ എപ്പിസോഡില്‍ ബിഗ് ബോസിലെ എറ്റവുമടുത്ത സുഹൃത്ത് ആരെന്ന് പറയുക എന്നതായിരുന്നു മല്‍സരാര്‍ത്ഥികള്‍ക്ക് നല്‍കിയ മോര്‍ണിംഗ്‌
ആക്ടിവിറ്റി. ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട എന്ന് പറയാറുണ്ട്. അത്തരത്തില്‍ ബിഗ് ബോസ് ഹൗസിലെ അടുപ്പമുളള സുഹൃത്ത് ആരെന്ന് പറയുക എന്നാണ് ബിഗ് ബോസ് ആവശ്യപ്പെട്ടത്. ഇതില്‍ ആദ്യമെത്തിയ മണിക്കുട്ടന്‍ അടുത്ത സുഹൃത്തായ സൂര്യയുടെ പേരാണ് പറഞ്ഞത്. തന്നെ സംബന്ധിച്ച് സൂര്യയാണ് അത്തരമൊരു സുഹൃത്ത് എന്നാണ് മണിക്കുട്ടന്‍ പറഞ്ഞത്. പിന്നാലെ എത്തിയ സജ്ന ഭര്‍ത്താവ് ഫിറോസ് തന്നെയാണ് തനിക്ക് അത്രയും വേണ്ടപ്പെട്ട ആളെന്ന് പറഞ്ഞു.

പ്രിയാ വാര്യരുടെ ഗ്ലാമറസ് ചിത്രങ്ങള്‍ പുറത്ത്, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

മജിസിയ ആയിരുന്നു തനിക്ക് എറ്റവും അടുത്ത സുഹൃത്തെന്നും അവള്‍ ഇല്ലാത്തതിനാല്‍ മണിക്കുട്ടനും തന്‌റെ പ്രിയപ്പെട്ട ആളാണെന്നും ഡിംപല്‍ പറഞ്ഞു. ഫിറോസ് ഖാന്‍ ഭാര്യ സജിനയുടെ പേര് തന്നെ പറഞ്ഞപ്പോള്‍ സൂര്യ മണിക്കുട്ടന്‌റെ പേരാണ് പറഞ്ഞത്. മണിക്കുട്ടന്റെ മുഖം മാറിയാല്‍ തനിക്ക് മനസിലാവുമെന്നും അതുപോലെയാണ് തിരിച്ചുമെന്നും സൂര്യ പറഞ്ഞു. ഡിംപലിന്‌റെ പേരാണ് രമ്യ പറഞ്ഞത്. ബിഗ് ബോസില്‍ എത്തിയ ശേഷമുളള തന്‌റെ അടുത്ത സുഹൃത്തുക്കള്‍ ഡിംപലും മജിസിയയും തന്നെയാണെന്ന് രമ്യ വെളിപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X