ഹൗസിനുളളില്‍ ഒരു ചലനമുണ്ടാക്കാന്‍ പറ്റിയെങ്കില്‍ അതവരുടെ മിടുക്ക് തന്നെയാണ്, ഫിറോസ് സജ്‌നയെ കുറിച്ച് ദയ അശ്വതി
ബിഗ് ബോസ് മൂന്നാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥിയാണ് ഫിറോസ് സജ്ന ദമ്പതികള്‍. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ ഇരുവരും മികച്ച പ്രകടനമാണ് ഷോയില്‍ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ഗെയിമിന്റെ കാര്യത്തില്‍ ഫിറോസും, പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ സജ്‌നയുമാണ് മുന്നില്‍ നില്‍ക്കാറുളളതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ബിഗ് ബോസില്‍ ഇത്തവണ ഫൈനലില്‍ എത്തുമെന്ന് പലരും പ്രവചിച്ച മല്‍സരാര്‍ത്ഥി കൂടിയാണ് ഇരുവരും.
ഗ്ലാമര്‍ ലുക്കില്‍ നടി അക്ഷര ഗൗഡ, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം
ഫിറോസിനെയും സജ്‌നയെയും ഒരു മല്‍സരാര്‍ത്ഥിയായാണ് പരിഗണിക്കുന്നതെന്ന് തുടക്കത്തില്‍ ബിഗ് ബോസ് അറിയിച്ചിരുന്നു. വീക്ക്‌ലി ടാസ്‌ക്കുകളിലെല്ലാം ശ്രദ്ധേയ പ്രകടനമാണ് ഫിറോസും സജ്‌നയും കാഴ്ചവെച്ചത്. ബിഗ് ബോസ് വീട്ടില്‍ വഴക്കുണ്ടാക്കുന്നതിലും മുന്നില്‍ നില്‍ക്കുന്ന മല്‍സരാര്‍ത്ഥിയാണ് ഫിറോസ്. സജ്‌നയേക്കാള്‍ കൂടൂതല്‍ മറ്റുളളവരോട് തര്‍ക്കത്തില്‍ ഏര്‍പ്പെടാറുളളത് ഫിറോസാണ്.

ഇത്തവണ രണ്ട് ഫിറോസുമാര്‍ ഉളളത് കൊണ്ട് ബിബി വീട്ടില്‍ പൊളി ഫിറോസ് എന്ന പേരിലാണ് നടന്‍ അറിയപ്പെടുന്നത്. ബിഗ് ബോസില്‍ വന്ന ശേഷം പല തവണ നോമിനേഷനില്‍ ഉള്‍പ്പെട്ടെങ്കിലും എവിക്ഷനില്‍ നിന്നും ഇരുവരും രക്ഷപ്പെട്ടിരുന്നു. അതേസമയം ഫിറോസ്-സജ്‌ന ദമ്പതികളെ കുറിച്ച് ബിഗ് ബോസ് 2 താരം ദയ അശ്വതിയുടെതായി വന്ന ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

ബിഗ് ബോസ് സീസണ്‍ 3 യില്‍ എനിക്ക് ഇവരേ ഒത്തിരി ഇഷ്ട്ടമായി എന്ന് പറഞ്ഞുകൊണ്ടാണ് ദയ അശ്വതി എത്തിയത്. ഇതിനുളള കാരണങ്ങളും ഫേസ്ബുക്ക് പോസ്റ്റില്‍ ദയ അശ്വതി പറയുന്നു. മുഖത്തു നോക്കി കാര്യങ്ങള്‍ പറയണ്ടവരോട് പറയണ്ടതു പോലെ ഒരു ഒളിവും മറവും ഇല്ലാതെ പറയും, ആരോടും വ്യക്തി വൈരാഗ്യം കാത്തു സൂക്ഷിച്ച് വക്കാറില്ല.

ജയിലില്‍ പോകുബോള്‍ പോലും താന്‍ ഒറ്റക്ക് പോകാം എന്ന് പറയുമ്പോള്‍ അവരുടെ പരസ്പര സ്‌നേഹത്തിന്റെ ആഴം എത്രമാത്രം ആണ് എന്ന് തിരിച്ചറിയുന്നു, എന്തിന് അധികം പറയുന്നു ബിഗ് ബോസ് സീസണ്‍ 3 യില്‍ ഇവര്‍ വന്നതിന്റെ ശേഷം തന്നെയാണ് ഈ ഹൗസ്സില്‍ ഉള്ളവര്‍ ഒന്ന് ഉണര്‍ന്നത്.

ഈ ഹൗസിനുള്ളില്‍ ഒരു ചലനം ഉണ്ടാക്കാന്‍ പറ്റിയെങ്കില്‍ തീര്‍ച്ചയായും അത് ഇപ്പോള്‍ ഒറ്റവാക്കില്‍ പറയണമെങ്കില്‍ ഇവരുടെ മിടുക്ക് തന്നെയാണ് അതുകൊണ്ട് തന്നെ ഇവരേ എനിക്ക് ഒത്തിരിയിഷ്ട്ടം എന്നാണ് ദയ അശ്വതി കുറിച്ചിരിക്കുന്നത്. അതേസമയം ഫിറോസ് സജ്‌നയെ പോലെ ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ മല്‍സരാര്‍ത്ഥിയായിരുന്നു ദയ അശ്വതി. ബിഗ് ബോസില്‍ അവസാനം വരെ ദയ നിന്നു. സോഷ്യല്‍ മീഡിയ വീഡിയോകളിലൂടെ ശ്രദ്ധേയയായ ശേഷമാണ് ദയ അശ്വതി ബിഗ് ബോസ് രണ്ടാം സീസണില്‍ പങ്കെടുത്തത്.


Click it and Unblock the Notifications