Don't Miss!
- Automobiles
ശുക്രനാണ് അടിച്ചിരിക്കുന്നത്; പോർഷെ ഇന്ത്യക്ക് ഇത് നല്ല കാലം
- Lifestyle
സുഖസൗകര്യങ്ങളില്‍ വര്‍ധന, സാമ്പത്തിക രംഗത്ത് നേട്ടം; ഇന്നത്തെ രാശിഫലം
- News
'കശ്മീരിൽ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
ഞാനൊരിക്കലും പ്രേമനാടകം അഭിനയിച്ചിട്ടില്ല; സൂര്യ മൊത്തത്തില്‍ നാടകമാണെന്ന് മുന്‍ ബിഗ് ബോസ് താരം ദയ അച്ചു
ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ഥികള്‍ക്ക് പുറമേ ഇമോഷണലി വീക്ക് ആയിട്ടുള്ളവരും ഉണ്ട്. പുതിയ സീസണില്‍ എല്ലാവരും ശക്തമായ മത്സരം കാഴ്ച വെക്കുമ്പോള്‍ സൂര്യ മേനോന് മാത്രമാണ് ഇമോഷണലാവുന്നത്. തന്നെ ആരും സംസാരിക്കാന്‍ സമ്മതിക്കുന്നില്ല, ഫേക്ക് ആണെന്ന് വിളിച്ചു, പ്രണയം പറഞ്ഞിട്ട് അംഗീകരിച്ചില്ല തുടങ്ങി സൂര്യയ്ക്ക് കരയാന്‍ കാരണങ്ങള്‍ ഏറെയാണ്.
മണിക്കുട്ടനുമായി പ്രണയം ഉണ്ടാക്കി പേളി മാണിയെ പോലെ അവസാനം വരെ പിടിച്ച് നില്‍ക്കാനുള്ള ശ്രമത്തിലായിരുന്നു സൂര്യ. പേളിയ്ക്കുള്ളത് പോലെ ശ്രീനിഷും ഇഷ്ടം വന്നത് കൊണ്ട് അവരുടെ പ്രണയം വിജയിച്ചു. എന്നാല്‍ മണിക്കുട്ടന് ഒരിക്കല്‍ പോലും സമ്മതം പറയാതെ വന്നതോടെ അത് പൊളിഞ്ഞു. പിന്നാലെ പേളിയാവാന് വന്ന് ദയ അശ്വതിയെ പോലെ ആയി എന്ന തരത്തില്‍ ട്രോളുകളും വന്നു.

ദയയുടെ ഫോട്ടോയും ചേര്‍ത്ത് വെച്ചാണ് സൂര്യയെ ചിലര്‍ ട്രോളിയത്. എന്നാല്‍ താന്‍ പ്രണയനാടകം കളിച്ചിട്ടില്ലെന്നും കണ്ണാടിയ്ക്ക് മുന്നില്‍ പോയി സംസാരിക്കുന്ന സ്വഭാവം തനിക്കില്ലെന്നും പറയുകയാണ് ദയ അച്ചു ഇപ്പോള്‍. സോഷ്യല്‍ മീഡിയ വഴിയാണ് തന്റെ പേര് കൂടി ഉള്‍പ്പെടുത്തിയ ട്രോളിനെ വിമര്‍ശിച്ച് മുന്‍ബിഗ് ബോസ് താരം കൂടിയായ ദയ എത്തിയത്.
ദയ അച്ചുവിന്റെ കുറിപ്പ് വായിക്കാം
ഇത് എന്താണ് ഇങ്ങനെ ശ്ശേ. ഞാന്‍ ഒരിക്കലും കണ്ണാടിയില്‍ പോയി പ്രേമനാടകം അഭിനയിച്ചിട്ടില്ല. എന്റെ നല്ല ഒരു ഫ്രണ്ട് മാത്രം ആണ് മാഷ്. ഞങ്ങള്‍ തമ്മില്‍ അടിയും, വഴക്കും, തമാശയും, പരസ്പരം കുറ്റപ്പെടുതലുകളും ആ വീട്ടില്‍ ഉണ്ടായിട്ടുണ്ട്. പിണക്കങ്ങളും, ഇണക്കങ്ങളും ഉണ്ടായിട്ടുണ്ട്. അത് കാണാന്‍ തന്നെ ഒരു ഒര്‍ജിനാലിറ്റി ഉണ്ടായിരുന്നു.
ആരെയും മയക്കുന്ന നോട്ടം, നടി പ്രിയ ഭാവനി ശങ്കറിൻ്റെ കിടിലൻ ഫോട്ടോസ് വൈറലാവുന്നു
Recommended Video
അത് ജനങ്ങള്‍ക്ക് ഇഷ്ട്ടമുള്ളത് കൊണ്ട് എനിക്ക് ഏറ്റവും കൂടുതല്‍ വോട്ട് കിട്ടി ഞാന്‍ ബിഗ് ബോസ് ഹൗസില്‍ പിടിച്ചു നിന്നതെന്ന് വിശ്വസിക്കുന്നു. സൂര്യ മൊത്തം കളിക്കുന്നതും വെറും നാടകം മാത്രം. അഭിനയം മാത്രം. കാണുന്നവര്‍ക്കു പോലും വെറുപ്പ് വരുന്നുണ്ട്. പ്ലീസ് എന്റെ പേര് സൂര്യയുടെ പേരില്‍ കൂടി വലിച്ചിഴക്കരുത്. സൂര്യടെ അത്രക്ക് കലാപരമായി കഴിവ് എനിക്ക് ഇല്ലെങ്കിലും കള്ളത്തരമില്ലത്ത മനസ്സ് എനിക്ക് ഉണ്ട് അന്നും ഇന്നും എന്നും.. എന്നുമാണ് ഫേസ്ബുക്ക് പോസ്റ്റിലെഴുതിയ കുറിപ്പില്‍ ദയ അശ്വതി പറയുന്നത്.
-
ആദ്യം ആകാംഷയായിരുന്നു, ഇനിയിങ്ങനൊന്ന് വേണ്ട; മഷൂറ ഇല്ലാതെ സിനിമയ്ക്ക് പോയി ബഷീറും ആദ്യ ഭാര്യ സുഹാനയും
-
ശരീരത്ത് തുണി വേണമെന്നുള്ള നിർബന്ധമുണ്ട്; മുട്ടിന് താഴെ തുണിയില്ലെങ്കിലും കുഴപ്പമില്ലെന്ന് കുളപ്പുള്ളി ലീല
-
'എനിക്ക് അങ്ങനെ ജീവിക്കാൻ പറ്റില്ല'; രവി മേനോന്റെ വിവാഹാഭ്യർത്ഥന നിരസിച്ചതിന് കാരണം!, ശ്രീലത നമ്പൂതിരി പറഞ്ഞത്