ഷോയിലേക്ക് ഇനിയില്ലെന്ന്‌ പറഞ്ഞുപോയ മണിക്കുട്ടനാണോ സമ്മാനം കൊടുക്കേണ്ടത്? നിലപാട് പറഞ്ഞ് ദയ അശ്വതി

By Midhun Raj

ബിഗ് ബോസ് രണ്ടാം സീസണിലൂടെ പ്രേക്ഷകര്‍ കൂടുതല്‍ അടുത്തറിഞ്ഞ താരമാണ് ദയ അശ്വതി. സോഷ്യല്‍ മീഡിയ വീഡിയോകളിലൂടെ ശ്രദ്ധിക്കപ്പെട്ട ശേഷമാണ് ദയ ബിഗ് ബോസില്‍ എത്തുന്നത്. ബിഗ് ബോസ് 2വില്‍ അവസാനം വരെ പിടിച്ചുനില്‍ക്കാന്‍ ദയയ്ക്ക് സാധിച്ചു. അതേസമയം ബിഗ് സീസണ്‍ 3 വിജയിയെ പ്രഖ്യാപിച്ചതില്‍ തന്‌റെ നിലപാട് അറിയിച്ചിരിക്കുകയാണ് ദയ. ഫേസ്ബുക്കില്‍ പങ്കുവെച്ച പുതിയ വീഡിയോയിലാണ് ബിഗ് ബോസ് ഫിനാലെയെ കുറിച്ച് ദയ അശ്വതി സംസാരിച്ചത്.

manikuttan-saivishnu

ദയയുടെ വാക്കുകളിലേക്ക്: ബിഗ് ബോസ് സീസണ്‍ 3 ഫിനാലെ കഴിഞ്ഞു. മണിക്കുട്ടന്‍ വിന്നറായി, സന്തോഷം. ഒരു പ്രേക്ഷക എന്ന നിലയില്‍ എനിക്ക് ഒരു കാര്യം പറയാനുണ്ട്, ചോദിക്കാനുമുണ്ട്. എന്നെ പോലുളള ഒരുപാട് പേര്‍ മനസില്‍ കൊണ്ട് നടക്കുന്ന വേദനയായിരിക്കാം. ഒരു വിന്നറാവുക എന്ന് പറഞ്ഞുകഴിഞ്ഞാല് തനിക്ക് ഈ ഷോയില് പങ്കെടുക്കാന്‍ താല്‍പര്യമില്ല എന്ന് പറഞ്ഞ്, ഭീരുത്വത്തോട് കൂടി പുറകുവശത്തൂടെ പോയി, ഒരാഴ്ച കഴിഞ്ഞ് മുന്‍വശത്തൂടെ വന്ന ഭീരുത്വം നിറഞ്ഞ ഒരു വ്യക്തിക്കാണോ സമ്മാനം കൊടുക്കേണ്ടത്.

അതോ നൂറ് ദിവസം തികച്ചുനിന്ന്, സ്വന്തം അഭിപ്രായവും നിലപാടുകളോടെയും നിന്ന്, ഗ്രൂപ്പിസം കളിക്കാതെ ഒറ്റയ്ക്ക് നിന്ന സായി വിഷ്ണുവിനാണോ സമ്മാനം കൊടുക്കേണ്ടത്, ദയ ചോദിക്കുന്നു. ഒരു കാര്യം ഞാന്‍ പറയാം; ഗ്രാന്‍ഡ് ഫിനാലെയുടെ വീഡിയോയ്ക്ക് താഴെ സായി വിഷ്ണുവിന് വന്ന സപ്പോര്‍ട്ട് മാത്രം മതി ആരാണ് ഇതില് വിജയി എന്ന് പ്രഖ്യാപിക്കാന്‍, ദയ അശ്വതി പറഞ്ഞു.

അതേസമയം ദയയുടെ വീഡിയോയ്ക്ക് പിന്നാലെ നിരവധി പേരാണ് സായിയെ പിന്തുണച്ച് എത്തിയത്. സായിക്ക് പുറമെ മണിക്കുട്ടനെ പിന്തുണച്ചും കമന്റുകള്‍ വന്നു. 75 ലക്ഷം രൂപയുടെ ഫ്‌ളാറ്റാണ് ബിഗ് ബോസ് വിന്നര്‍ ആയതിലൂടെ മണിക്കുട്ടന് സമ്മാനമായി ലഭിച്ചത്. സായി രണ്ടാമതും ഡിംപല്‍ മൂന്നാമതും റംസാനും അനൂപും തൊട്ടുപിന്നിലായും എത്തി.

സ്റ്റൈലിഷ് ലുക്കില്‍ തിളങ്ങി നടി പ്രിയാമണി, വൈറലായി ലേറ്റസ്റ്റ് ചിത്രങ്ങള്‍, കാണാം

Recommended Video

പ്രിയദര്‍ശനോട് മണിക്കുട്ടനെ അന്വേഷിച്ച് മണിരത്‌നം | FilmiBeat Malayalam

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X