മണിക്കുട്ടനേയും ഡിംപലിനേയും നോമിനേറ്റ് ചെയ്യാൻ നിങ്ങൾക്കെന്ത് യോഗ്യത,നോബിക്കെതിരെ ബിഗ് ബോസ് താരം

സംഭവ ബഹുലമായി ബിഗ് ബോസ് സീസൺ 3 മുന്നോട്ട് പോകുകയാണ്. ഫെബ്രുവരി 14 ന് ആരംഭിച്ച ഷോ ഇപ്പോൾ 14ാം ആഴ്ചയിൽ എത്തി നിൽക്കുകയാണ് . 14 മത്സരാർഥികളുമായിട്ടാണ് ബിഗ് ബോസ് സീസൺ 3 ആരംഭിക്കുന്നത്. ഇപ്പോൾ 9 പേരാണ് ഷോയിൽ ശേഷിക്കുന്നത്. ഇവരുടെ പേരുകൾ ടോപ്പ് ഫൈവിൽ ഉയരുന്നുണ്ട്.

പുതിയ ഗെറ്റപ്പിൽ രംഭ, നടിയുടെ ചിത്രം വൈറലാകുന്നു

ബിഗ് ബോസ് സീസൺ 3ലെ ആദ്യത്തെ മത്സരാർഥിയാണ് നോബി മാർക്കോസ്. ഷോ ആരംഭിക്കുന്നതിനും മുൻപ് സാധ്യത ലിസ്റ്റിൽ നോബിയുടെ പേര് ആദ്യ സ്ഥാനത്ത് തന്നെ ഇടം പിടിച്ചിരുന്നു. പ്രേക്ഷകരെ ചിരിപ്പിക്കുന്ന നോബി ബിബി ഹൗസിൽ എത്തിയാൽ എങ്ങനെയിരിക്കും എന്ന് കാണാൻ പ്രേക്ഷകർക്ക് ആകാംക്ഷയുണ്ടായിരുന്നു. എന്നാൽ 91 ദിവസം കഴിയുമ്പോൾ പ്രേക്ഷകർക്കിടയിൽ നിന്ന് നടനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയരുകയാണ്. ബിഗ് ബോസ് ഷോയ്ക്ക് ചേർന്ന മത്സരാർഥിയല്ല നോബി എന്നാണ് പ്രേക്ഷകർ പറയുന്നത്.

നോബിക്ക്  വിമർശനം

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ബിഗ് ബോസ് സീസൺ2 താരം ദയ അച്ചുവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. കഴിഞ്ഞ ദിവസത്തെ നോമിനേഷന്റെ പശ്ചാത്തലത്തിലാണ് കുറിപ്പ്. മണിക്കുട്ടനേയും ഡിംപലിനേയുമാണ് നോബി എവിക്ഷനിൽ നോമിനേറ്റ് ചെയ്തത്. അതിനെ വിമർശിക്കുകയാണ് താരം. മണിക്കുട്ടനേയും ഡിംപലിനേയും നോമിനേറ്റ് ചെയ്യാൻ മാത്രം എന്തുയോഗ്യതയാണ് താങ്കൾക്ക് ഉള്ളത്? എന്നാണ് താരം ചോദിക്കുന്നത് .

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ... എന്റെ പൊന്നു നോബി ചേട്ടാ. ഇതൊക്കെ കാണുമ്പോൾ എങ്ങനെ പറയാതിരിക്കും. ഏതൊരു ടാസ്കിനും പകരക്കാരനെ വെക്കുന്ന നോബിക്ക് ഓസിയിൽ കിട്ടിയ ക്യാപ്റ്റൻസി ആർക്കു കൊടുത്താലും നോവില്ല. ഇത്തവണത്തെ നോമിനേഷൻ പ്രേകർക്ക് ഒരു അവസരമാണ്.ഡിoപലിനേയും , മണികുട്ടനേയും നോമിനേറ്റ് ചെയ്യാൻ മാത്രം എന്തുയോഗ്യതയാണ് താങ്കൾക്ക് ഉള്ളത്? ; ദയ അശ്വതി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിട്ടുണ്ട്.

ദയയ്ക്ക് വിമർശനം

രണ്ട് അഭിപ്രായമാണ് ഫേസ്ബുക്ക് പോസ്റ്റിന് ലഭിക്കുന്നത്. നേബിക്കെതിരെയുളള ട്രോളുകളും കമന്റ് ആയി പ്രേക്ഷകർ പങ്കുവെയ്ക്കുന്നുണ്ട്. നോബിയെ ട്രോളുന്നത് പോലെ തന്നെ പിന്തുണക്കുന്ന കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇഷ്ട്ടമല്ലാത്തവരെ നോമിനേറ്റ് ചെയ്ത്... പിന്നെ പേടിയുള്ളവരെയും....അതിനെന്താണ്... എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ദയയേയും വിമർശിക്കുന്നുണ്ട് . ദയയ്ക്ക് എല്ലാവരേയും കുറ്റം പറയാം, എന്നാൽ അവരെ ആർക്കും ഒന്നും പറയാൻ പാടില്ല. ദയയുടെ നിലപാട് കൊളളില്ല എന്നും പ്രേക്ഷകർ പറയുന്നു.. നിങ്ങളെക്കാൾ ഭേദമാണ് നോബിയെന്നും പ്രേക്ഷകർ പറയുന്നുണ്ട്.

നോമിനേഷൻ

ഷോ അവസാനിക്കാൻ ഇനി വളരെ കുറച്ച് ആഴ്ചകൾ മാത്രമാണ് ഉള്ളത്. 14ാം വാരം ഓപ്പൺ നോമിനേഷനായിരുന്നു ബിഗ് ബേസ് ഹൗസിൽ.. സായ്, മണിക്കുട്ടൻ, കിടിലൻ ഫിറോസ്, നോബി, അനൂപ്, ഡിംപൽ എന്നിവർ എവിക്ഷനിൽ എത്തിയിട്ടുണ്ട്. റംസാനും ക്യാപ്റ്റനായ ഋതുവും മാത്രമാണ് 14ാം ആഴ്ച നോമിനേഷനിൽ നിന്ന് ഒഴിവായിരിക്കുന്നത്.. മത്സരം കടുക്കുകയാണ്.

Recommended Video

Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam

ഫേസ്ബുക്ക് പോസ്റ്റ് ചുവടെ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X