For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മണിക്കുട്ടനെ കുറിച്ചുളള അഭിപ്രായം മാറ്റിയോ, മജ്‌സിയയുടെ പുതിയ ചിത്രത്തിന് പിന്നാലെ വിമര്‍ശനം

  |

  ബിഗ് ബോസ് മൂന്നാം സീസണില്‍ എറ്റവുമധികം പ്രേക്ഷക പിന്തുണ ലഭിച്ച മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് മണിക്കുട്ടന്‍. ഷോയിലെത്തി വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ എല്ലാവരുടെയും ഇഷ്ട മല്‍സരാര്‍ത്ഥിയായി മണിക്കുട്ടന്‍ മാറി. സിനിമയില്‍ അഭിനയിച്ച് ലഭിച്ചതിനേക്കാലും വലിയ പിന്തുണയാണ് ആരാധകരില്‍ നിന്നും മണിക്കുട്ടന് ലഭിച്ചത്. ബിഗ് ബോസ് സമയത്ത് എംകെയ്ക്ക് സപ്പോര്‍ട്ടുമായി ഫാന്‍സ്, ആര്‍മി ഗ്രൂപ്പുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ബിഗ് ബോസില്‍ ഇത്തവണ വിന്നറാവാന്‍ സാധ്യതയുളള മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് മണിക്കുട്ടന്‍.

  സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നടി മൗനി റായ്, ഫോട്ടോസ് കാണാം

  അതേസമയം മണിക്കുട്ടനൊപ്പമുളള മജ്‌സിയ ഭാനുവിന്‌റെ പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ചെന്നൈയില്‍ ഫിനാലെ നടക്കുന്നതിനിടെ എടുത്ത ഏംകെയ്‌ക്കൊപ്പമുളള മജ്‌സിയയുടെ ചിത്രമാണ് വൈറലായത്. ഞങ്ങളുടെ സൂപ്പര്‍ ഹീറോ എംകെയ്‌ക്കൊപ്പം എന്നാണ് മണിക്കുട്ടനൊപ്പമുളള ചിത്രത്തിന് ക്യാപ്ഷനായി മജ്‌സിയ ഭാനു കുറിച്ചത്. പിന്നാലെ മജ്‌സിയയുടെ പുതിയ ചിത്രത്തിന് വിമര്‍ശനങ്ങളുമായി എംകെ ആരാധകര്‍ എത്തുകയായിരുന്നു.

  എംകെയെ മോശമായി പറഞ്ഞിട്ട് ഇപ്പോള്‍ എംകെയ്‌ക്കൊപ്പമുളള ചിത്രവുമായി വന്നിരിക്കുന്നു എന്നാണ് ഒരു ആരാധകന്‍ മജ്‌സിയക്കെതിരെ കുറിച്ചത്. 'കാണുന്നവര്‍ക്കെല്ലാം മനസിലാകും എന്താ ഉദ്ദേശമെന്ന്. ഈ പരിപ്പ് എന്തായാലും ഇവിടെ വേവൂല. എംകെ ഫാന്‍സും ഡിംപല്‍ ഫാന്‍സും ഒരുമിച്ച് തന്നെ കൂടെ നില്‍ക്കും' എന്ന് മറ്റൊരാളും കുറിച്ചു.

  'മജ്‌സിയ ആണ് എംകെ ഫാന്‍സ് മണ്ടന്മാര്‍ ആണെന്ന് ഒകെ ലൈവില്‍ പറഞ്ഞത്. ഇത് കുത്തിതിരിപ്പ് ഉണ്ടാക്കാന്‍ വേണ്ടി ഉളളതാണ്. പക്ഷെ എംകെ ഫാന്‍സ് ഡിംപലിന്‌റെ ഒപ്പമാണ്. അതില്‍ ഒരു സംശയവുമില്ല. എന്തായാലും മജ്സിയയുടെ ബുദ്ധി കൊളളാം, എംകെ ഫാന്‍സിന് ബുദ്ധി ഇല്ലെന്ന് വിചാരിച്ചുകാണും. പക്ഷേ അത് നിന്‌റെ തോന്നല്‍ മാത്രം. ആര്‍ക്ക് സപ്പോര്‍ട്ട് കൊടുത്താലും മജ്‌സിയ്ക്കും ലക്ഷ്മിക്കും കൊടുക്കില്ല എന്നാണ് ഒരു കമന്റ്.

  എംകെ ഫാന്‍സും ഡിബി ഫാന്‍സും തമ്മില്‍ പല പ്രശ്‌നവും ഉണ്ടാക്കിയിട്ടുണ്ട്. ഇനി ഉണ്ടാക്കുകയും ചെയ്യുമായിരിക്കും. പക്ഷേ അതിനിടയില്‍ കേറി ഗോള്‍ അടിക്കാനുളള ശ്രമം കൊളളാം, പക്ഷേ എംകെ-ഡിബിയുടെ കൂടെയുളളവര്‍ മണ്ടന്മാരല്ലെന്നും സെലിബ്രിറ്റിയെ പോലെ ഓര്‍മ്മക്കുറവ് ഉളളവരാണെന്നും തെറ്റിദ്ധരിക്കരുത്. അയ്യപ്പനും കോശിയും ആണെന്ന് ഒകെ പറഞ്ഞാലും ഇന്നലെ ഡിമ്പുവിന് ഒരു ആവശ്യം വന്നപ്പോള്‍ കൂടുതല്‍ എംകെ ഫാന്‍സും ഒപ്പമുണ്ടായിരുന്നു, എന്നാണ് മറ്റൊരു കമന്‌റ്.

  മജ്‌സിയയ്ക്ക് എതിരെ നടപടി എടുക്കണം, മാനസിക ആരോഗ്യം എന്നത് തമാശയല്ല, ഡിംപലിനെ പിന്തുണച്ച് ആരാധകര്‍

  'എംകെ ഫാന്‍സിന്‌റെ സപ്പോര്‍ട്ടിന് വേണ്ടി എംകെയുടെ കൂടെ പിക് എടുത്തിട്ട് കാര്യമില്ല. ഓണ്‍ലി എംകെ' എന്നാണ് ഒരു ഏംകെ ആരാധകന്റെ കമന്റ്. 'ക്ലബ്ബ് ഹൗസില്‍ പോയിരുന്ന് മണിക്കുട്ടനേം ഡിംപലിനെയും നല്ലോണം ഡീഗ്രേഡ് ചെയ്യുന്നുണ്ടാരുന്നല്ലോ. ക്ലബ് ഹൗസില്‍ പറയുന്നത് പുറം ലോകം കേള്‍ക്കില്ലെന്ന് കരുതിയോ, ആര്‍ക്കും ആരുടെ കൂടെയും അവര്‍ക്കിഷ്ടമാണെങ്കില്‍ പിക് എടുക്കുകയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാനും അവകാശമുണ്ട്. അതിനെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ അവകാശമില്ല. പക്ഷേ ഇത് ഇട്ട ടൈമിംഗ് അത്ര ശരിയായില്ല. എന്തോ ഒരു ദുരുദ്ദേശം', എന്നും കമന്‌റ് വന്നിരിക്കുകയാണ്.

  മമ്മൂട്ടിക്കും നയന്‍താരയ്ക്കും ഒപ്പമുളള ഡ്രീം പ്രോജക്ട്, ട്രോളുകള്‍ക്ക് ഒമര്‍ ലുലുവിന്‌റെ മറുപടി

  Bigg boss 3 Malayalam finale | FilmiBeat Malayalam

  അതേസമയം ഡിംപലുമായുളള പ്രശ്‌നത്തിന് പിന്നാലെയാണ് മണിക്കുട്ടന് ഒപ്പമുളള മജ്‌സിയയുടെ പുതിയ ചിത്രം വന്നത്. ഫിനാലെ സമയത്ത് ഡിംപലിനെ മജ്‌സിയ പ്രകോപിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നു എന്ന് തിങ്കള്‍ ഭാലാണ് വെളിപ്പെടുത്തിയത്. യൂടൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് തിങ്കള്‍ ഇത് പുറംലോകത്തെ അറിയിച്ച്. ഇതിന് ശേഷം ഡിംപലിനെ പിന്തുണച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്.

  മാലിക്കിലെ ആ 12 മിനിറ്റ് ഒറ്റ ടേക്കല്ല, ശരിക്കും ചെയ്തത്, അനുഭവം പങ്കുവെച്ച് സാനു ജോണ്‍ വര്‍ഗീസ്‌

  English summary
  Bigg Boss Malayalam Season 3: Did Majizia Change Her Stand Towards Manikuttan?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X