ഇതൊക്കെ ഇവിടെ നിൽക്കാനുള്ള ഗെയിം പ്ലാൻ ആണ്; സൂര്യയെ ലക്ഷ്യം വെച്ച് ഡിംപലും രമ്യയും...
ബിഗ് ബോസ് ഹൗസിൽ മത്സരം കടുത്തിരിക്കുകയാണ്. ഫിറോസും- സജ്നയും പോയതിന് ശേഷം മറ്റുള്ള മത്സരാർഥികൾ തമ്മിലുളള അഭിപ്രായഭിന്നതകൾ രൂക്ഷമാകുകയാണ്. സായ് വിഷ്ണു. ഡിംപൽ, സൂര്യ, ഋതു എന്നിവർ തമ്മിലുള്ള അഭിപ്രായഭിന്നതയും വർധിച്ചിട്ടുണ്ട് ഇത് പല അവസരങ്ങളിൽ ബിഗ് ബോസ് ഹൗസിൽ പുകയാറുമുണ്ട്. ബിഗ് ബോസ് ഹൗസിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് സൂര്യയുടെ പേരാണ്.
ബെഡ് റൂം ലുക്കിൽ നടിയുടെ ഫോട്ടോഷൂട്ട്, കാണൂ

സൂര്യ ഫേക്ക് ഗെയിം കളിക്കുന്നു വെന്നാണ് മത്സരാർഥികളുടെ ആരോപണം. സൂര്യ ഹൗസിൽ കാണിക്കുന്നതെല്ലാം ഗെയിം പ്ലാനിന്റെ ഭാഗമായിട്ടാണെന്നും ഇവർ പറയുന്നു. ഇപ്പോഴിത സൂര്യയെ കുറിച്ച് രൂക്ഷ വിമർശനവുമായി ഡിംപലും രമ്യയും. സൂര്യയുടേത് സ്ട്രറ്റജിയാണെന്നാണ് ഇവർ പറയുന്നത്.

ഡിംപലും സൂര്യയും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമാവുകയാണ്. കഴിഞ്ഞ ദിവസം വസ്ത്രധാരണത്തെ കുറിച്ചുള്ള ഇവരുടെ സംസാരം വലിയ വാക്ക് തർക്കത്തിലായിരുന്നു അവസാനിച്ചത്. സൂര്യ കാണിക്കുന്നത് അഭിനയമാണെന്ന് ഡിംപൽ പറഞ്ഞിരുന്നു . ഇതിനെ ചൊല്ലി പിന്നീട് വലിയ വാക്ക് തർക്കം നടന്നിരുന്ന. ഈ വിഷയത്തിൽ സായിയും ഋതുവും ഇടപെട്ടിരുന്നു.

സൂര്യ നേരത്തെ പറഞ്ഞ ഒരു വാക്കിനെ ചുറ്റിപ്പറ്റിയാണ് അന്ന് വഴക്ക് നടക്കുന്നത്. മാനവും മര്യാദയുമുള്ള വസ്ത്രം ധരിക്കാൻ ആഗ്രഹിക്കുന്നു എന്നുള്ള സൂര്യയുടെ പ്രസ്താവന തെറ്റാണെന്നാണ് ഡിംപൽ പറഞ്ഞത്. എന്നാൽ താൻ വളർന്നു വന്ന രീതിയിലുള്ള കാര്യമാണ് പറഞ്ഞതെന്നും എനിക്ക് എന്റേതായ രീതിയുണ്ടെന്നും സൂര്യ പറഞ്ഞിരുന്നു. എന്നാൽ ഇത് വിട്ടുകൊടുക്കാൻ ഡിംപലിന് ഉദ്യേശമില്ലായിരുന്നു. വസ്ത്രധാരണം യൂണിവേഴ്സലാണെന്നും ഡിംപൽ പറഞ്ഞിരുന്നു.

ഇതിനെ തുടർന്ന് സൂര്യ കരഞ്ഞിരുന്നു. മറ്റുള്ളവർ സമാധാനിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതുകൊണ്ടൊന്നും പ്രശ്നം അവസാനിച്ചില്ല. ഓവർ ആക്റ്റിംഗ് എന്ന് പറഞ്ഞ് ഡിംപൽ വീണ്ടും പ്രകോപിപ്പിച്ചിരുന്നു. പൊട്ടിക്കരഞ്ഞ് കൊണ്ടായിരുന്നു സൂര്യ പ്രതികരിച്ചത്. സായ് വിഷ്ണുവും ഋതുവും ഇതിനെ തുടർന്ന് ഡിംപലിന് നേരെ ശബ്ദം ഉയർത്തിയിരുന്നു. ഇവർ മൂന്നും പേരും തമ്മിലുളള വാക്ക് തർക്കം രൂക്ഷമായപ്പോൾ വിഷയത്തിൽ ക്യാപ്റ്റൻ റംസാൻ ഇടപെടുകയായിരുന്നു
Recommended Video

വസ്ത്രധാരണത്തെ കുറിച്ചുള്ള വിഷയം ഹൗസിൽ പുകയവെസൂര്യയ്ക്കെതിരെ മറ്റൊരു വിഷയവുമായി ഡിംപൽ രംഗത്തെത്തിയിരിക്കുന്നത്.
രമ്യയുമായുള്ള സംഭാഷണത്തിനിടയിലാണ് സൂര്യയുടെ ടോപ്പിക്ക് കടന്നു വരുന്നത്. സൂര്യ ഒറ്റയ്ക്ക് സംസാരിക്കുന്നതിനെ കുറിച്ചാണ് ഡിംപലും രമ്യയും സംസാരിച്ചത്. ഇത് ഗെയിം പ്ലാൻ ആണെന്നാണ് ഇവരുടെ വാദം. കൂടാത എല്ലാവരുടെ അടുത്തും പോയിരിക്കും എന്നാൽ സംസാരത്തിൽ കൂടില്ലെന്നും ഇവ പറയുന്നു. പൂമ്പാറ്റയോടൊക്കെ സംസാരിക്കുന്നത് പുതിയ സ്ട്രറ്റജിയാണെന്നും ഇതിനു വേണ്ടി ഇവിടെഎവിടെയണ് പൂമ്പാറ്റകളെല്ലാം രമ്യ ഡിംപലിനോട് ചോദിക്കുന്നുണ്ട്. ഡിംപൽ സൂര്യ അഭിപ്രായ ഭിന്നത വർധിച്ചു വരുകയാണ്.


Click it and Unblock the Notifications