ടാസ്ക്കിനിടെ അടിയും വഴക്കും ഉന്തും തള്ളുമായി ഡിംപലും ഋതുവും, മത്സരത്തിന് ശേഷം സംഭവിച്ചത്...
സംഭവബഹുലമായി ബിഗ് ബോസ് സീസൺ 3 മുന്നേറുകയാണ്. ഗെയിം അതിന്റെ 40ാം ദിവസത്തിലേയ്ക്ക് എത്തുമ്പോൾ ഫുൾ പവറോടെയാണ് മത്സരാർഥികൾ മത്സരത്തിന് എത്തുന്നത്. സംഭവബഹുമായി ഈ ആഴ്ചയിലെ വീക്കിലി ടാസ്ക്ക് അവസാനിച്ചിരിക്കുകയാണ്. സന്ധ്യ മനോജിന്റെ ടീം ആണ് ടാസ്ക്കിൽ വിജയിച്ചത്.

വഴക്കും ബഹളവും ടാസ്ക്കിനിടെ നടന്നുവെങ്കിലും പിന്നീട് ഇതിനെ ചൊല്ലിയുള്ള വഴക്കുകൾ ഹൗസിൽ നടന്നിരുന്നില്ല. ശാരീരിക ആക്രമണങ്ങളെ കുറിച്ച് ചർച്ച നടന്നിരുന്നുവെങ്കിലും അത് ഗെയിമായി കാണുകയായിരുന്നു മത്സരാർഥികൾ. പിന്നീട് പലരും ഇത് സംസാരിച്ച് തീർക്കുകയും ചെയ്തിരുന്നു. ഡിംപലും ഋതുവും തമ്മിൽ ഇതിന്റെ പേരിൽ ടാസ്ക്കിനിടെ വഴക്ക് നടന്നിരുന്നു. എന്നാൽ ഗെയിം കഴിഞ്ഞതോടെ ഇവർ പ്രശ്നങ്ങൾ പറഞ്ഞു പരിഹരിക്കുകയായിരുന്നു. പരസ്പരം ആലിംഗനം ചെയ്താണ് പിരിഞ്ഞത്. പിന്നീട് മജ്സിയയും ഋതുവും ഇതിനെ കുറിച്ച് സംസാരിച്ചിരുന്നു.
ഇടവേളയ്ക്ക് ശേഷം മറ്റൊരു രീതിയിലാണ് ടാസ്ക്ക് മുന്നോട്ട് പോയത്. കളിയുടെ നാലാം ഘട്ടമാണെന്നും ഇത്തവണ ഗോൾഡൻ ബോളുകൾ കരസ്ഥമാക്കുന്ന മത്സരാർത്ഥികൾക്ക് ചില സാഹചര്യങ്ങൾ ലഭിക്കുമെന്നും ബിഗ് ബോസ് പറഞ്ഞു. ഓരോ മത്സരാർത്ഥിയും വ്യക്തിഗതമായി മത്സരിക്കേണ്ട ടാസ്കാണെന്നും നിർദ്ദേശത്തിൽ ബിഗ് ബോസ് വ്യക്തമാക്കി. ഗോൾഡൻ ബോൾ കരസ്ഥമാക്കുന്ന മത്സാർത്ഥികൾക്ക് ലഭിക്കുന്ന ക്യൂ കാർഡുകളിൽ പരാമർശിച്ചിട്ടുള്ള സാഹചര്യം ആ വ്യക്തിക്കു കിട്ടുമെന്നും ബിഗ്ബോസ് അറിയിച്ചു.
Recommended Video
അതുവരെ നേടിയ പോയിന്റുകൾ മത്സരാർഥികൾ പങ്കിട്ടെടുത്തതിന് ശേഷമാണ് നലാം ഘട്ടത്തിലേയ്ക്ക് കടന്നത്. ടാസ്ക്കിന്റെ തുടക്കക്കിൽ തന്നെ ഫിറോസ് ഖാൻ ഗോൾഡൻ ബോൾ കരസ്ഥമാക്കുകയായിരുന്നു. ക്യൂ കാർഡിലെ നിർദ്ദേശ പ്രകാരം പോയിന്റ് ഇരട്ടിയാവുകയും ചെയ്തു . പിന്നീട് ഗോൾഡൻ ബോൾ കരസ്ഥമാക്കിയത് ഋതുവായിരുന്നു. ക്യൂ കാർഡിൽ മറ്റൊരാളുടെ ഇരുപത് പോയിന്റുകൾ നിങ്ങൾക്ക് ലഭിക്കും എന്നതായിരുന്നു. ഫിറോസ് സജ്നയുടെ കയ്യിൽ നിന്ന് 20 പോയിന്റ് വാങ്ങുകയായിരുന്നു.
ഇതിന് പിന്നാലെ ഗോൾഡൻ ബോൾ സ്വന്തമാക്കിയത് ഡിംപലായിരുന്നു. മറ്റൊരാളുടെ പോയിന്റ് ഇരട്ടിയാക്കാനുള്ള അവസരമായിരുന്നു ക്യൂ കാർഡിലുണ്ടായിരുന്നത്. അടുത്ത സുഹൃത്തായ മജ്സിയയുടെ പോയിന്റാണ് ഡിംപൽ ഇരട്ടിയാക്കിയത്. വീണ്ടും ഡിംപലിന് തന്നെയാണ് ഗോൾഡൻ ബോൾ ലഭിച്ചത്. കൈയ്യിലുള്ള ഇരുപത് പോയിന്റ് മറ്റൊരാൾക്ക് കൊടുക്കുക എന്നായിരുന്നുനിർദ്ദേശം. അനൂപിനാണ് ഡിംപൽ 20 പോയിന്റ് നൽകിയത്.


Click it and Unblock the Notifications











