സന്ധ്യയിൽ നിന്ന് ഡിംപൽ ഇത് കണ്ടു പഠിക്കണം, എന്നാണ് ഇതൊക്കെ പഠിക്കുക, കുറിപ്പ് വൈറലാകുന്നു
ബിഗ് ബോസ് സീസൺ3 പത്ത് ആഴ്ചകൾ പിന്നിട്ടിരിക്കുകയാണ്. സംഭവ ബഹുലമായ ഒരാഴ്ചയായിരുന്നു കടന്നു പോയത്. നിരവധി നാടകീയ സംഭവങ്ങൾ ഹൗസിനുള്ളിൽ അരങ്ങേറിയിരുന്നു. വീക്കിലി ടാസ്ക്കിൽ ആരംഭിച്ച് പ്രശ്നം പിന്നീട് ഹൗസിനെ മുഴുവൻ ബാധിക്കുകയായിരുന്നു. വാക്ക് തർക്കങ്ങളും കയ്യാങ്കളിയും പത്താം ആഴ്ചയും ഹൗസിലുണ്ടായിരുന്നു.
ബിക്കിനിയിൽ അതീവ ഗ്ലാമറസായി രശ്മി ആർ നായർ, ചിത്രം കാണൂ
എവിക്ഷൻ പോലെ തന്നെ മത്സരാർഥികളും പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ക്യാപ്റ്റൻ സി ടാസ്ക്ക്. വാശിയോടെയാണ് മത്സരാർഥികൾ ക്യാപ്റ്റൻ സ്ഥാനത്തിനായി പോരാടുന്നത്. ഇതുവരെയുള്ള ക്യാപ്റ്റൻ തിരിഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു ഈ ആഴ്ചയിലേത്. മൂന്ന് സ്ത്രീകളാണ് ഈ ആഴ്ച ക്യാപ്റ്റൻ സി ടാസ്ക്കിൽ മത്സരിച്ചത്.

രമ്യ, ഡിംപൽ, സന്ധ്യ എന്നിവരായിരുന്നു പുതിയ ആഴ്ചയിലെ ക്യാപ്റ്റൻ സി ടാസ്ക്കിലേയ്ക്ക് മത്സരിച്ചത്. ഇവരെ കൂടാതെ സൂര്യ, ഋതു, അനൂപ് മണിക്കുട്ടൻ, കിടിലൻ ഫിറോസ്, അഡോണി ഇവരുടെ പേരുകളും നോമിനേഷനിൽ ഉണ്ടായിരുന്നു. 10 വോട്ടുകളുമായി രമ്യ,7 വോട്ടുകളുമായി ഡിംപൽ, 5 വോട്ടുകളുമായി സന്ധ്യയും ക്യാപ്റ്റൻസി ടാസ്ക്കിൽ എത്തുകയായിരുന്നു.

മൂന്ന് സ്ത്രീകളായതിനാൽ ഒരു മേക്കപ്പ് ടാസ്ക്ക് ആയിരുന്നു മത്സരാർഥികൾക്കായി ബിഗ് ബോസ് നൽകിയത്. കണ്ണാടി ഇല്ലാതെ സുഹൃത്തിന്റെ നിർദ്ദേശത്തോടെ മേക്കപ്പ് ചെയ്യുക എന്നതായിരുന്നു ടാസ്ക്ക്. വോട്ടെടുപ്പിലൂടെയായിരുന്നു ക്യാപ്റ്റനെ തിരഞ്ഞെടുത്തത്. എല്ലാവരും രമ്യയുടെ പേരാണ് പറഞ്ഞത്. അങ്ങനെ രമ്യ 11ാം ആഴ്ചയിലെ ക്യാപ്റ്റനാവുകയായിരുന്നു. രമ്യയുടെ ക്യാപ്റ്റൻസി ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത് ഡിംപലിനെ ആയിരുന്നു. ഇത് ഹൗസിലെ പലരോടും പറയുകയും ചെയ്തു. സന്ധ്യ ഡിപംലിനെ സമാധാനിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് മുൻപും നിരവധി തവണ ഡിംപലൽ ക്യാപ്റ്റൻ സി ടാസ്ക്കിൽ മത്സരിച്ചിട്ടുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഡിംപലിനെ വിമർശിച്ചു കൊണ്ടുള്ള ഒരു ഫേസ് ബുക്ക് പോസ്റ്റാണ്. പരാജയത്തെ അംഗീകരിക്കാത്ത ഡിംപലിന്റെ മനോഭാവത്തെയാണ് വിമർശിക്കുന്നത്. ആരാധകന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം വായിക്കാം. ''ഇതെന്ത് മാജിക് ആണെന്ന് മനസിലായില്ല. ഫിറോസ് ജഡ്ജ് അയപോൾ അവിടെ മേക്കപ്പിനെ പറ്റി എല്ലാം അറിയുന്ന ആളാണ് താൻ എന്നായിരുന്നു ഡിംപലിന്റെ അവകാശ വാദം. ഇന്ന് ക്യാപ്റ്റൻസി ടാസ്കിൽ മേക്കപ്പ് ചെയ്യാൻ പറഞ്ഞപ്പോൾ പെട്ടെന്ന് ഡിംപൽ മേക്കപ്പ്അറിയാത്ത ആളായി മാറി.
കുറ്റംബിഗ് ബോസിനും.

ഇതിന് മുൻപത്തെ ക്യാപ്റ്റൻസി ടാസ്കിനെയും ഡിംപൽ വിമർശിക്കുന്നത് കേട്ടു. മെസ്സിയുടെ കൂടെ ഫുട്ബോൾ കളിക്കാൻ പറഞ്ഞതുപോലെ ആണല്ലോ പറയുന്നത്. കണ്ണ് കെട്ടി ബോൾ തട്ടാൻ ഫുട്ബോൾ അറിയുന്നതോ ആണോ പെണ്ണോ ആകുന്നതോ എങ്ങനെ ആണ് പ്രസക്തമാകുന്നത്??
പരാജയത്തെ അംഗീകരിക്കാൻ എന്നാണ് ഡിംപൽ പഠിക്കുക? സ്വന്തം വോട്ട് പോലും കിട്ടാത്ത സ്ഥാനാർഥിയെ പോലെ അയിപോയി റംസാന്റെ വോട്ട് കിട്ടാത്ത സന്ധ്യ ചേച്ചി. എന്നിട്ടും എത്ര പോസിറ്റീവ് ആയിട്ടാണ് അവർ അതിനെ എടുത്തത്. കണ്ട് പഠിക്കട്ടെ ഡിംപൽ. ഇതിനുള്ള ന്യായീകരണം പിആർ ടീമിന്റേയും ഫാൻസിന്റേയും ഭാഗത്തുനിന്ന് പ്രതീക്ഷിക്കുന്നു. പോരട്ടെ''.... കുറിപ്പിൽ പറയുന്നു


Click it and Unblock the Notifications











