ഡിംപല്‍ ബിഗ് ബോസിലേക്ക് ഇല്ല; പിതാവിന്റെ വേര്‍പാടിനെ കുറിച്ചും ആരാധകരുടെ സ്‌നേഹത്തിനും നന്ദി പറഞ്ഞ് താരം
ബിഗ് ബോസ് വിന്നറോ ഫൈനലിസ്റ്റോ ആവുമെന്ന് ഉറപ്പിച്ച് പറഞ്ഞിരുന്ന ഡിംപല്‍ ഭാലിന്റെ പിന്മാറ്റ്ം ആരാധകരെയും നിരാശയിലാക്കിയിരുന്നു. അപ്രതീക്ഷിതമായി ഡിംപലിന്റെ പിതാവിന്റെ വേര്‍പാടുണ്ടാക്കിയ വേദനയിലാണ് താരം ബിഗ് ബോസ് വീടിനോട് ബൈ പറഞ്ഞത്. പുറത്ത് പോയെങ്കിലും ഡിംപല്‍ തിരികെ വരുമെന്ന് തന്നെയാണ് ഓരോ മത്സരാര്‍ഥികളുടെയും പ്രതീക്ഷ.
മണിക്കുട്ടന്‍ പലപ്പോഴായി ഡിംപല്‍ തിരിച്ച് വരുമെന്ന് പറഞ്ഞിരുന്നു. അതുപോലെ പ്രേക്ഷകരും ഡിംപലിന്റെ മടങ്ങി വരവിന് വേണ്ടിയാണ് കാത്തിരിക്കുന്നത്. എന്നാല്‍ ഡിംപല്‍ തിരിച്ച് വരില്ലെന്നുള്ള സൂചനയാണ് ഇപ്പോള്‍ കിട്ടുന്നത്. ഡിംപല്‍ തന്നെയാണ് സോഷ്യല്‍ മീഡിയോ പേജിലൂടെ പങ്കുവെച്ച വീഡിയോയിലൂടെ താനിനി വരാന്‍ സാധ്യതയില്ലെന്ന് പറഞ്ഞത്.

'എല്ലാവര്‍ക്കും നമസ്‌കാരം. ഇത്രയും ദിവസം ഞാന്‍ എന്റെ മമ്മിയുടെയും സഹോദരിമാരുടെയും കൂടെ ആയിരുന്നു. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ എന്റെ ആവശ്യം ഉള്ളത് അവര്‍ക്കാണ്. എല്ലാവരും ഒന്നിച്ച് അങ്ങോട്ടുമിങ്ങോട്ടുള്ള പിന്തുണയാണ് ആവശ്യമെന്ന് ഞാന്‍ ചിന്തിച്ചു. അതിനൊപ്പം എന്റെ കണ്ണീരൊപ്പിയ ഓരോ കുടുംബത്തിനും ഓരോ കുടുംബമെന്ന് ഞാന്‍ പറഞ്ഞത് നിങ്ങളെയാണ്. നിങ്ങള്‍ തന്ന ആ വാക്കുകള്‍ ഞാന്‍ വായിച്ചിരുന്നു. എനിക്കും എന്റെ അച്ഛനും കുടുംബത്തിനും തന്ന എല്ലാ സ്‌നേഹം വലിയൊരു പ്രചോദനമാണ്. എനിക്ക് തന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും ഈ നിമിഷത്തില്‍ എന്റെ കുടുംബത്തിന്റെ നന്ദി രേഖപ്പെടുത്തുകയാണ്. എന്നും ഡിംപല്‍ പറയുന്നു.
ഗ്ലാമറസാകാനുള്ള ശ്രമത്തിലാണ്, ഹോട്ട് ലുക്കിലുള്ള ഫോട്ടോഷൂട്ട് നടത്തി നിധി അഗർവാൾ
ഡിംപലിന്റെ സഹോദരനായ അഖിലും ഇക്കാര്യത്തില്‍ സ്ഥിരികരണം വരുത്തിയിരുന്നു. 'നിങ്ങളുടെയെല്ലാം സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി, ഡിംപലിന് ഇനി ബിഗ് ബോസിലേക്ക് തിരിച്ച് കയറണമെങ്കില്‍ അതൊരു നീണ്ട പ്രൊസ്യുജറാണ്. പപ്പയുടെ മരണാനന്തര ചടങ്ങുകള്‍ ഇനിയും ബാക്കിയുണ്ട്. അതിനാല്‍ ബിഗ് ബോസ് യാത്ര ഇവിടെ വെച്ച് അവസാനിപ്പിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചത്. ഡിംപലിന്റെ മനസ്സ് ശാന്തമായാല്‍ തീരുമാനം മാറി വരുമോന്ന് അറിയില്ലെന്നും സഹോദരന്‍ പറഞ്ഞിരുന്നു.
Recommended Video
ഡിംപലിൻ്റെ വീഡിയോ കാണം


Click it and Unblock the Notifications