ആദ്യ ദിവസം മുതല്‍ മെന്റല്‍ ടോര്‍ച്ചര്‍ ചെയ്തുകൊണ്ടിരിക്കുകയാണ്, കിടിലത്തിനെതിരെ ഡിംപല്‍ ഭാല്‍

By Midhun Raj

ബിഗ് ബോസിലെ പുതിയ വീക്ക്‌ലി ടാസ്‌ക്കായ നാട്ടുകൂട്ടം ഇന്നും വലിയ വാക്കുതര്‍ക്കങ്ങളിലേക്ക് പോയിരുന്നു. കോലോത്തുനാട്, കലിംഗ് നാട് എന്നീ രണ്ട് ടീമുകളായി തിരഞ്ഞാണ് മല്‍സരാര്‍ത്ഥികള്‍ ടാസ്‌ക്കില്‍ പങ്കെടുക്കുന്നത്. ബിഗ് ബോസില്‍ നില്‍ക്കാന്‍ യോഗ്യത ഇല്ലെന്ന് തോന്നുവരെ ചോദ്യം ചെയ്യുക എന്നതാണ് ടാസ്‌ക്ക്. കിടിലം ഫിറോസിനെയാണ് കോലോത്തുനാട് ടീം ഇന്ന് ആദ്യം ചോദ്യം ചെയ്യലിനായി വിളിച്ചത്. വ്യാജ വ്യക്തിത്വത്തിലൂടെ ബിഗ് ബോസ് വീടിനെ കബളിപ്പിക്കുന്നു എന്നതായിരുന്നു കിടിലം ഫിറോസിനെതിരെയുളള ആരോപണം.

ഗ്ലാമര്‍ ചിത്രങ്ങളുമായി ശ്രദ്ധാ ദാസ്, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

ഡിപലാണ് കിടിലത്തിനെ ചോദ്യം ചെയ്ത് ആദ്യം എത്തിയത്. നിങ്ങള്‍ ഇത്രയും ദിവസം ഇവിടെ സംസാരിച്ച കാര്യമാണ് നിങ്ങള്‍ സ്ത്രീകള്‍ക്ക് വേണ്ടി ഓരോ കാര്യങ്ങള്‍ ചെയ്യുന്നു. സോഷ്യല്‍ വര്‍ക്ക് ചെയ്യുന്ന ആളാണ് എന്നൊക്കെ. ഇതിനിടെ കിടിലം സംസാരിച്ചപ്പോള്‍ നിങ്ങള്‍ ഇങ്ങനെയാണെന്നും സത്രീകള്‍ക്ക് വേണ്ടി സംസാരിക്കുന്ന ഫിറോസ് ഒരു സ്ത്രീയെ പോലും സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നും ഡിംപല്‍ ആരോപിച്ചു.

ആദ്യത്തെ ദിവസം മുതല്‍

ആദ്യത്തെ ദിവസം മുതല്‍ നിങ്ങള്‍ മെന്റല്‍ ടോര്‍ച്ചര്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. തുടര്‍ന്ന് താന്‍ എന്നാണ് ഇത്തരം കാര്യങ്ങള്‍ പറഞ്ഞതെന്ന് വ്യക്തമാക്കണമെന്ന് കിടിലം ഫിറോസ് ഡിംപലിനോട് തിരിച്ചുചോദിച്ചു. ഇത്രയും ആളുകളുടെ മുന്നില്‍ ഞാന്‍ എന്ന വ്യക്തിയുടെ ജെനുവിറ്റി നിങ്ങള്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ഡിംപല്‍ പറഞ്ഞു.

എന്റെ ഫിസിക്കല്‍ കണ്ടീഷനെ

എന്റെ ഫിസിക്കല്‍ കണ്ടീഷനെ ഒരു ടോയ് ആക്കിയിട്ട് കളിക്കുന്നു. രണ്ട് പെണ്‍കുട്ടികളുടെ അച്ഛനായ നിങ്ങള്‍ക്ക് നാണമില്ലെഡോ എന്നും ഡിംപല്‍ ചോദിച്ചു. രണ്ട് പെണ്‍കുട്ടികളുടെ അച്ഛനാണെന്നുളളതില്‍ നാണം എന്ന ആരോപണം ഡിംപല്‍ ഭാല്‍ സ്ത്രീത്വത്തിനെതിരെ ഉപയോഗിച്ചതാണെന്ന് കിടിലം പറഞ്ഞു.

എന്റെ ഫിസിക്കല്‍ കണ്ടീഷന്‍ ഉപയോഗിച്ച്

എന്റെ ഫിസിക്കല്‍ കണ്ടീഷന്‍ ഉപയോഗിച്ച് നിങ്ങള്‍ ഒരു ടോയ് ആക്കി. സ്‌പെഷ്യല്‍ കിഡ് എന്ന വാക്ക് ഉപയോഗിച്ച തനിക്ക് നാണമില്ലെഡോ എന്നും ഡിംപല്‍ ചോദിച്ചു. തുടര്‍ന്ന് സിമ്പതിക്ക് വേണ്ടിയുളള കളിയാണ് ബിഗ് ബോസില്‍ ഡിംപല്‍ നടത്തുന്നതെന്ന് ഫിറോസ് പറഞ്ഞു. തുടര്‍ന്ന് തന്റെ നട്ടെല്ലില്‍ നടത്തിയ ശസ്ത്രക്രിയയുടെ പാടുകള്‍ ഡിംപല്‍ കാണിച്ചുകൊടുത്ത് മറുപടി നല്‍കി.

തുടര്‍ന്ന് മറ്റുളളവരും ആരോപണങ്ങളുമായി

തുടര്‍ന്ന് മറ്റുളളവരും ആരോപണങ്ങളുമായി എത്തിയപ്പോള്‍ മണിക്കുട്ടനെതിരെയും സായിക്കെതിരെയും കിടിലം സംസാരിച്ചു. അമ്മ എന്ന പദത്തിനെ എറ്റവും വികലമായി ഇവിടെ ഉപയോഗിച്ച കുറുക്കന്‍ എന്നാണ് സായിയെ ഫിറോസ് വിശേഷിപ്പിച്ചത്. പിന്നാലെ ഇത്രയും നാള്‍ ഒരു പാവം പെണ്‍കുട്ടിയെ ഒപ്പം നിര്‍ത്തി ചതിച്ചവനാണ് മണിക്കുട്ടനെന്ന് കിടിലം ഫിറോസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X