സായിക്കെതിരെ ഒരു നടപടിയും ബിഗ് ബോസ് എടുക്കുന്നില്ല, അഡോണിയോട് പരാതി പറഞ്ഞ് ഡിംപല്‍

By Midhun Raj

ബിഗ് ബോസ് മൂന്നാം സീസണ്‍ 60 എപ്പിസോഡുകള്‍ പിന്നിട്ടതോടെ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. ഫിറോസ് സജ്‌നയുടെ പുറത്താവലിന് ശേഷം മല്‍സരാര്‍ത്ഥികള്‍ എല്ലാ കാര്യങ്ങളിലും വീണ്ടും ആക്ടീവായിരുന്നു. ഷോയില്‍ പിടിച്ചുനില്‍ക്കുന്നതിനായി ഓരോരുത്തരും വേറിട്ട സ്ട്രാറ്റജികളാണ് പ്രയോഗിക്കുന്നത്. പൊളി ഫിറോസിന് സംഭവിച്ചത് പോലെ ആകാതാരിക്കാന്‍ വാക്കുകളെല്ലാം വളരെ സൂക്ഷിച്ചാണ് ഓരോരുത്തരും ഉപയോഗിക്കുന്നത്.

ഗ്ലാമറസ് ലുക്കില്‍ നടി , ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

മോണിംഗ് ആക്ടിവിറ്റിയോടെയാണ് ഇന്ന് ബിഗ് ബോസിന് തുടക്കമായത്. ക്യാപ്റ്റന്‍ റംസാനാണ് മോര്‍ണിംഗ് ആക്ടിവിറ്റിയെ കുറിച്ച് വിശദീകരിച്ചത്. ബിഗ് ബോസ് വീട്ടില്‍ ഇപ്പോഴുമുളള ഒരു വ്യക്തിയുമായുളള നിങ്ങളുടെ ആദ്യ കൂടിക്കാഴ്ച എങ്ങനെയായിരിക്കും എന്ന് ഒരു സാങ്കല്‍പ്പിക കഥയിലൂടെ പറയുക, ആദ്യം ആ വ്യക്തിയുടെ പേര് പറഞ്ഞതിന് ശേഷം മാത്രം കഥ പറയുക എന്നതായിരുന്നു മോണിംഗ് ആക്ടിവിറ്റി.

ഇതില്‍ നോബിയാണ് ആദ്യം കഥ

ഇതില്‍ നോബിയാണ് ആദ്യം കഥ പറയാനെത്തിയത്. റംസാനെ പരിചയപ്പെട്ടതിനെ കുറച്ച് നര്‍മ്മം നിറഞ്ഞ ഒരു കഥയുണ്ടാക്കിയാണ് നോബി അവതരിപ്പിച്ചത്. പതിവ് പോലെ നോബി വീണ്ടും കൈയ്യടി നേടിയപ്പോള്‍ പിന്നാലെ സായി വിഷ്ണു കഥ പറയാന്‍ എത്തി. ഗുഡ്‌മോര്‍ണിംഗ് പറഞ്ഞുതുടങ്ങിയ സായി തുടക്കം തന്നെ ഡിംപലിന്‌റെ സ്വഭാവത്തെ കുറിച്ചാണ് പറഞ്ഞത്.

ഞാന്‍ എപ്പോ വന്നാലും ഡിംപല്‍

ഞാന്‍ എപ്പോ വന്നാലും ഡിംപല്‍ ഇങ്ങനെ വേറെ കാര്യം പറഞ്ഞുകൊണ്ടിരിക്കും. ഡിംപല്‍ ഇതൊരിക്കലും നല്ലതല്ല എന്നാണ് മുഖത്തുനോക്കി സായി പറഞ്ഞത്. തുടര്‍ന്ന് സാങ്കല്‍പ്പിക കഥ അഡോണിയെ കുറിച്ചാണ് സായി വിവരിച്ചത്. അഡോണിയെ പരിഹസിക്കാന്‍ ലക്ഷ്യം വെച്ചുളള കഥയില്‍ ഡിംപല്‍ ഉള്‍പ്പെടെയുളളവരും കടന്നുവന്നിരുന്നു. സായിയുടെ കഥയ്ക്ക് പിന്നാലെ ഇതേകുറിച്ച് കിടിലം ഫിറോസും റിതുവും, ഡിപലും അഡോണിയും തമ്മിലും സംസാരിച്ചു.

മല്‍സരം മുറുകയാണെന്നും

മല്‍സരം മുറുകയാണെന്നും ഡിപംലിനെയും അഡോണിയെയും പ്രകോപിപ്പിക്കാനാണ് സായി ശ്രമിക്കുന്നതെന്ന് കിടിലം റിതുവിനോട് പറഞ്ഞു. അഡോണി ഡിംപലിന്‌റെ കൂടി നില്‍ക്കുന്നത് അവനെ ബാധിക്കുമെന്നും അവന് ഭാനുവിന്‌റെ അതേ അവസ്ഥ വരുമെന്നും കിടിലം പറഞ്ഞു. ഡിംപല്‍ ചെയ്യുന്നത് എന്താണെന്ന് വെച്ചാല്‍ ഡിംപലിന്‌റെ ഭാഷയാകാനാണ് ഡിംപലിന് ഒരാളെ ആവശ്യം. കിടിലം പറഞ്ഞു.

അതേസമയം ഒരാള്‍ എത്രമാത്രം

അതേസമയം ഒരാള്‍ എത്രമാത്രം വിഷലിപ്തമായി ചിന്തിക്കുന്നു എന്നതിന്‌റെ ഉദാഹരണമാണ് സായി എന്ന് ഡിംപല്‍ അഡോണിയോട് പറഞ്ഞു. പക്ഷേ ഒരു നടപടിയും അവനെതിരെ എടുക്കുന്നില്ല. അതിന് സ്മാര്‍ട്ട് പ്ലേ എന്നും ഗെയിം പ്ലേ എന്നും പേരിട്ട് അവനെ ഒഴിവാക്കുവാണ്. ഡിംപല്‍ പറഞ്ഞു. ബിഗ് ബോസ് വീട്ടില്‍ മുന്‍പും സായിയും ഡിംപലും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ പിന്നീട് ഇരുവരും പ്രശ്‌നങ്ങളൊന്നുമില്ലാതെ മുന്നോട്ടുപോയി. ഇപ്പോള്‍ വീണ്ടും സായി ഡിംപലിനെതിരെ രംഗത്തെത്തുകയായിരുന്നു. അഡോണി, ഡിംപല്‍ എന്നിവര്‍ക്കെതിരെയാണ് സായി വിഷ്ണുവിന്റെ പുതിയ നീക്കം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X