നോബിയുടെ പേരെടുക്കാൻ പേടിയാണ്, വന്നത് ചിരിപ്പിക്കാനോ, വിമർശനവുമായി മത്സരാർഥികൾ

സംഭവ ബഹുലമായി ബിഗ് ബോസ് സീസൺ 3 മുന്നേറുകയാണ്. ദിനപ്രതി നടകീയ സംഭവങ്ങളാണ് ഹൗസിൽ അരങ്ങേറുന്നത്. ദിവസങ്ങൾ കഴിയുന്തോറും മത്സരവും കടുക്കുകയാണ്. ട‍ാസ്ക്കിനെ മത്സരബുദ്ധിയോടെയാണ് മത്സരാർഥികൾ നേരിടുന്നത്. അതിനാൽ തന്നെ ചെറിയ പ്രശ്നങ്ങൾ പോലും വലിയ വഴക്കിൽ എത്താറുണ്ട്. ആദ്യത്ത സീസണുകളുകളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് മൂന്നാം സീസൺ ആരംഭിച്ചിരിക്കുന്നത്. മത്സരാർഥി നിർണ്ണയം മുതൽ ടാസ്ക്കിൽ വരെ ഇത് കാണുന്നുണ്ട്.

സാരിയിൽ ഗ്ലാമറസ് ലുക്കിൽ നടി, വീഡിയോ വൈറൽ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും ഇക്കുറി ബിഗ് ബോസ് ഹൗസിൽ എത്തിയിട്ടുണ്ട്. വളരെ പെട്ടെന്ന് തന്നെ ഇവർ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാവുകയും ചെയ്തിരുന്നു. ബിഗ് ബോസ് സീസൺ 3 ലെ മികച്ച പ്രേക്ഷക സ്വീകാര്യതയുള്ള മത്സരാർഥിയാണ് നോബി മാർക്കോസ്. ഹൗസിൽ എത്തുന്നതിന് മുൻപ് തന്നെ നോബി പ്രേക്ഷകരുടെ പ്രിയങ്കരനായിരുന്നു. ഇപ്പോഴിത നോബി മത്സരാർഥികളുടെ ഇടയിൽ ചർച്ചയായിരിക്കുകയാണ്.

നോബി മാർക്കോസ്

ഹൗസിലെ എല്ലാവരുമായി അടുത്ത ബന്ധം സൂക്ഷിത്തുന്ന വ്യക്തിയാണ് നോബി മാർക്കോസ്. ബിബി ഹൗസിലെ അനാവശ്യ ചർച്ചകളിലും വഴക്കിലുമൊന്നും താരം അധികം ഇടപെടാറില്ല. സോഷ്യൽ മീഡിയയിൽ നിന്നും മികച്ച പ്രതികരണമാണ് നോബിയ്ക്ക് ലഭിക്കുന്നത്. ബിഗ് ബോസ് ഹൗസിൽ ഹേറ്റേഴ്സ് ഇല്ലാത്ത താരമായിരുന്നു നോബി മാർക്കോസ്. എന്നാൽ ക്യാപ്റ്റനായതിന് ശേഷം താരത്തിനെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്. ഇപ്പോഴിത നോബിയെ വിമർശിച്ച് ഡിംപലും മജ്സിയയും രംഗത്തെത്തിയിരിക്കുകയാണ്. നോബി ഹൗസിലെ ജോലി ചെയ്യുന്നില്ലെന്നായിരുന്നു മജ്സിയയുടേയും ഡിംപലിന്റേയും പരാതി. ഇവരുടെ രാത്രി സംഭാഷണത്തിലായിരുന്നു ഇക്കാര്യം പറഞ്ഞത്.

നോബിയെ പേടി

എല്ലാവർക്കും നോബിച്ചേട്ടന്റെ പേരെടുക്കാൻ പേടിയാണെന്നുള്ള ഡിംപലിന്റെ സംഭാഷണത്തിൽ നിന്നാണ് ചർച്ച ആരംഭിക്കുന്നത്. പേടിയോ? അതെന്തിന് പേടി? എന്തിനാ പേടിക്കുന്നത്? എനിക്ക് അതാണ് മനസിലാകാത്തത്. അയാൾ ഫേമസ് ആയതുകൊണ്ടാണോ? എന്ന് മജ്സിയ ചോദിക്കുന്നുണ്ട്. എനിക്ക് അറിയില്ല എന്ത് ഫേമസ് ആണെന്ന്. ഇതിനുള്ളിൽ എല്ലാവരും അങ്ങനെയാണെന്ന് ഡിംപലും മറുപടിയായി പറയുന്നു.

നോബിക്കെതിരെ മജ്സിയ

വീണ്ടും മജ്സിയ തുടർന്നു. എന്നാണ് ആ നോബിച്ചേട്ടൻ ഒറ്റക്ക് പണി എടുത്തിട്ടുള്ളത്. എന്നെങ്കിലും നീ കുക്കിങ്ങിൽ കണ്ടിട്ടുണ്ടോ? ഒരിക്കൽ ഉണ്ടായിരുന്നു.
രണ്ടുദിവസം വന്നു, കട്ടിങ് ചെയ്തിട്ട് അവിടെയും ഇവിടെയും കറങ്ങി നടന്നു. ആളിവിടെ ചിരിപ്പിക്കാൻ വന്നതാണോ? ലക്ഷ്മിപോലും പറഞ്ഞിട്ടുണ്ട് ഒരു പാത്രം കഴുകാൻ പോലും വരുന്നില്ലെന്ന്! എല്ലാവരും ഈക്വൽ ആക്കുകയാണ് ജോലികളെന്നും മറുപടിയായി ഡിംപൽ‌ പറഞ്ഞു. നോബിയുടെ ക്യാപ്റ്റൻസിയിലെ പോരായ്മ ചൂണ്ടി കാണിച്ച് കൊണ്ടും മജ്സിയ രംഗത്തെത്തിയിരുന്നു. മോഹൻലാൽ എത്തിയ വാരാന്ത്യം എപ്പിസോഡിലായിരുന്നു ഇത്. സജ്നയെ ചീത്ത പറഞ്ഞ സംഭവത്തെ കുറിച്ചായിരുന്നു അന്ന് മജ്സിയ പറഞ്ഞത്.

 നോബി ഡൗൺ

സ്ജന- ഫിറോസുമായുള്ള പ്രശ്നത്തിന് ശേഷം നോബി ഡൗൺ ആയിരുന്നു. ഇക്കുറി വീക്കിലി ടാസ്ക്കിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ നോബിക്ക് കഴിഞ്ഞിരുന്നില്ല. ഏറെ പെർഫോം ചെയ്യാൻ കഴിയുന്ന വേഷമായിരുന്നു ലഭിച്ചത്. എന്നാൽ നേബി ഡൗൺ ആവുകയായിരുന്നു. ഇത് പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X