For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മിഷേലിനെ കുറിച്ച് ഞാൻ പറഞ്ഞാല്‍ ആളുകൾ അവളെ തുപ്പും, ബിഗ് ബോസ് ഹൗസിൽ പൊട്ടിത്തെറിച്ച് ഡിംപൽ

  |

  മികച്ച പ്രേക്ഷക സ്വീകാര്യത നേടി ബിഗ് ബോസ് സീസൺ 3 മുന്നേറുകയാണ്. ഫെബ്രുവരി 14 ന് ആരംഭിച്ച ഷോ രസകരമായിട്ടാണ് ആദ്യ ആഴ്ച പിന്നിട്ടതെങ്കിലും ഇപ്പോൾ നാടകീയമായ ചില സംഭവങ്ങളാണ് നടക്കുന്നത്. ബിഗ് ബോസ് സീസൺ 3 ലെ ശക്തയായ ഒരു മത്സരാർഥിയാണ് ഡിംപൽ ഭാൽ . ഷോ ആരംഭിച്ച് ദിവസങ്ങൾ കൊണ്ട് തന്നെ ഡിംപൽ മികച്ച ആരാധകരെ നേടിയെടുക്കുകയായിരുന്നു. ഹൗസിന് അകത്തും എല്ലാവരുമായി വളരെ അടുത്ത സൗഹൃദമാണ് ഡിംപലിനുളളത്.

  അമല പോളിന്റെ മോക്കോവർ ചിത്രം

  dimpal-

  ടാസ്ക്കിന്റെ ഭാഗമായി ആത്മസുഹൃത്തിനെ കുറിച്ച് ഡിംപൽ പറഞ്ഞ കഥ ബിഗ് ബോസ് ഹൗസിന് അകത്തും പുറത്തും വലിയ ചർച്ചാ വിഷയമായിരുന്നു. ഇപ്പോഴിത ഇത് വലിയ വഴക്കിലേയ്ക്ക് എത്തിയിരിക്കുകയാണ്. ഡിംപൽ പറഞ്ഞത് കള്ളമാണെന്ന് ആരോപിച്ച് മിഷേൽ രംഗത്തെത്തിയിരിക്കുകയാണ്. വൈൽഡ് കർഡ് എൻട്രിയിലൂടെ ഞായറാഴ്ചയാണ് മിഷേൽ ഹൗസിനുള്ളിൽ എത്തിയത്.

  ബിഗ് ബോസ് ഹൗസിൽ എത്തിയപ്പോൾ മുതൽ ഡിംപലിനെ കുറിച്ചുള്ള ആരോപണവുമായി മിഷേൽ രംഗത്തെത്തിയിരുന്നു. തനിക്ക് ഡിംപലിനെ അറിയാമെന്നും തനിക്ക് അറിയാവുന്ന ആൾ ഇങ്ങനെയല്ലെന്നുമാണ് മിഷേൽ പറയുന്നത്. കൂടാതെ ഡിംപൽ ദൃശ്യം കളിക്കുകയാണെന്നും മിഷേൽ പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് സുഹൃത്തിനെ കുറിച്ച് ഡിംപൽ പറഞ്ഞ കഥയിലെ ചില സംശയങ്ങൾ ചോദിച്ച് മിഷേലും ഫിറോസും രംഗത്തെത്തിയിരിക്കുകയാണ്. ഇത് ബിഗ് ബോസ് ഹൗസിൽ വലിയ വഴക്ക് സൃഷ്ടിച്ചിരുന്നു.

  ഫിറോസിനോടും ഭാര്യ സജ്നയോടും ആദ്യദിവസം തന്നെ ഇതിനെ കുറിച്ച് മിഷേൽ പറഞ്ഞിരുന്നു. തൊട്ട് അടുത്ത ദിവസവും ഇവരുടെ ഇടയിൽ ഇതേ ചർച്ച നടന്നിരുന്നു. മിഷേല്‍ കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങള്‍ ശരിയാണോയെന്ന് ഫിറോസ് ചോദിച്ചു. അതെ ചെറിയ പ്രായത്തിലെ കുട്ടിയിട്ട യൂണിഫോം എങ്ങനെയാണ് ഡിംപലിന് പാകമാകുക, അവള്‍ ഫാബ്രിക്കേറ്റ് ചെയ്‍ത സ്റ്റോറിയാണ് അതെന്നും മിഷേല്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ അക്കാര്യം ചോദിച്ചറിയണമെന്നും ഫിറോസ് പറഞ്ഞു. അങ്ങനെ ഫിറോസും മിഷേലും ഡിംപലിനെ വിളിച്ച് അക്കാര്യം ചോദിച്ചു. ആദ്യം ഡിംപല്‍ അതിന് മറുപടി പറഞ്ഞിരുന്നു. എന്നാൽ പിന്നീട് അത് കളളമാണെന്നുള്ള രീതിയിൽ മിഷേൽ സംസാരിക്കാൻ തുടങ്ങി. അതോടെ ഡിംപലിന്റെ നിയന്ത്രണം വിടുകയായിരുന്നു.

  ഏഴാം ക്ലാസിലെ യൂണിഫോം ഞാൻ ഇട്ടു. അത് നിങ്ങളോട് പറയേണ്ട ആവശ്യമില്ല എന്നാണ് ഡിംപൽ മറുപടിയായി പറഞ്ഞത്. .ചുമ്മ റിയാക്റ്റ് ചെയ്‍തിട്ട് കാര്യമില്ലെന്നാണ് മിഷേൽ പറഞ്ഞത്. ഇത് കേട്ടതും പൊട്ടിക്കരഞ്ഞ് കൊണ്ട് ഡിപംൽ അവിടെ നിന്ന് ബാത്ത് റൂമിലേയ്ക്ക് പോകുകയായിരുന്നു. ഇതോടെ കാര്യം തിരിക്കി മറ്റുളളവർ എത്തി. ഡിംപലിനെ തനിക്ക് അറിയാം, ജനുവരി 19ന് ആണ് ടാറ്റൂ ചെയ്‍തത് എന്ന് മിഷേല്‍ പറഞ്ഞു.

  പിന്നീട് മറ്റുള്ളവരുടെ മുന്നിൽ പൊട്ടിക്കരയുന്ന ഡിംപലിനെയാണ് കണ്ടത്. ഒരു ആത്മാവിനെ വേദനിപ്പിച്ച് എനിക്ക് എന്ത് കിട്ടും. കള്ളം പറഞ്ഞാല്‍ ദൈവം എന്നോട് പൊറുക്കില്ല. എന്റെ ഫ്രണ്ട്‍സിനെയെല്ലാം ഞാൻ ജൂലിയറ്റിന്റെ വീട്ടില്‍ കൊണ്ടുപോയിരുന്നു. മിഷേലിനെ കുറിച്ച് ഞാൻ പറഞ്ഞാല്‍ ആള്‍ക്കാര്‍ അവളെ തുപ്പും. ഞാൻ അത് പറയില്ല. അതാണ് ഞാനും അവളും തമ്മിലുള്ള വ്യത്യാസം. ജൂലിയറ്റിന്റെ യൂണിഫോം എനിക്ക് വേണം. അത് ഇവിടെ വെച്ച് ഇടണം. എല്ലാവരും മനസിലാക്കണം. അന്നേ ആ കുട്ടിക്ക് ഉയരമുണ്ടായിരുന്നു. മുമ്പേ ഞാൻ ടാറ്റൂ ചെയ്‍തുവെന്ന് പറഞ്ഞിട്ടില്ല എന്നൊക്കെ പറഞ്ഞ് ഡിംപല്‍ പൊട്ടിക്കരയുകയായിരുന്നു. അമ്മയോട് യൂണിഫോം ബിഗ് ബോസ് ഹൗസിൽ എത്തിക്കണമെന്നും ഡിംപൽ പറയുന്നു.

  Bigg Boss Malayalam : ഡിംബലിനെ ചതിക്കാൻ ഋതു മന്ത്ര | Filmibeat Malayalam

  തുടർന്ന് ഡിംപലിനെ ബിഗ് ബോസ് വിളിപ്പിക്കുകയും ചെയ്തു. ഇത് തമാശ അല്ല ബിഗ് ബോസ്. എന്നെ കുറിച്ച് പറയാം. മരിച്ച് പോയ ആളെ കുറിച്ച് സംസാരിക്കാൻ പാടില്ല. ഒരച്ഛനും അമ്മയുമുണ്ട്. ഇതൊരു വിഷയമാകാൻ പാടില്ല. എല്ലാവരും ഇത് പറഞ്ഞ് ചിരിക്കും. അവളുടെ യൂണിഫോം എനിക്ക് വേണം. ഇങ്ങനത്തെ ആള്‍ക്കാരെ തനിക്ക് വെറുപ്പാണ്. ഇമോഷൻസ് എന്തെന്ന് മനസിലാകാത്ത ആളുകളെ തനിക്ക് ഇഷ്‍ടമല്ലെന്നും ഡിംപല്‍ ബിഗ് ബോസിനോട് പറഞ്ഞു. തുടർന്ന ബിഗ് ബോസ് സമാധാനിപ്പിച്ച് ഡിംപലിനെഅയക്കുകയായിരുന്നു. മറ്റുള്ള മത്സരാർഥികളും ഡിംപലിനെ സമാധാനിപ്പിക്കുകയായിരുന്നു

  English summary
  Bigg Boss Malayalam Season 3 Dimpal Bhal And michelle ann daniel issue over uniform Tattoo
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X