നെഗറ്റീവ് മനസിലുളളവര്‍ എപ്പോഴും നെഗറ്റീവാണ് പറയുക, വിമര്‍ശകര്‍ക്ക് മറുപടിയുമായി ഡിംപലും സഹോദരിയും

By Midhun Raj

ബിഗ് ബോസ് ഫിനാലെയ്ക്ക് ശേഷം ആരാധകര്‍ക്ക് നന്ദി പറഞ്ഞുളള ഡിംപല്‍ ഭാലിന്റെ ലൈവ് വീഡിയോ വെെറലായിരുന്നു. സഹോദരി നയനയ്‌ക്കൊപ്പം ആണ് ഡിംപല്‍ എത്തിയത്. ഡിംപല്‍ വിഷമത്തിലിരുന്ന സമയത്ത് ആശ്വസിപ്പിക്കാനായാണ് സഹോദരി ലീവ് എടുത്ത് വന്നത്. ലൈവ് വീഡിയോയിലൂടെ തങ്ങളുടെ കുടുംബത്തിന് എതിരെ നെഗറ്റീവ് പറയുന്ന ആളുകള്‍ക്ക് ഇരുവരും മറുപടി നല്‍കി. 'കുറെ പേര്‍ പറയുന്നു ബി പോസിറ്റീവ്, ബി പോസിറ്റീവ് എന്ന്. ഞങ്ങല്ല, നിങ്ങളാണ് പോസിറ്റീവ് ആകേണ്ടത്, നയന പറയുന്നു. ചീത്ത പറയുന്ന, നെഗറ്റീവ് പറയുന്ന ആള്‍ക്കാരുടെ അകത്തും അത് തന്നെയാണ്.

dimpal

അതുകൊണ്ടാണ് അവര് നെഗറ്റീവ് പറയുന്നത്. നെഗറ്റീവ് മനസിലുളളവര്‍ എപ്പോഴും നെഗറ്റീവാണ് പറയുക. എന്നാല്‍ ഞങ്ങള്‍ക്ക് ഇതില്‍ ഒരു പ്രശ്‌നമില്ല, എന്ത് വേണമെങ്കിലും പറയട്ടെ. അത് ഒരു കാതിലൂടെ കേട്ട് മറുകാതിലൂടെ വിടും. തെറി പറയാനോ ചീത്ത പറയാനോ ഞങ്ങള് പഠിച്ചിട്ടില്ല. ഞങ്ങളോട് എന്തെങ്കിലും പറയാന്‍ ആഗ്രഹിക്കുന്നവര് നേരിട്ട് വന്ന് സംസാരിക്ക്.

ഹസീ ഖാസിയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍, കാണാം

നേരിട്ട് മുഖത്ത് നോക്കി സംസാരിക്ക്. ഞാന്‍ എല്ലാത്തിനും മറുപടി തരാം, ഡിംപലിന്റെ സഹോദരി പറഞ്ഞു. അല്ലാതെ കുടുംബത്തെ ഇടയ്ക്ക് കൊണ്ടുവന്നിട്ട് പറയുന്ന ആള്‍ക്കാരോട് സ്വന്തം ഫാമിലിയുടെ കാര്യം നോക്ക് എന്നാണ് പറയാനുളളത്. നിങ്ങള്‍ക്കും അച്ഛനും അമ്മയും ചേച്ചിയും ബ്രദേഴ്‌സും ഉണ്ട്. ഇല്ലെങ്കില്‍ നിങ്ങള്‍ ഒരു ഫാമിലിയെ കുറിച്ച് പറയുന്നത് ഞാന്‍ വിചാരിക്കുന്നത് അത് ഇല്ലെന്നാണ്. ഈ ഒരു ബഹുമാനം എല്ലാവര്‍ക്കും കൊടുക്കുക. സ്വന്തം ഫാമിലിയെ നോക്കി ജീവിക്കാന്‍ നോക്ക്, നയന പറഞ്ഞു.

Recommended Video

എയർപോർട്ടിൽ ബിഗ്‌ബോസ് ട്രോഫി പൊക്കി വീശുന്ന മണിക്കുട്ടനെ കണ്ടോ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X