മാസ് എന്‍ട്രിയോടെ ഡിംപല്‍ വീണ്ടും ബിഗ് ബോസില്‍; മണിക്കുട്ടനെ കെട്ടിപ്പിടിച്ച് കരഞ്ഞ് താരം, വീഡിയോ പുറത്ത്
പിതാവ് സത്യവീര്‍ സിംഗിന്റെ അപ്രതീക്ഷിത വിയോഗത്തെ തുടര്‍ന്നാണ് ബിഗ് ബോസില്‍ നിന്നും ഡിംപല്‍ പുറത്തേക്ക് പോവുന്നത്. വീട്ടിലെത്തി ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ഡിംപല്‍ തിരികെ വരണമെന്ന അപേക്ഷകളിലായിരുന്നു ആരാധകര്‍. ഇനി അതിനൊരു സാധ്യത കുറവാണെന്ന് അവതാരകനായ മോഹന്‍ലാല്‍ പറഞ്ഞെങ്കിലും പ്രേക്ഷകരും ആരാധകരും ഒരുപോലെ കാത്തിരിക്കുകയായിരുന്നു.
ഈദ് എപ്പിസോഡില്‍ ഡിംപലിന്റെ മാസ് എന്‍ട്രി ഉണ്ടാവുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. അതെല്ലാം ശരിവെക്കുന്ന തരത്തിലുള്ള പ്രൊമോയാണ് ഇന്നത്തെ എപ്പിസോഡിനൊപ്പം കൊടുത്തത്. വൈല്‍ഡ് കാര്‍ഡ് ഉണ്ടാവാറുള്ളത് പോലെ പെട്ടെന്നൊരു പാട്ട് കേട്ടാണ് വീടിനുള്ളില്‍ നിന്നും മത്സരാര്‍ഥികള്‍ പുറത്തേക്ക് ഇറങ്ങി വരുന്നത്.

മണിക്കുട്ടനാണ് എല്ലാവര്‍ക്കും മുന്നേ വാതില്‍ തുറന്ന് എത്തുന്നത്. ഡിംപലാണ് കടന്ന് വരുന്നതെന്ന് ഉറപ്പായ സമയത്തൊക്കെ താരം കരയുകയായിരുന്നു. പ്രധാന വാതില്‍ തുറന്ന് അകത്തേക്ക് പ്രവേശിച്ചതിന് ശേഷം ഡിംപല്‍ മണിക്കുട്ടനെ കെട്ടിപ്പിടിച്ചു. ഇരുവരും പൊട്ടിക്കരഞ്ഞ് പോയ നിമിഷമായിരുന്നത്. സഹമത്സരാര്‍ഥികളായ എല്ലാവരും ഡിംപലുമായിട്ടുള്ള സ്‌നേഹം പങ്കുവെച്ചിരുന്നു.
വേറിട്ട ഫോട്ടോഷൂട്ട് ഒരുക്കി രശ്മി ആർ നായർ, പുത്തൻ ചിത്രങ്ങൾ കാണാം
ഇതോടെ പ്രേക്ഷകരുടെ പ്രതീക്ഷകളെ ഇരട്ടിയാക്കുന്ന തരത്തിലുള്ള മത്സരമായിരിക്കും ഇനി അരങ്ങേറാന്‍ പോവുകയെന്നാണ് പ്രവചനങ്ങള്‍. വീട്ടിലെത്തിയതിന് ശേഷവും പുറംലോകവുമായി ഡിംപല്‍ യാതൊരു വിധത്തിലും ബന്ധപ്പെട്ടിരുന്നില്ല. ആയത് കൊണ്ട് തിരിച്ച് വരവ് ഉണ്ടാവുമെന്ന കാര്യത്തില്‍ വലിയ സാധ്യതയായിരുന്നു. എന്തായാലും സോഷ്യല്‍ മീഡയ പേജുകളില്‍ ഡിംപലിന്റെ തിരിച്ച് വരവ് വലിയൊരു ആഘോഷത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.


Click it and Unblock the Notifications











