For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പപ്പ പോയെന്ന് ഡിംപലിനെ അറിയിച്ചു; കേട്ട വാര്‍ത്ത വിശ്വസിക്കാന്‍ സാധിക്കാതെ പൊട്ടിക്കരഞ്ഞ് താരം, വീഡിയോ പുറത്ത്

  |

  ഈ സീസണില്‍ ബിഗ് ബോസ് വിജയസാധ്യത ഏറെയുള്ള മത്സരാര്‍ഥിയാണ് ഡിംപല്‍ ഭാല്‍. തുടക്കം മുതലിങ്ങോട്ട് ശക്തമായ പ്രകടനം കാഴ്ച വെക്കാറുള്ള ഡിംപലിന് മത്സരം പാതി വഴിയില്‍ അവസാനിപ്പിക്കേണ്ട അവസ്ഥയിലാണ്. അപ്രതീക്ഷിതമായിട്ടുള്ള പിതാവിന്റെ വേര്‍പാട് ഡിംപലിനെയും അറിയിച്ചിരിക്കുകയാണ്. ഇതോടെ ബിഗ് ബോസിനുള്ളില്‍ ആരെയും സങ്കടപ്പെടുത്തുന്ന കാഴ്ചയാണ് ഉണ്ടായത്.

  അമ്മയെ പോലെ അതീവ സുന്ദരിയായി ജാൻവി കപൂർ, ബോളിവുഡിൻ്റെ പ്രിയ താരപുത്രിയുടെ പുത്തൻ ഫോട്ടോസ്

  ഈ വിവരം എങ്ങനെ അവളെ അറിയിക്കുമെന്ന ആശങ്കയിലായിരുന്നു ബന്ധുക്കള്‍. മണിക്കുട്ടന്‍ പുറത്ത് പോയതിന്റെ സങ്കടത്തിലും നിരാശയിലുമായിരുന്നു ഡിംപല്‍. ഇതിനിടയില്‍ മണിക്കുട്ടന്‍ വീടിനുള്ളിലേക്ക് കടന്ന് വന്നത് വലിയ സന്തോഷം നല്‍കിയെങ്കിലും തൊട്ട് പിന്നാലെ ആ സങ്കടവാര്‍ത്ത ബിഗ് ബോസ് ഡിംപലിനെ അറിയിക്കുകയായിരുന്നു.

  കണ്‍ഫെഷന്‍ റൂമിലേക്ക് ഡിംപലിനെ വിളിപ്പിച്ചതിന് ശേഷം വീട്ടില്‍ നിന്നുമൊരു ഫോണ്‍ സന്ദേശം ഉണ്ടെന്ന് അറിയിക്കുന്നു. ഇത്രയും കേട്ടപാടെ അസ്വസ്ഥയായ ഡിംപല്‍ മുഖത്തിരുന്ന കണ്ണട വലിച്ചൂരി എടുക്കുന്നു. പപ്പ മരിച്ച് പോയി എന്ന് സഹോദരി തിങ്കള്‍ പറഞ്ഞപ്പോള്‍ ആദ്യം അതുള്‍ക്കൊള്ളാന്‍ ഡിംപലിന് സാധിച്ചില്ല. ആരാണെന്ന് വീണ്ടും ചോദിച്ചപ്പോള്‍ പപ്പയാണെന്ന് പറഞ്ഞു. ഇതോടെ വികാരങ്ങളെ നിയന്ത്രിക്കാന്‍ പോലും പറ്റാതെ ഡിംപല്‍ പൊട്ടിക്കരഞ്ഞു. എന്റെ പപ്പാ... എന്ന് വിളിച്ചാണ് താരം അലറി കരയുന്നത്.

  പ്രേക്ഷകരുടെ ഹൃദയം തകര്‍ത്തുള്ള കാഴ്ചയായിരുന്നു അവിടെ നടന്നത്. പപ്പയുമായി ഏറെ ആത്മബന്ധമുള്ള ഡിംപല്‍ കഴിഞ്ഞ ദിവസവും പിതാവിനെ കുറിച്ച് പറഞ്ഞിരുന്നു. താന്‍ ടാസ്‌കില്‍ നന്നായി പ്രകടനം നടത്തിയത് കണ്ട് ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് പപ്പ ആയിരിക്കുമെന്നാണ് ഡിംപല്‍ പറഞ്ഞത്. എന്നാല്‍ അന്ന് രാത്രി തന്നെ പിതാവിന്റെ വേര്‍പാടുണ്ടാവുകയായിരുന്നു. ഏപ്രില്‍ 27 ന് രാത്രിയിലാണ് പനിയെ തുടര്‍ന്ന് ഡിംപലിന്റെ പിതാവ് സത്യവീര്‍ സിങ് ഭാല്‍ മരിക്കുന്നത്.

  ദില്ലിയില്‍ പുതിയ വീടിന്റെ പണികളുമായി ബന്ധപ്പെട്ട് പോയ താരപിതാവിന് പനി ബാധിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയായിരുന്നു മരണം. കൊവിഡ് നെഗറ്റീവ് ആയിരുന്നെങ്കിലും ഹൃദയാഘാതമാണ് മരണകാരണമെന്നാണ് അറിയുന്നത്. പപ്പയുടെ വേര്‍പാടിനെ കുറിച്ച് ഡിംപലിന്റെ സഹോദരി തിങ്കള്‍ ഭാല്‍ ആരാധകരെ അറിയിച്ചിരുന്നു. ഡിംപല്‍ മത്സരത്തില്‍ നിന്നും പുറത്തിറങ്ങുമെന്നും തിരികെ വരാന്‍ സാധ്യതയില്ലെന്നുമാണ് ഇപ്പോള്‍ അറിയുന്നത്. അതേ സമയം സോഷ്യല്‍ മീഡിയുടെ വമ്പന്‍ സപ്പോര്‍ട്ടാണ് താരത്തിന് ലഭിക്കുന്നത്.

  Thinkal about Dimpal Bhal's Father's demise | FilmiBeat Malayalam

  ഈ രംഗം കാണാന്‍ സാധിക്കുന്നില്ലെന്നും ദയവ് ചെയ്ത് ഇതൊന്നും കാണിക്കല്ലേ എന്നുമാണ് ഭൂരിഭാഗം പേര്‍ക്കും പറയാനുള്ളത്. ഡിംപല്‍ കരയുന്നതിനൊപ്പം കരഞ്ഞവരാണ് ഭൂരിഭാഗം പേരും. പിതാവിന്റെ വേര്‍പാട് ഉള്‍കൊള്ളാന്‍ ഡിംപലിന് സാധിക്കട്ടേ എന്നാണ് ആരാധകരും പറയുന്നത്. ബിഗ് ബോസ് ഫൈനലിസ്റ്റിലേക്ക് ഉറപ്പുള്ള മത്സരാര്‍ഥിയായിരുന്നു ഡിംപല്‍. കേവലം പതിനഞ്ച് ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴാണ് ഇത്തരമൊരു ദുരന്തം നടക്കുന്നത്.

  English summary
  Bigg Boss Malayalam Season 3: Dimpal Bhal Emotional Moment When She Know Her Father Passed Away
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X