twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കിടിലത്തിന്‌റെ ആരോപണത്തില്‍ വിങ്ങിപ്പൊട്ടി ഡിംപല്‍, വേദന കൊണ്ട് കരയാന്‍ പോലും സാധിക്കാതെ ഞാന്‍ നിന്നിട്ടുണ്ട്‌

    By Midhun Raj
    |

    ബിഗ് ബോസിലെ വീക്ക്‌ലി ടാസ്‌ക്കായ നാട്ടുകൂട്ടത്തില്‍ ഇന്ന് കിടിലം ഫിറോസിനെയാണ് കോലോത്തുനാട് ടീം ആദ്യം ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. മണിക്കുട്ടന്‍, ഡിംപല്‍, അനൂപ്, സായി, അഡോണി തുടങ്ങിയവരാണ് ഈ ടീമിലുളളവര്‍. വ്യാജ വ്യക്തിത്വത്തിലൂടെ ബിഗ് ബോസ് വീടിനെ കബളിപ്പിക്കുന്നു എന്ന ആരോപണമാണ് കിടിലം ഫിറോസിനെതിരെ എതിര്‍ടീമുകാര്‍ ഉന്നയിച്ചത്. തുടര്‍ന്ന് ഡിംപല്‍ ആദ്യം എത്തുകയും കിടിലത്തിനെതിരെ ഗുരുത ആരോപണങ്ങള്‍ പറയുകയും ചെയ്തിരുന്നു.

    ഗ്ലാമറസായി ആന്‍ഡ്രിയ, പുത്തന്‍ ചിത്രങ്ങള്‍ കാണാം

    ഇതിനിടെ സിമ്പതിക്ക് വേണ്ടിയുളള കളിയാണ് ഡിംപല്‍ ഇവിടെ നടത്തുന്നതെന്ന് കിടിലം ഫിറോസ് പറഞ്ഞു. ഇതിന് മറുപടിയായി തന്‌റെ നട്ടെല്ലില്‍ നടത്തിയ ശസ്ത്രക്രിയയുടെ പാടുകള്‍ ഡിംപല്‍ കാണിച്ചുകൊടുത്തു. പിന്നാലെ ടാസ്‌ക്ക് അവസാനിച്ചപ്പോള്‍ കിച്ചണ്‍ ഏരിയയില്‍ പോയി പൊട്ടിക്കരയുന്ന ഡിംപലിനെയാണ് കാണിച്ചത്. അഡോണിയും സായിയും അവിടെ എത്തി ഡിംപലിനെ ആശ്വസിപ്പിക്കുകയായിരുന്നു.

    ഇത് ടാസ്‌ക്ക് അല്ല അഡോണി എന്ന്

    ഇത് ടാസ്‌ക്ക് അല്ല അഡോണി എന്ന് പറഞ്ഞ് ഡിംപല്‍ വിങ്ങിപ്പൊട്ടി. എനിക്ക് അച്ഛനും അമ്മയും ഇല്ലേ, ചങ്കില്‍ തീവെച്ചുകൊണ്ടായിരിക്കും അവര്‍ അവിടെ ഇരിക്കുന്നുണ്ടാവുക. 12ാമത്തെ വയസിലാണ് എനിക്ക് ക്യാന്‍സര്‍ വന്നത്. നിങ്ങള്‍ക്ക് അതിന്‌റെ അര്‍ത്ഥം അറിയാമോ. വേദന കൊണ്ട് ഒന്ന് കരയാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ ഞാന്‍ നിന്നിട്ടുണ്ട്.

    തന്‌റെ കുട്ടികളുടെ വയസിലാണല്ലോ

    തന്‌റെ കുട്ടികളുടെ വയസിലാണല്ലോ നിനക്ക് ക്യാന്‍സര്‍ വന്നതെന്ന് ചോദിച്ചയാളാണ് ഫിറോസ്. എല്ലാ പെണ്‍കുട്ടികള്‍ക്കും ഉളള വിഷമങ്ങള്‍ എനിക്കും ഉണ്ട്. ഇതെന്റെ ജീവിതകാലം മുഴുവന്‍ ഉണ്ടാകും. നല്ല വേദന സഹിച്ചാണ് ഞാന്‍ ജീവിക്കുന്നത്. പോസിറ്റീവായ ചുറ്റുപ്പാടാണ് എന്‌റെ മെഡിസിന്‍. എന്ന് കരഞ്ഞുകൊണ്ട് ഡിംപല്‍ പറഞ്ഞു.

    തുടര്‍ന്ന് കിടിലത്തിന്‌റെ ഗെയിം പ്ലാനിനെ കുറിച്ച്

    തുടര്‍ന്ന് കിടിലത്തിന്‌റെ ഗെയിം പ്ലാനിനെ കുറിച്ച് സൂര്യ പറഞ്ഞു. "അഡോണി ഇതുതന്നെയാണ് ഞാന്‍ അവിടെ പറഞ്ഞ സ്റ്റേറ്റ്‌മെന്‌റ്. സ്‌ട്രോംഗായിട്ട് നില്‍ക്കുന്ന മല്‍സരാര്‍ത്ഥികളെ ലക്ഷ്യമിട്ട് അവരെ പുറത്താക്കാന്‍ ശ്രമിക്കുകയാണ്, അത് പുളളിയുടെ ഗെയിം പ്ലാനാണ്. പുളളിക്ക് സ്‌ട്രോംഗായിട്ട് തോന്നുന്നവരെയാണ് പുളളി ടാര്‍ഗറ്റ് ചെയ്യുന്നതും അവര്‍ക്കെതിരെ കളിക്കുന്നതും.

    എല്ലാവര്‍ക്കെതിരെയും കളിക്കുന്നില്ല

    എല്ലാവര്‍ക്കെതിരെയും കളിക്കുന്നില്ല, സൂര്യ പറഞ്ഞു. തുടര്‍ന്ന് കലിംഗ നാട് ടീം ഡിംപലിനെയാണ് ആദ്യം ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. ഡിംപലിനെതിരെ ശക്തമായ ആരോപണങ്ങളാണ് എതിര്‍ടീം ഉന്നയിച്ചത്. എന്നാല്‍ എല്ലാവരും കൂടി സംസാരിക്കാന്‍ തുടങ്ങിയതോടെ ടാസ്‌ക്ക് വലിയ വാക്ക് തര്‍ക്കങ്ങളിലേക്ക് നീങ്ങി. റംസാനും കിടിലവും നോബിയുമാണ് ഡിംപലിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്. കൂടാതെ സന്ധ്യയും റിതുവും രമ്യയുമെല്ലാം ശബ്ദമുയര്‍ത്തി.

    Recommended Video

    സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat
    ഡിംപലും വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല

    ഡിംപലും വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. ബസര്‍ ശബ്ദം കേള്‍ക്കുന്നത് വരെ ഡിംപല്‍ എതിര്‍ ടീമിനു മുന്‍പില്‍ പിടിച്ചുനിന്നു. ഇതുവരെ ഒരു ചോദ്യം പോലും കൃത്യമായി ചോദിച്ചില്ലെന്നായിരുന്നു ഡിംപല്‍ എതിര്‍ ടീമിനെ കളിയാക്കി പറഞ്ഞത്. അതേസമയം കിടിലത്തിന്‌റെ ടീം ഡിംപലിനെതിരെ ആരോപണങ്ങള്‍ പറയുന്നത് തുടര്‍ന്നു. അവസാനം ബസര്‍ ശബ്ദം വന്നതോടെ ടാസ്‌ക്ക് അവസാനിക്കുകയായിരുന്നു.

    English summary
    bigg boss malayalam season 3: dimpal bhal gets emotional after kidilam firoz's allegation
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X