സര്‍ജറിയുടെ പാട് കാണിച്ച് പോയിന്‌റ് പിടിക്കാന്‍ നോക്കുന്നു, ഡിംപലിനെതിരെ കിടിലം ഫിറോസ്
ബിഗ് ബോസ് മൂന്നാം സീസണില്‍ പരസ്പരം വഴക്കുകളുണ്ടായിട്ടുളള രണ്ട് മല്‍സരാര്‍ത്ഥികളാണ് കിടിലം ഫിറോസും ഡിംപല്‍ ഭാലും. ഇത്തവണ ഷോയില്‍ സ്‌ട്രോംഗായിട്ടുളള രണ്ട് പേരാണ് ഇരുവരും. ശക്തരായ എതിരാളികളെ ഒതുക്കുക എന്ന ഗെയിം പ്ലാനാണ് കിടിലം ഫിറോസ് ഷോയില്‍ നടപ്പിലാക്കുന്നത്. അതുകൊണ്ട് തന്നെ ഓരോ കാരണങ്ങള്‍ പറഞ്ഞ് ഡിംപലുമായി വഴക്കിടുന്നത് കിടിലത്തിന് ഹോബിയായി മാറിയിരുന്നു. നാട്ടുകൂട്ടം വീക്ക്‌ലി ടാസ്‌ക്കിനിടെ കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നു.
ഗ്ലാമറസ് ലുക്കില്‍ ധനുഷിന്‌റെ നായിക, പുത്തന്‍ ചിത്രങ്ങള്‍ കാണാം
ഡിംപല്‍ സിമ്പതി കാണിച്ചാണ് ബിഗ് ബോസില്‍ നില്‍ക്കുന്നതെന്നാണ് കിടിലം ഫിറോസ് ആരോപിച്ചത്. ഇതിന് ശസ്ത്രക്രിയ നടത്തിയ പുറകിലെ പാടുകള്‍ കാണിച്ചായിരുന്നു ഡിംപല്‍ മറുപടി നല്‍കിയത്. തുടര്‍ന്ന് കിടിലം ഫിറോസിന്‌റെ ആരോപണത്തില്‍ വിങ്ങിപ്പൊട്ടുന്ന ഡിംപലിനെയും കഴിഞ്ഞ ദിവസം കാണിച്ചിരുന്നു. പിന്നാലെ ഇന്നും ഇരുവരും തമ്മില്‍ വീണ്ടും വഴക്കുണ്ടായി.

തനിക്ക് സംസാരിക്കാനുളളത് സംസാരിക്കും എന്ന് പറഞ്ഞാണ് ഡിംപല്‍ തുടങ്ങിയത്. നാട്ടുകൂട്ടത്തില്‍ എന്ത് ചോദ്യമാണ് തന്നോട് ചോദിച്ചതെന്നും മുഖത്ത് നോക്കി കാര്യം പറയാനുളള ധൈര്യം ഡിംപലിനില്ലെന്നും കിടിലം ഫിറോസ് പറഞ്ഞു. ആകെ അറിയാവുന്നത് കരയാന്‍ മാത്രമാണ്. പണ്ട് നടന്ന സര്‍ജറിയുടെ പാട് കാണിച്ച് പോയിന്‌റ് പിടിക്കാനും സിമ്പതി പിടിക്കാനുമാണ് ഡിംപലിന്‌റെ ശ്രമം.

എന്നോട് സംസാരിക്കാനുളളത് എന്നോട് തന്നെ സംസാരിക്കണം എന്നും ഫിറോസ് പറഞ്ഞു. തുടര്‍ന്ന് തന്നോട് സംസാരിക്കാന്‍ എനിക്ക് തോന്നുന്നില്ലെന്നായിരുന്നു ഡിംപലിന്‌റെ മറുപടി. നോബി ഇതിനിടെ കിടിലത്തെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഇതിനിടെ മണിക്കുട്ടന്‍ ഡിംപലിനെ പിന്തുണച്ച് സംസാരിച്ചു. കേള്‍ക്കാന്‍ കാതും കാണാന്‍ കണ്ണുമുളളവര്‍ എല്ലാം അറിഞ്ഞ് കഴിഞ്ഞു.

പക്ഷേ കണ്ണുണ്ടായിട്ടും കാണാതിരിക്കുന്നത് അവരുടെ കുറ്റം. നിന്നെ മലയാളികള്‍ സ്വന്തം മകളെ പോലെ ദത്തെടുത്തു. എന്നിട്ട് ഫിറോസ് പറയുന്നത് സ്‌പെഷ്യല്‍ കിഡെന്നും, മണിക്കുട്ടന്‍ ഫിറോസിനെ മുന്നില്‍ നിര്‍ത്തി പറഞ്ഞു. തുടര്‍ന്ന് കളളം പറയുന്നത് ആരാണെന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്ന് ഡിംപല്‍ പറഞ്ഞു.
Recommended Video

വീക്ക്‌ലി ടാസ്‌ക്കിന്റെ അവസാന ദിനം കൂടിയായിരുന്നു ഇന്ന്. സായി വിഷ്ണുവിനെ കലിംഗ നാട് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം കൈയ്യാങ്കളി നടന്നിരുന്നു. സായിയെ റംസാന്‍ ചെരുപ്പെടുത്ത് എറിഞ്ഞത് മണിക്കുട്ടന്‌റെ ദേഹത്ത് കൊണ്ടതാണ് വലിയ പ്രശ്‌നങ്ങളുണ്ടാവാന്‍ കാരണമായത്. കിടിലം ഫിറോസും മണിക്കുട്ടനും തമ്മിലാണ് ഉന്തുംതളളുമുണ്ടായത്. ഇതിനിടെ മല്‍സരാര്‍ത്ഥികളെ ഇവരെ മാറ്റാന്‍ ശ്രമിച്ചെങ്കിലും ആദ്യം കഴിഞ്ഞിരുന്നില്ല. പിന്നീടാണ് ബിഗ് ബോസ് ഇടപെട്ടത്.


Click it and Unblock the Notifications