റീഎന്‍ട്രിക്ക് ശേഷം ഡിംപലിന് പ്രേക്ഷക പിന്തുണ കുറയുന്നു? മുന്നിലായി മണിക്കുട്ടനും സായിയും ഫിറോസും

By Midhun Raj

ബിഗ് ബോസ് മൂന്നാം സീസണിന്‌റെ ഫൈനലിനായി ഇനി വളരെ കുറച്ചുദിവസങ്ങള്‍ മാത്രമാണ് ബാക്കിയുളളത്. ഷോ അവസാന ഘട്ടത്തിലേക്ക് കടന്നപ്പോള്‍ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം ആരംഭിച്ച ടിക്കറ്റ് ടു ഫിനാലെ ടാസ്‌ക്ക് ശ്രദ്ധേയമായിരുന്നു. മല്‍സരാര്‍ത്ഥികളെല്ലാം വലിയ ആവേശത്തോടെയാണ് ടാസ്‌ക്കില്‍ പങ്കെടുത്തത്. പോയിന്‌റ് പട്ടികയില്‍ അനൂപിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഡിംപല്‍ ഭാല്‍ എത്തിയത്. അതേസമയം റീഎന്‍ട്രിക്ക് ശേഷം ഹൗസില്‍ വീണ്ടും ആക്ടീവായിരുന്നു ഡിംപല്‍.

സാരിയില്‍ തിളങ്ങി ഈശ്വര്യ മേനോന്‍, എറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

ഇതിന് തെളിവാണ് കഴിഞ്ഞ ദിവസം നടന്ന ബോള്‍ ടാസ്‌ക്കിലെ ഡിംപലിന്‌റെ പെര്‍ഫോമന്‍സ്. ഇത്തവണ എവിക്ഷന്‍ ലിസ്റ്റില്‍ ഡിംപലും ഉള്‍പ്പെട്ടിരുന്നു. ഡിംപലിന് പുറമെ മണിക്കുട്ടന്‍, സായി വിഷ്ണു, അനൂപ്, നോബി, കിടിലം ഫിറോസ് തുടങ്ങിയവരാണ് ലിസ്റ്റിലുളള മറ്റു മല്‍സരാര്‍ത്ഥികള്‍.

പ്രേക്ഷകരുടെ വോട്ടില്‍ നാലാം സ്ഥാനത്താണ്

പ്രേക്ഷകരുടെ വോട്ടില്‍ നാലാം സ്ഥാനത്താണ് ഡിംപല്‍ എത്തിയതെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബിഗ് ബോസിന്‌റെതായി വന്ന അണ്‍ഒഫീഷ്യല്‍ വോട്ട്‌സില്‍ സായി വിഷ്ണുവിനും കിടിലം ഫിറോസിനും പിന്നിലായാണ് ഡിംപലുളളത്. ഡിമ്പുവിന്‌റെ ബെസ്റ്റ് ഫ്രണ്ടായ മണിക്കുട്ടനാണ് വോട്ടിംഗില്‍ മുന്നിലുളളത്. ഒമ്പത് ലക്ഷത്തിലധികം വോട്ടുകളാണ് മണിക്കുട്ടന് ലഭിച്ചിരിക്കുന്നത്.

മണിക്കുട്ടന് പിന്നാലെ

മണിക്കുട്ടന് പിന്നാലെ എഴ് ലക്ഷത്തിലധികം വോട്ടുകളുമായി സായിയും ആറ് ലക്ഷത്തിലധികം വോട്ടുകളുമായി കിടിലം ഫിറോസും എത്തിയിരിക്കുന്നു. അഞ്ച് ലക്ഷത്തിനടുത്ത് വോട്ടുകളാണ് ഡിംപലിന് ലഭിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്. ഡിംപലിന് പിന്നാലെയാണ് അനൂപും നോബിയും എത്തുന്നത്. അതേസമയം മല്‍സരാര്‍ത്ഥികള്‍ക്ക് ലഭിച്ച വോട്ടിന്‌റെ ഏകദേശ കണക്കാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വോട്ടിംഗ് സംബന്ധിച്ച

വോട്ടിംഗ് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെയുണ്ടായിട്ടില്ല. അതേസമയം വോട്ടിംഗിലുളള മല്‍സരാര്‍ത്ഥികളുടെ സ്ഥാനം ഇനിയും മാറിമറയാന്‍ സാധ്യതകളുണ്ട്. ടിക്കറ്റ് ടു ഫിനാലെയില്‍ കൂടൂതല്‍ പോയിന്‌റുകള്‍ നേടുന്ന ആളാണ് ആദ്യം ഫൈനലില്‍ എത്തുക. മല്‍സരാര്‍ത്ഥികള്‍ക്ക് ഫൈനലില്‍ എത്താന്‍ ബിഗ് ബോസ് നല്‍കിയ ഒരവസരം കൂടിയാണിത്.

Recommended Video

Bigg boss malayalam season 3 is going to end?
ഡിംപലും മികച്ച പ്രകടനമാണ്

ഡിംപലും മികച്ച പ്രകടനമാണ് കഴിഞ്ഞ ദിവസം ടാസ്‌ക്കില്‍ കാഴ്ചവെച്ചത്. അനൂപ് തന്‌റെ നേര്‍ക്ക് വന്നെങ്കിലും കൂടുതല്‍ ബോളുകള്‍ പോവാതെ സൂക്ഷിക്കാന്‍ ഡിംപലിന് സാധിച്ചിരുന്നു. ഡിംപലിന് പുറമെ റംസാനും കഴിഞ്ഞ ദിവസം ടാസ്‌ക്കില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. അതേസമയം ഇത്തവണ ബിഗ് ബോസ് ഫൈനലിസ്റ്റായി പലരും പ്രവചിച്ച മല്‍സരാര്‍ത്ഥിയാണ് ഡിംപല്‍ ഭാല്‍. കാന്‍സര്‍ സര്‍വൈവറായ ഡിംപല്‍ മറ്റുളളവര്‍ക്കെല്ലാം ഒരു പ്രചോദനമായാണ് ബിഗ് ബോസില്‍ മല്‍സരിക്കുന്നത്. തന്‌റെ വേദനകളെയെല്ലാം അടക്കിപ്പിടിച്ചാണ് മിക്ക ടാസ്‌ക്കുകളിലും ഡിംപല്‍ പങ്കെടുക്കാറുളളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X