വ്യാജ സൗഹൃദത്തെ കുറിച്ചുളള അഭിപ്രായം ചോദിച്ച് ആരാധിക, ഡിംപലിന്റെ മറുപടി

By Midhun Raj

ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ പ്രേക്ഷകരുടെ ഇഷ്ട മല്‍സരാര്‍ത്ഥിയായിരുന്നു ഡിംപല്‍ ഭാല്‍. ഷോയുടെ ഫൈനല്‍ വരാനിരിക്കെ ഡിംപല്‍ തന്നെ വിജയി ആകുമെന്ന പ്രതീക്ഷകളിലാണ് ആരാധകര്‍. കാന്‍സര്‍ സര്‍വൈവറായ താരത്തിന്‌റെ ജീവിതം എല്ലാവര്‍ക്കും പ്രചോദനമായിരുന്നു. വേദനകള്‍ പുറത്തുകാണിക്കാതെയാണ് ബിഗ് ബോസ് നല്‍കിയ മിക്ക ടാസ്‌ക്കുകളിലും ഡിംപല്‍ പങ്കെടുത്തത്. ഇത്തവണ വനിത മല്‍സരാര്‍ത്ഥികളില്‍ പ്രകടനത്തിലും ആത്മവിശ്വാസത്തിന്‌റെ കാര്യത്തിലും മുന്നില്‍ നില്‍ക്കുന്ന മല്‍സരാര്‍ത്ഥി കൂടിയാണ് ഡിംപല്‍.

dimpalbhal

ഇതാണ് ഡിംപലിന് സോഷ്യല്‍ മീഡിയയില്‍ പ്രേക്ഷക പിന്തുണ കൂടുവാന്‍ കാരണമായത്. ബിഗ് ബോസ് താല്‍ക്കാലികമായി നിര്‍ത്തിയ ശേഷം മറ്റു മല്‍സരാര്‍ത്ഥികളെ പോലെ ഡിംപലും സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്നു. ലൈവ് വീഡിയോകളിലൂടെയും മറ്റും പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് താരം എത്തി. അതേസമയം ഇന്‍സ്റ്റഗ്രാമില്‍ ചോദ്യോത്തര വേളയുമായും നടി എത്തിയിരുന്നു.

ഗ്ലാമറസ് ലുക്കില്‍ നടി പായല്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

ആരാധകരുടെ ചോദ്യങ്ങള്‍ക്കെല്ലാം ഡിംപല്‍ ഈ സമയത്ത് മറുപടി നല്‍കി. കൂട്ടത്തില്‍ ഒരാള്‍ വ്യാജ സൗഹൃദത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ് എന്നാണ് ചോദിച്ചത്. വ്യാജ സൗഹൃദങ്ങളെ കുറിച്ചുളള നിങ്ങളുടെ അഭിപ്രായം എന്താണെന്നും, പിന്നില്‍ നിന്നും കുത്തുന്ന സുഹൃത്തുക്കളെ കുറിച്ചുളള അഭിപ്രായവും ഡിംപലിനോട് ഒരു ആരാധിക ചോദിച്ചു. ഇതിന് മറുപടിയായി പിന്നെ അവര്‍ എങ്ങനെയാണ് സുഹൃത്തുക്കളാവുന്നത് എന്ന മറുപടിയാണ് ഡിംപല്‍ നല്‍കിയത്.

Recommended Video

Bigg Boss Malayalam Season: Why Manikuttan Will Win The Season 3 Title With A Big Margin?

ആരാധകരില്‍ മിക്കവര്‍ക്കും ഡിംപല്‍ ഇന്‍സ്റ്റഗ്രാമില്‍ മറുപടി കൊടുത്തിരുന്നു. പിതാവിന്‌റെ വിയോഗത്തെ തുടര്‍ന്ന് ഇടയ്ക്ക് ബിഗ് ബോസില്‍ നിന്നും ഡിംപലിന് പുറത്തുപോവേണ്ടി വന്നിരുന്നു. പിന്നാലെ കുറച്ചു ദിവസങ്ങള്‍ക്ക് ശേഷമാണ് താരം വീണ്ടും തിരിച്ചെത്തിയത്. ബിഗ് ബോസിലെ അവസാന ടാസ്‌ക്കായിരുന്ന ടിക്കറ്റ് ടു ഫിനാലെയില്‍ കൂടുതല്‍ പോയിന്‌റുകള്‍ നേടി മുന്നിലെത്തിയിരുന്നു ഡിംപല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X