ഡിംപലിനോട് ശബ്ദം കുറച്ച് സംസാരിക്കാൻ ഭാഗ്യലക്ഷ്മി, ഡിംപൽ ഭാഗ്യലക്ഷ്മി ഭിന്നത ശക്തമാകുന്നു
മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന റിയാലിറ്റി ഷോയായിരുന്നു ബിഗ് ബോസ് സീസൺ 3. ഒരു ഇടവേളയ്ക്ക് ശേഷം 2021 ഫെബ്രുവരി 14 നാണ ഷോ ആരംഭിച്ചത്, വൻ ആഘോഷത്തോടെയായിരുന്നു മോഹൻലാൽ മത്സരാർഥികളെ ബിഗ് ബോസ് ഹൗസിലേയ്ക്ക് സ്വാഗതം ചെയ്തത്.14 മത്സരാർഥികളായിരുന്നു ആദ്യം എത്തിയത്. പിന്നീട് വൈൽഡ് കാർഡ് എൻട്രിയിലൂടെ രണ്ട് മത്സരാർഥികളും കൂടി ഹൗസിനുള്ളിലേയ്ക്ക് എത്തുകയായിരുന്നു. പുതിയ മത്സരാർഥികൾ എത്തിയതോടെയാണ് ഗെയിം ആക മാറിയത്.
അമല പോളിന്റെ മേക്കോവർ ചിത്രം വൈറലാകുന്നു
ആദ്യ ആഴ്ച ഏറെ രസകരമായി മുന്നോട്ട് പോയെങ്കിലും പിന്നീട് കളി ആകെ മാറുകയായിരുന്നു. ചെറിയ പ്രശ്നങ്ങൾ പോലും ബിഗ് ബോസ് ഹൗസിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. അടുത്ത സുഹൃത്തുക്കളിൽ പോലും അഭിപ്രായഭിന്നത രൂക്ഷമായിരിക്കുകയാണ്. ഇപ്പോൾ ബിഗ് ബോസ് ഹൗസിൽ ചർച്ചയാകുന്നത് ഭാഗ്യലക്ഷ്മിയും ഡിംപലും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ്. ചായയാണ് ഇവർ തമ്മിലുള്ള പ്രശ്നങ്ങൾക്ക് കാരണം.

ചായയും ചായപ്പെടിയേയും കുറിച്ചുള്ള ചർച്ച ബിഗ് ബോസ് ഹൗസിൽ കഴിഞ്ഞ രണ്ട് ദിവസമായി പുകയുകായണ്. ഡിംപലിന് നേരെയാണ് എല്ലാവരും വിരൽ ചീണ്ടുന്നത്. എന്നാൽ താൻ ചായപ്പൊടി അധികം ഉപയോഗിക്കുന്നില്ലെന്നും എല്ലാവർക്കും വേണ്ടിയാണ ചാ ഉണ്ടാക്കുന്നതെന്നും ഡിപംൽ പറഞ്ഞിരുന്നു. എന്നാൽ ഈ വിഷയം വീണ്ടും ബിഗ് ബോസ് ഹൗസിൽ ചർച്ചയാവുകയാണ്. ഭാഗ്യലക്ഷ്മിയാണ് വീണ്ടും ചായപ്പൊടിയെ കുറിച്ചുളള ചർച്ച വീണ്ടും ബിഗ് ബോസ് ഹൗസിൽ തുടങ്ങി വയ്ക്കുന്നത്. ഭക്ഷണം കഴിക്കുന്നതിനിടെയാണ് ചായയെ കുറിച്ചുള്ള ചർച്ച വീണ്ടും ആരംഭിക്കുന്നത്

അനൂപ്, സന്ധ്യ, ഡിംപൽ എന്നിവരും ഭാഗ്യലക്ഷ്മിക്കൊപ്പം ഉണ്ടായിരുന്നു. എന്നാൽ ഭാഗ്യലക്ഷമിയുടെ വാക്കുകൾ ഡിംപലിന് അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന ് ഡിംപൽ തന്റെ അഭിപ്രായം വ്യക്തമാക്കിതിന് ശേഷം അവിടെ നന്ന് എഴുന്നേറ്റ് പോകുകയായിരുന്നു. തുടർന്ന് നോബിയോട് ഇക്കാര്യം പറയുകയും ചെയ്തു. ഭക്ഷണത്തിന്റെ പേരിൽ കണക്ക് പറയുന്നത് തീരെ മോശമാണെമന്നും. ഇതാണ് ആദ്യം പഠിക്കേണ്ടതെമന്നും ഡിംപൽ ദേഷ്യത്തോടെ പറയുന്നുണ്ട്

ചിലവ് കുറയ്ക്കണം എന്ന് പറയുമ്പോൾ തന്നെ ടാർഗെറ്റ് ചെയ്യുന്ന രീതി ശരിയല്ല എന്ന് ഭാഗ്യലക്ഷ്മ സായ് വിഷ്ണുവിനോടും സൂര്യയോടുമായി പറയുന്നു. ഈ സ്ഥലത്തേയ്ക്ക് ഡിംപൽ എത്തുന്നു. ചായയുടെ തന്റെ ഭാഗം ന്യായീകരണം ഡിംപൽ നടത്തുകയും ചെയ്യുന്നു. എന്നാൽ അവസാന സീസണിലും ഈ ഫുഡിന്റെ വിഷയം ഉണ്ടായി ഇനിയിത് ഉണ്ടാകരുത് എന്ന് ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നു. കൂടാതെ പതുക്കെ പറയാനും പറയുന്നുണ്ട്,.
എന്നാൽ ആ ചായ വിഷയം ഡിംപൽ ഉപേക്ഷിക്കാൻ തയ്യാറാകുന്നില്ല. താൻ ഒറ്റയ്ക്ക് ചായ കുടിക്കുന്നില്ലെന്നും എല്ലാവർക്തും വേണ്ടിയാണ് ചായ ഉണ്ടാക്കുന്നതെന്നും വീണ്ടും ആവർത്തിക്കുന്നു. കൂടാതെ താൻ പതുക്കെ പറയുന്നത് എന്തിനാണെന്നും ഡിംപൽ ചോദിക്കുന്നു. പിന്നീട് ഈ സംഭവം കിടിലൻ ഫിറോസിനോടും പറയുന്നുണ്ട്.
Recommended Video

കൂടാതെ താൻ പതുക്കെ പറയുന്നത് എന്തിനാണെന്നും ഡിംപൽ ചോദിക്കുന്നു. താൻ മൈക്കിലല്ല സംസാരിക്കുന്നത്. നിങ്ങളാണ് മൈക്കിൽ സംസാരിക്കുന്നതെന്നും ഡിംപൽ പറയുന്നുണ്ട്. തുടർന്ന് ഈ സംഭവം കിടിലൻ ഫിറോസിനോടും പറയുന്നുണ്ട്. തന്നോട് പതുക്കെ സംസാരിക്കാൻ പറയുന്നത് എന്തിനാണ്. അവർ ചായയെ മീറ്റിംഗ് വിളിച്ച് ചേർത്ത് വലിയ വിഷയമാക്കിയില്ലേ. തന്നെ മാത്രമാണോ ക്യാമറയിൽ കാണിക്കുന്നതെന്നും ഡിംപൽ ചോദിക്കുന്നുണ്ട്. കൂടാതെ ഭാഗ്യലക്ഷമി ഇക്കാര്യം മജിസിയയോടും പറയുന്നുണ്ട്. താനുമായി ഒരു പേഴ്സണൽ ബോണ്ടിങ് ഉണ്ട് എങ്കിലും ഡിംപലിനെ തനിക്ക് മനസിലാകുന്നില്ല എന്ന് മജ്‌സിയ ഭാഗ്യലക്ഷ്മിയോടും ടീമിനോടും പറയുന്നു.


Click it and Unblock the Notifications