ക്യാമറയില്‍ നോക്കി സംസാരിക്കുന്നത് എന്തിന്, കിടിലം ഫിറോസിന് ഡിംപലിന്‌റെ മറുപടി

By Midhun Raj

ബിഗ് ബോസ് സീസണ്‍ 3യിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് ഡിംപല്‍ ഭാല്‍. വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍കൊണ്ടും തന്റെതായ നിലപാടുകള്‍കൊണ്ടുമാണ് ഡിംപല്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായത്. ആത്മസുഹൃത്തായിരുന്ന ജൂലിയറ്റിനെ കുറിച്ചുളള തുറന്നുപറച്ചിലിലൂടെയാണ് അടുത്തിടെ ഡിംപല്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. പിന്നാലെ ഡിംപലിനെതിരെ ആരോപണങ്ങളുമായി വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ മിഷേല്‍ രംഗത്തെത്തിയിരുന്നു.

dimpal-firoz

അന്ന് മിഷേലിന് വായടപ്പിക്കുന്ന മറുപടിയാണ് ഡിംപല്‍ നല്‍കിയത്. നിന്നോട് ഇത് സംസാരിക്കേണ്ട കാര്യം എനിക്കില്ലെന്നാണ് ഡിംപല്‍ പറഞ്ഞത്. എന്നാല്‍ ഡിപലിനെതിരെ വന്ന ആരോപണങ്ങളില്‍ മിഷേല്‍ പറഞ്ഞത് വിശ്വസിക്കാനോ ഡിംപലിനൊപ്പം നില്‍ക്കാനോ ആരും തയ്യാറായിട്ടില്ല. അതേസമയം കഴിഞ്ഞ ദിവസം വീക്കിലി ടാസ്‌ക്കിനിടെ ഡിംപലും കിടിലം ഫിറോസും ഉള്‍പ്പെടയുളളവരുടെ ചര്‍ച്ചയുണ്ടായിരുന്നു.

ദേവാസുരം ടാസ്‌ക്കിന്‌റെ നിയമം കൃത്യമായി തനിക്ക് ഇപ്പോഴും മനസിലായിട്ടില്ലെന്നാണ് ഡിംപല്‍ പറഞ്ഞത്. അടുത്ത ടീമിന് ആ അവസരം ലഭിക്കുമ്പോഴാകും അത് ചിലപ്പോള്‍ തിരിച്ചറിയുകയെന്നും ഡിംപല്‍ പറയുന്നു. അതുകൊണ്ട് എന്താണെന്ന് തനിക്ക് വ്യക്തമാക്കി തരാമോ എന്നും ഡിംപല്‍ ക്യാമറയില്‍ നോക്കി പറഞ്ഞിരുന്നു. തുടര്‍ന്ന് എന്തിനാണ് ഡിംപല്‍ ക്യാമറ നോക്കി സംസാരിക്കുന്നതെന്ന് കിടിലം ഫിറോസ് ചോദിച്ചു.

ഗ്ലാമറസായി ജാന്‍വി കപൂര്‍, താരപുത്രിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

ഇതിന് മറുപടിയായി ബിഗ് ബോസിനോടാണ്, അതിലെ ആളുകളോടാണ് സംസാരിക്കുന്നതെന്ന് ഡിംപല്‍ പറഞ്ഞു. ക്യാമറ മാത്രമാണ് എന്നെ കേള്‍ക്കുന്നതെന്ന് ഡിംപല്‍ പറഞ്ഞപ്പോള്‍ അത് ജനങ്ങളാണെന്ന് ഫിറോസ് പറഞ്ഞു. എന്റെ ബുദ്ധിയും ഉളളില്‍ നടക്കുന്ന കാര്യങ്ങളും നിങ്ങള്‍ക്കറിയില്ല. എന്നെ മുന്‍ധാരണയോടെ അളക്കരുതെന്നായിരുന്നു ഇതിന് ഡിംപലിന്‌റെ മറുപടി. താന്‍ തീര്‍ത്തും വ്യത്യസ്തമാണെന്നും ഡിംപല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X