For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മജ്‌സിയ പറഞ്ഞ കാര്യങ്ങള്‍ കേട്ട് ഞെട്ടി പോയി; ഇങ്ങനെ ഒരു മനുഷ്യന് സംസാരിക്കാന്‍ പറ്റുമോ, തുറന്ന് പറഞ്ഞ് ഡിംപൽ

  |

  ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസണിലെ ഗ്രാന്‍ഡ് ഫിനാലെ കഴിഞ്ഞിരിക്കുകയാണ്. മണിക്കുട്ടന്‍ ടൈറ്റില്‍ വിന്നറായപ്പോള്‍ മൂന്നാം സ്ഥാനമായിരുന്നു ഡിംപലിന്. ഏറ്റവും കൂടുതല്‍ വിജയസാധ്യത ഉള്ള മത്സരാര്‍ഥി ആയിരുന്നെങ്കിലും മൂന്നാം സ്ഥാനം ലഭിച്ചതില്‍ സന്തോഷവതിയാണെന്നാണ് ഡിംപല്‍ പറയുന്നത്. ബിഗ് ബോസ് ഷോ നിര്‍ത്തി വച്ചതിന് ശേഷം ഡിംപല്‍ യാതൊരു പ്രതികരണവും അറിയിച്ചിരുന്നില്ല.

  സ്റ്റൈലിഷ് ലുക്ക് പരീക്ഷിച്ച് അമാന ഷരീഫ്, ആരാധകരുടെ മനം മയക്കുന്ന നടിയുടെ ചിത്രങ്ങൾ കാണാം

  ഇതിനിടയില്‍ സഹമത്സരാര്‍ഥിയായിരുന്ന മജ്‌സിയ ഭാനുവുമായിട്ടുള്ള പ്രശ്‌നം ഉയര്‍ന്ന് വരികയും ചെയ്തു. എന്നാല്‍ എന്താണ് യഥാര്‍ഥത്തില്‍ നടന്ന കുഴപ്പമെന്ന് തനിക്ക് അറിയില്ലെന്നാണ് ഡിംപലിപ്പോള്‍ പറയുന്നത്. ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിലൂടെ പ്രശ്‌നങ്ങളെ കുറിച്ചും വിവാദങ്ങളെ കുറിച്ചുമൊക്കെ തുറന്ന് സംസാരിക്കുകയാണ് താരം.

  ഡൗണ്‍ ആകുമ്പോള്‍ പരസ്പരം എന്‍കറേജ് ചെയ്തിരുന്നവരാണ് ഞങ്ങള്‍ രണ്ട് പേരും. മണിക്കുട്ടന്‍ തന്നെ കപ്പടിക്കുമെന്നൊക്കെ ഞാന്‍ ഷോ യില്‍ പറയുമായിരുന്നു. ഷോ കഴിഞ്ഞും എന്റെ മനസില്‍ നിറഞ്ഞ് നില്‍ക്കുന്ന സുഹൃത്ത് മണിക്കുട്ടന്‍ തന്നെയാണ്. ഈ പൊസിഷന് മണിക്കുട്ടന്‍ അര്‍ഹനാണ്. ഷോ യില്‍ വിശ്വസിച്ച് ഒരാളോട് ഒരു കാര്യം പറയുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. അങ്ങനെ എനിക്ക് വിശ്വസിക്കാന്‍ പറ്റിയ ആള്‍ മണി മാത്രമായിരുന്നു. മണിക്കുട്ടനെ സുഹൃത്തായി ലഭിച്ചതില്‍ ഞാന്‍ ഒത്തിരി ഹാപ്പിയാണ്.

  ഇപ്പോഴും ഞങ്ങള്‍ വിളിക്കാറുണ്ട്. സംസാരിക്കാറുണ്ട്. ഷോ യില്‍ ഞങ്ങള്‍ 24 മണിക്കൂറും ഒരുമിച്ചായിരുന്നു. പക്ഷേ പുറത്ത് ഓരോരുത്തര്‍ക്കും അവരുടേതായ കാര്യങ്ങള്‍ ഉണ്ട്. എന്നാലും നമ്മള്‍ സംസാരിക്കുന്നതിന് സമയം കണ്ടെത്തും. എപ്പോഴും ഫോണില്‍ സംസാരിക്കുക എന്നതല്ലല്ലോ സൗഹൃദം. ആ സൗഹൃദത്തിന് അങ്ങനെ തന്നെ വേറെ പ്രശ്‌നങ്ങള്‍ ഒന്നിമില്ലാതെ മുന്നോട്ട് പോകാന്‍ സാധിക്കട്ടേ എന്ന് മാത്രമേ ഉള്ളു.

  സ്‌പോര്‍ട്‌സിനോടുള്ള താല്‍പര്യം കാരണമാണ് എനിക്ക് മജ്‌സിയയുമായി അറ്റാച്ച്‌മെന്റ് വന്നത്. അത് തിങ്കളിന് കറക്ടായി മനസിലായിരുന്നു. സ്‌പോര്‍ട്‌സ് എന്ന് പറയുമ്പോള്‍ എന്റെ അനുജത്തിയുടെ കൂടെ പപ്പ ഓരോ മത്സരത്തിനും പോകുന്നതാണ് ഓര്‍മ്മ വരിക. കഷ്ടപ്പെട്ട ദിവസങ്ങളാണ് അതൊക്കെ. സത്യത്തില്‍ എവിടെയാണ് പ്രശ്‌നം വന്നതെന്ന് എനിക്കറിയില്ല. നേരത്തെ പറഞ്ഞ പോലെ ഞാനൊന്നും മനസില്‍ വെക്കാറില്ല. പപ്പ മരിച്ച സമയത്ത് ഒരു സുഹൃത്ത് മോശമായി സംസാരിച്ച് കൊണ്ട് വരുമെന്ന് എനിക്ക് തോന്നുന്നില്ല.

  പിന്നെ സുഹൃത്ത് അല്ലാത്ത വ്യക്തിക്ക് നമ്മള്‍ അത്ര പ്രധാന്യം കൊടുക്കേണ്ടതും ഇല്ല. ഫ്രണ്ട്ഷിപ്പ് എന്ന വാക്കിന്റെ അര്‍ഥം തന്നെ ഇല്ലാതായി കൊണ്ടിരിക്കുകയാണ്. മജ്‌സിയ പറഞ്ഞ കാര്യങ്ങള്‍ കേട്ട് ശരിക്കും ഞാന്‍ ഞെട്ടി പോയി. ഇങ്ങനെ ഒരു മനുഷ്യന് സംസാരിക്കാന്‍ പറ്റുമോ എന്ന് ചിന്തിച്ച് പോയി. സത്യത്തില്‍ ഇങ്ങനെയുള്ള കാര്യങ്ങളെ പറ്റി ചിന്തിക്കാന്‍ ഞങ്ങള്‍ക്ക് നേരമില്ല. ഒത്തിരി കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്. അതിന്റെ പുറകേയാണ് ഞങ്ങള്‍ മൂന്ന് പേരും.

  Manikkuttan തന്നെ ഒന്നാംസ്ഥാനത്തിന് അർഹൻ- Kidilam Firoz | FilmiBeat Malayalam

  അവരെല്ലാം വളരെ ഹാപ്പിയാണ്. എന്നെ കുറിച്ച് അവര്‍ക്ക് അഭിമാനമേ ഉള്ളു. കാരണം അവര്‍ക്ക് എന്നെ ഇരുപത് വര്‍ഷമായി അറിയാം. ജൂലിയറ്റിന്റെ കൂടെ നടന്ന എന്നെ അവര്‍ അന്നും ഇന്നും കാണുന്നുണ്ട്. ഈ സ്‌നേഹമൊന്നും ആരോടും പറഞ്ഞ് കൊടുക്കാന്‍ പറ്റുന്ന ഒന്നല്ല. ഓരോ മനുഷ്യന്റെയും മനസില്‍ ഫീല്‍ ചെയ്യേണ്ട കാര്യമാണത്. അവരെന്നില്‍ കാണുന്നത് ജൂലിയറ്റിനെ ആണ്. അതൊന്നും ആള്‍ക്കാര്‍ക്ക് മനസിലാകില്ല. ജൂലിയറ്റ് എന്ന് പറയുന്ന വേദന അത് എനിക്കും അച്ഛനും അമ്മയ്ക്കും മാത്രം മനസിലാകുന്നതാണ്. ഞങ്ങളുടെ ലൈഫിലെ ഏറ്റവും വലിയ നഷ്ടമാണത്. മരിച്ച് പോയ വ്യക്തിയെ സ്ട്രാറ്റര്‍ജി ആയി ഉപയോഗിക്കാന്‍ നാഷണല്‍ ലെവലില്‍ ഉള്ള ചാനല്‍ സമ്മതിക്കുമെന്ന് തോന്നുന്നില്ല. ജൂലിയറ്റ് എനിക്ക് ഒരു വിഷയമല്ല. എന്റെ ജീവിതമാണ്.

  English summary
  Bigg Boss Malayalam Season 3: Dimpal Bhal Responded To Majiziya Bhanu's Claim Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X