Don't Miss!
- News
ഇസ്രായേലില്‍ ജോലി വാഗ്ദ്ധാനം ചെയ്തു തട്ടിപ്പ്; കണ്ണൂരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയതു വന്‍ റാക്കറ്റ്
- Sports
2018ല്‍ ഗില്ലിനൊപ്പം ലോകകപ്പ് ടീമില്‍ കളിച്ചു! പിന്നീട് അഡ്രസില്ല-നാല് പേര് ഇതാ
- Finance
എസ്ബിഐ ഡെബിറ്റ് കാർഡ് കയ്യിലുണ്ടോ? അക്കൗണ്ടിലുള്ളതിനേക്കാൾ കൂടുതൽ തുക ചെലവാക്കാം; വഴിയിങ്ങനെ
- Automobiles
നോ പ്ലാന്‍സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള്‍ എഞ്ചിന് നല്‍കില്ലെന്ന് ടാറ്റ
- Lifestyle
താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്‍ണമായും അകറ്റും ആയുര്‍വ്വേദം
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
നട്ടെല്ല് അലിഞ്ഞ് പോകുന്ന അപൂർവ്വ ക്യാൻസർ, അതിജീവന കഥ പങ്കുവെച്ച് ബിഗ് ബോസ് താരം ഡിംപൽ
പേര് കൊണ്ട് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട ബിഗ് ബോസ് സീസൺ 3 മത്സരാർഥിയാണ് ഡിംപൽ ഭാൽ. പേര് പോലെ തന്നെ പകുതി മലയാളിയും പകുതി നോർത്ത് ഇന്ത്യനുമാണ് താരം. മലയാളികൾക്ക് ഡിംപൽ അത്ര സുപരിചിതയല്ലെങ്കിലും കേരളവുമായി വളരെ അടുത്ത ബന്ധമാണ് താരത്തിനുള്ളത്. അമ്മ മലയാളിയും അച്ഛൻ ഉത്തർ പ്രദേശ് സ്വദേശിയുമാണ്. ക്ലിനിക്കല്‍ സൈക്കോളജിയില്‍ എംഎസ്‍സിയും സൈക്കോളജിയില്‍ എംഫില്ലും പൂര്‍ത്തിയാക്കിയ ആളാണ് ഡിംപല്‍.

മോഹൻലാലിന്റെ മകളുടെ ഏറ്റവും പുതിയ ചത്രങ്ങൾ വൈറലാകുന്നു
ക്യാൻസറിനോടുള്ള പോരാട്ടമായിരുന്നു ഡിംപലിന്റെ ജീവിതം. ഇപ്പോഴിതാ ബാല്യകാലത്ത് നേരിടേണ്ടി വന്ന വെല്ലിവിളികളെ കുറിച്ചും ക്യാൻസറിൽ നിന്നുള്ള അതിജീവനത്തെ കുറിച്ചും മനസ് തുറക്കുകയാണ് താരം. ബിഗ് ബോസ് ഹൗസിൽ പ്രവേശിക്കുന്നതിന് മുൻപ്, തന്നെ പ്രേക്ഷകർക്കായി പരിചയപ്പെടുത്തുന്നതിനിടെയാണ് ബാല്യകാലത്ത് നേരിടേണ്ടി വന്ന വെല്ലിവിളികളെ കുറിച്ച് ഡിംപൽ മനസ് തുറന്നത്.

12ാം വയസ്സിലാണ് നട്ടെല്ലിനെ ബാധിക്കുന്ന അപൂർവ്വ ക്യാൻസർ പിടിപെടുന്നത്. നട്ടെൽ അലിഞ്ഞ് പോകുന്ന അസുഖമായിരുന്നു. ഇത് മൂന്ന് വാർഷം ഉണ്ടായിരുന്നു. ചിരിച്ച് കൊണ്ടാണ് ഈ വേദനയെ നേരിട്ടത്. വളരെ ചെറുപ്പത്തിൽ തന്നെ ഏറെ വേദനകൾ അനുഭവിച്ചിട്ടുള്ളത് കൊണ്ട് മറ്റുള്ളവരുടെ വേദനയെ മനസിലാക്കാനാവുമെന്ന് അവര്‍ പറയുന്നു. കൂടാതെ ക്യാൻസറിൽ നിന്നുളള മടങ്ങി വരവ് തന്റെ വ്യക്തിത്വം രൂപപ്പെടുത്തിയതില്‍ വലിയ പങ്ക് വഹിച്ചതെന്ന് ഡിംപല്‍ കൂട്ടിച്ചേർത്തു.

ബിഗ് ബോസും ഷോയും തമ്മിലുളള ഒരു സമാനതയെ കുറിച്ചും ഡിംപൽ പറഞ്ഞു. താൻ റിയൽ ആണ് , റീല് ആകാൻ അറിയില്ലെന്നും താരം പറഞ്ഞു. എനിക്ക് ആരെയുംപോലെ ആവണ്ട. എനിക്ക് ഞാനായി ജീവിച്ചാല്‍ മതി. എനിക്ക് പെര്‍ഫെക്ട് ആവണ്ട. ഞാന്‍ യുണീക്ക് ആണെന്ന് എനിക്കറിയാമെന്നും ഡിംപൽ പ്രേക്ഷകരോടായി പറഞ്ഞു. രണ്ടാമത്തെ മത്സരാർഥിയായിട്ടാണ് ഡിംപൽ ബിഗ് ബോസ് ഹൗസിൽ എത്തിയത്.
Recommended Video

മറ്റൊരു സന്തോഷ വാർത്തയും ഡിംപൽ ബിഗ് ങ്കുവെച്ചു. 18 വര്‍ഷത്തിനു ശേഷമാണ് ഞാനൊരു പെര്‍ഫോമന്‍സ് ചെയ്യുന്നത്. അതിന്‍റെ ഒരു ചെറിയ സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ അതിനേക്കാളധികം ആവേശമായിരുന്നെന്നും താരം പറഞ്ഞു അതിമനോഹരമായ നൃത്തവുമായിട്ടാണ് ഡിംപൽ പ്രേക്ഷകരുടെ മുന്നിൽ എത്തിയത്. മേഹൻലാൽ നൃത്തത്തിനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. തനിക്ക് ഡാൻസ് ചെയ്യാൻ അൽപം പരിമിതി ഉണ്ടെന്നും, എങ്കിലും താൻ വളരെ എൻജോയ് ചെയ്താണ് നൃത്ത ചെയ്തതെന്നും ഡിംപൽ പറഞ്ഞു. പിറന്നാൾ ദിവസമായിരുന്നു താരം ഡിപംൽ ബിഗ് ബോസ് ഹൗസിൽ എത്തിയത്.
-
ടെലിവിഷനില്‍ ശത്രുക്കള്‍! പാരവെക്കുന്നു, സിനിമകളില്‍ നിന്നും ഒഴിവാക്കി; തുറന്ന് പറഞ്ഞ് ചന്ദ്ര ലക്ഷ്മണ്
-
'മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഡാൻസ്, പ്രതിഫലമായി വാങ്ങിയത് രണ്ട് കോടി'; ചിരഞ്ജീവി സിനിമയിൽ ഉർവശി വാങ്ങിയത്!
-
'ഡാഡി മരിച്ചുവെന്ന് അല്ലിയോട് പൃഥ്വിയാണ് പറഞ്ഞത് അവൾ ഒരുപാട് കരഞ്ഞു, പൃഥ്വി ഹോസ്പിറ്റലിൽ വന്നില്ല'; സുപ്രിയ