ഹ്യുമാനിറ്റിയുടെ കാര്യം നീ എന്നെ പഠിപ്പിക്കേണ്ട, റിതുവിനോട് ചൂടായി ഡിംപല്‍

By Midhun Raj

ബിഗ് ബോസ് എപ്പിസോഡില്‍ ഹ്യൂമാനിറ്റിയെ കുറിച്ച് എന്നോട് ഒരക്ഷരം താന്‍ മിണ്ടിപ്പോകരുതെന്ന് റിതുവിനോട് ഡിംപല്‍. കിച്ചണില്‍ ഇരിക്കുന്ന സമയത്തായിരുന്നു റിതുവും ഡിംപലും തമ്മില്‍ വഴക്കുണ്ടായത്. റിതു വരാത്തെ ഒരു സംഭവം ഇല്ലെന്ന് കളിയാക്കി ഡിംപല്‍ പറഞ്ഞു. സൂര്യയുടെ പ്രശ്‌നത്തില്‍ എന്താണെന്ന് പറഞ്ഞ് എന്നോട് ചൊറിയാന്‍ വന്നേക്കുവാ. അപ്പോഴും ഞാന്‍ ചോദിച്ചു താന്‍ എന്തിനാടോ വരുന്നെ, ഡിംപല്‍ പറഞ്ഞു. അപ്പോ ഞാന്‍ പോയല്ലോ എന്നായിരുന്നു റിതുവിന്റെ മറുപടി. അപ്പോ പോയോ താന്‍ ഡിംപല്‍ ചോദിച്ചു. പിന്നെ ഞാന്‍ പോയില്ലെ.

dimpal-rithu

റംസാന്‍ പറഞ്ഞതുകൊണ്ടാണ് താന്‍ അന്ന് പോയത്, ഡിംപല്‍ പറഞ്ഞു. സൂര്യ അവിടെ കിടന്ന് കരയുവായിരുന്നു. ഡിംപല്‍ അതിന്‌റെ ബിഹൈന്‍ഡ് ദി സീന്‍ കണ്ടില്ല, റിതു പറഞ്ഞു. താന്‍ എന്തിനാടോ വല്ലവന്‌റേം കാര്യത്തില്‍ ഇടപെടണത് എന്ന് ഡിംപല്‍ ചോദിച്ചു. ഒരാള് കരയുമ്പോ നമ്മള് ഇരുന്നിട്ട് സംസാരിക്കണം. അതാണ് ഒരു ഹ്യുമാനിറ്റി. ഞാന്‍ അവളുടെ കൂടെ നിന്നു, റിതു പറഞ്ഞു. തുടര്‍ന്ന് താന്‍ ഹ്യൂമാനിറ്റിയുടെ കാര്യം എന്നെ പഠിപ്പിക്കേണ്ടെന്ന് ഡിംപല്‍ പറഞ്ഞു. ഇതാണ് എല്ലാ വണ്ടിക്കും കൈകാണിക്കുക എന്ന് പറയുന്നത്. ഞാന്‍ പറഞ്ഞത് സായിന്‌റെ കാര്യമാണ്.

സായിന്‌റെ കാര്യം പറഞ്ഞത് ഡിംപല്‍ അത് തലയിലേക്ക് കയറ്റിവെക്കേണ്ട കാര്യമില്ല. ഡിംപലിന്‌റെ അടുത്ത് പറഞ്ഞാല്‍ ഡിംപല്‍ സംസാരിക്കുക. ഞാന്‍ സായിയെ പറ്റിയിട്ടാണ് പറഞ്ഞത്, റിതു പറഞ്ഞു. പിന്നാലെ ക്യാപ്റ്റനായ രമ്യ തര്‍ക്കത്തില്‍ ഇടപെട്ടു. ഞാന്‍ ഡിംപലിനോട് സംസാരിക്കുന്ന സമയത്ത് റിതു ഇവിടെ വന്നെന്നും, കപ്പ് കഴുകുമ്പോ റിതു എന്നോട് സംസാരിച്ചു എന്നും അവിടെ ഉണ്ടായിരുന്ന അഡോണി പറഞ്ഞു.

ഗ്ലാമര്‍ ലുക്കില്‍ അര്‍ജുന്‍ റെഡ്ഡി നായിക, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം.

Recommended Video

Thinkal about Dimpal Bhal's Father's demise | FilmiBeat Malayalam

അതിന് ഡിംപലിന് എന്താ പ്രശ്‌നമെന്ന് രമ്യ ചോദിച്ചു. ഇത് തന്നെയാണ് പ്രശ്‌നമെന്ന് ഡിംപല്‍ പറഞ്ഞു. റിതു ഈയൊരു കാര്യം മറന്നുപോവുന്നുണ്ട്. റിതു എല്ലാവരുടെയും കാര്യത്തില്‍ ഇടയ്ക്ക് കയറി സംസാരിക്കുന്നുണ്ട്. പിന്നെ റിതുവിന് ഒരു വിചാരമുണ്ട്. എല്ലാവരും റിതുവിന്‌റെ അടുത്ത് വന്ന് കംപ്ലെയ്‌ന്‌റ് പറയുന്നുണ്ട് റിതു ഇടയ്ക്ക് കയറി സംസാരിക്കുന്നു, അതുപോലെ തന്നെയാണ് ബാക്കി ആള്‍ക്കാരും ഡിംപല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X