'ഇറ്റ് വാസ് ദി ചീപ്പസ്റ്റ് സ്ട്രാറ്റജി എവർ'; മണിക്കുട്ടനോട് പരാതി പറഞ്ഞ് ഡിംപൽ
ബിഗ് ബോസ് നല്‍കിയ വീക്ക്‌ലി ടാസ്‌ക് കഴിഞ്ഞ ദിവസം കൈയ്യാങ്കളിയിലേക്ക് നീങ്ങിയിരുന്നു. തുടര്‍ന്ന് എല്ലാ ആഴ്ചയിലും കിട്ടേണ്ടിയിരുന്ന ലക്ഷ്വറി ബജറ്റ് ഇല്ലാതാവുകയും ചെയ്തു. ഇത് ബിഗ് ബോസ് വീട്ടില്‍ വലിയ ചര്‍ച്ചയായി മാറി. ഹൗസ് ക്യാപ്റ്റനായ മണിക്കുട്ടനോടായിരുന്നു പലരും പരാതി പറഞ്ഞ് എത്തിയത്. സംഭവിച്ച കാര്യങ്ങളെ കുറിച്ച് ഡിംപല്‍ മണിക്കുട്ടന് മുന്നില്‍ മനസുതുറന്നു. നിങ്ങളെ ബുദ്ധി ഞാന്‍ ഇരുന്ന് കണ്ടപ്പോ വൗ. നല്ല ബുദ്ധി, ഗെയിമിന്റെ ഉളളില്‍ ഗെയിം, ഗെയിമിന്‌റെ ഉളളില്‍ ഗെയിം. ഡിംപല്‍ പറയുന്നു.
ഗ്ലാമറസായി താരപുത്രി, പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍
ക്യാപ്റ്റന്‍, അവിടെ ഇരിക്കുന്നത് ഉപയോഗിച്ച് ഞാന്‍ 200 ബൊമ്മ നിങ്ങള്‍ക്ക്
ഉണ്ടാക്കിതരാം. നിങ്ങളാണ് ബുദ്ധി ഉപയോഗിക്കാതെ വയലന്‍റായി ഇതൊക്കെ ചെയ്യുന്നത്. നിങ്ങളുടെത് വ്യക്തിപരമായ ഗെയിം, വ്യക്തിപരമായ ഗെയിം. ഞാനിങ്ങനെ അത് നോക്കി എപ്പോഴും നില്‍ക്കണം. ഇവരെ സപ്പോര്‍ട്ട് ചെയ്തല്ല. ഞാന്‍ എന്റെ കാഴ്ചപ്പാടില്‍ ഗെയിം പറയുന്നതാ...

ഞാന്‍ കണ്ട ഇന്നത്തെ ഒരു ഗെയിം. വയലന്റ് ആയിപ്പോയി. നിങ്ങള്‍ക്ക് ഞങ്ങളെ പേടിപ്പിക്കാം, എന്തുവേണമെങ്കിലും ചെയ്യാം. ഇത് വ്യക്തിഗത ഗെയിമാണ്, നിങ്ങളുടെ തന്ത്രം എന്തായാലും, ഇത് എക്കാലത്തെയും വിലകുറഞ്ഞ തന്ത്രമായിപ്പോയി എന്നായിരുന്നു ഡിംപല്‍ പറഞ്ഞത്. ഡിംപല്‍ പറഞ്ഞത് കേട്ട് തിരിച്ചൊന്നും പറയാനാകാതെ തല കുനിക്കുകയായിരുന്നു മണിക്കുട്ടന്‍.

ഡിംപലിനൊപ്പം ഫിറോസ്-സജ്ന, മജ്‌സിയ തുടങ്ങിയവരും മണിക്കുട്ടനോട് സംസാരിക്കാനായി എത്തിയിരുന്നു. പൊന്ന് വിളയും മണ്ണ് എന്ന വീക്ക്‌ലി ടാസ്‌ക്കായിരുന്നു മല്‍സരാര്‍ത്ഥികള്‍ക്ക് ബിഗ് ബോസ് നല്‍കിയത്. ഈ ടാസ്‌ക്കില്‍ റംസാന്‍, സജ്‌ന, ഡിംപല്‍ തുടങ്ങിയവരെയാണ് നിയമപാലകരായി ബിഗ് ബോസ് തിരഞ്ഞെടുത്തത്.

മറ്റുളളവര്‍ക്ക് ആക്ടിവിറ്റി ഏരിയയില്‍ പോയി മണ്ണ് ശേഖരിച്ച് കരകൗശല ഉല്‍പ്പനങ്ങള്‍ നിര്‍മ്മിക്കണമെന്നതായിരുന്നു ടാസ്‌ക്ക്. അനൂപും ഭാഗ്യലക്ഷ്മിയും മണ്ണ് ശേഖരിച്ചതിന് പിന്നാലെയാണ് മറ്റ് മല്‍സരാര്‍ത്ഥികളും പോയത്. എന്നാല്‍ ഇതിനിടെ കയ്യാങ്കളി ഉണ്ടാവുകയായിരുന്നു. സജ്‌നയും സായി തമ്മിലുളള പ്രശ്നവും ബിഗ് ബോസ് ഹൗസില്‍ ചര്‍ച്ചയായിരുന്നു.
Recommended Video

സായി തന്നെ തല്ലി എന്നതില്‍ തന്നെ ഉറച്ചുനില്‍ക്കുകയായിരുന്നു സജ്‌ന. തുടര്‍ന്ന് ബിഗ് ബോസ് ഇടപെട്ട ശേഷമാണ് പ്രശ്‌നം പരിഹരിച്ചത്. ഇരുവരും ഹസ്തദാനം ചെയ്ത് പിരിയുകയായിരുന്നു. ബിഗ് ബോസ് ഹൗസില്‍ തനിക്ക് പറയാനുളള കാര്യങ്ങള്‍ ആരുടെ ഇടത്തായാലും തുറന്നുപറയാറുളള താരമാണ് ഡിംപല്‍. കഴിഞ്ഞ നോമിനേഷനില്‍ ഡിംപലിനെയായിരുന്നു എറ്റവും കൂടുതല്‍ പേര്‍ നോമിനേറ്റ് ചെയ്തത്. ഡിംപല്‍ വീക്കാണെന്ന് പല മല്‍സരാര്‍ത്ഥികളും പറയാറുണ്ടെങ്കിലും വ്യക്തമായ അഭിപ്രായങ്ങളും നിലപാടുകളുമാണ് ഡിംപലില്‍ നിന്ന് വരാറുളളത്. ഇത്തവണ കൂടുതല്‍ ദിവസം ബിഗ് ബോസില്‍ ഉണ്ടാവുമെന്ന് പലരും പ്രവചിച്ച മല്‍സരാര്‍ത്ഥി കൂടിയാണ് ഡിംപല്‍.


Click it and Unblock the Notifications











