ബിഗ് ബോസ് 12 ദിവസം കൂടി നീട്ടുന്നു; ഡിംപല്‍ തിരിച്ച് വരുന്നതിനൊപ്പം ചില ട്വിസ്റ്റുകള്‍ നടക്കുന്നതായി ആരാധകര്‍

ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം പതിപ്പ് അവസാന ഘട്ടത്തിലേക്ക് എത്തുകയാണ്. ഗ്രാന്‍ഡ് ഫിനാലെയിലേക്ക് ഇനി വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളു. എന്നാല്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഡിംപല്‍ വീട്ടില്‍ ഇല്ലെന്നുള്ള നിരാശയും ഇതിനൊപ്പം പങ്കുവെക്കപെടുകയാണ്. എന്നാല്‍ ഒരു സര്‍പ്രൈസ് വൈകാതെ ഉണ്ടാവുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

പൂക്കൾ കൊണ്ട് ശരീരം മറച്ചു, അർദ്ധ നഗ്നയായിട്ടുള്ള നടി ജാക്വലീൻ ഫെർണാണ്ടസിൻ്റെ ഫോട്ടോസ് കാണാം

ഡിംപല്‍ തിരിച്ച് വരുന്നുണ്ടോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ലെങ്കിലും സാധ്യത ഉണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ചില സൂചനകള്‍ ചൂണ്ടി കാണിച്ചാണ് ഡിംപലിന്റെ തിരിച്ച് വരവിനെ കുറിച്ച് ഫാന്‍സ് ഗ്രൂപ്പുകള്‍ പറയുന്നത്. ഇതിനൊപ്പം ബിഗ് ബോസ് നിര്‍ത്തി വെക്കാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്.

 ഡിംപല്‍ തിരിച്ച് വരുന്നു

മത്സരത്തില്‍ വിജയ സാധ്യത ഏറെ ഉണ്ടായിരുന്നിട്ടും ഡിംപലിന് പുറത്ത് പോവേണ്ട സാഹചര്യമാണ് വന്നത്. ഡിംപലിന്റെ പിതാവ് സത്യവീര്‍ സിംഗ് ഭാലിന്റെ അപ്രതീക്ഷിത വിയോഗം മത്സരാര്‍ഥികളെയും പ്രേക്ഷകരെയും ഒരുപോലെ ഞെട്ടിച്ചു. ഡിംപലിന്റെ വലിയ ദുഃഖത്തില്‍ പങ്കുചേരുന്നതിനൊപ്പം താരത്തോട് മടങ്ങി വരാനാണ് എല്ലാവരും അഭ്യര്‍ഥിച്ചത്. മാനസിക പ്രതിസന്ധി മറികടന്നാല്‍ ഡിംപലിന് തിരികെ വരുന്നതില്‍ യാതൊരു പ്രശ്‌നവുമില്ലെന്നാണ് ഇപ്പോള്‍ ആരാധകര്‍ക്ക് പറയാനുള്ളത്.

ഡിംപല്‍ തിരിച്ച് വരുന്നു

ഡിംപല്‍ പുറത്തേക്ക് പോയത് എലിമിനേഷനിലൂടെയല്ല. വ്യക്തി ജീവിതത്തില്‍ പെട്ടെന്നുണ്ടായ പ്രതിസന്ധിയില്‍ ക്വിറ്റ് ചെയ്യേണ്ടി വന്നതാണ്. പുറത്ത് വന്നതിന് ശേഷം പപ്പയെ കുറിച്ചും തനിക്ക് പിന്തുണ നല്‍കിയ എല്ലാവരോടും നന്ദി പറഞ്ഞും മാത്രമേ ഡിംപല്‍ വന്നിരുന്നുള്ളു. ഫോണ്‍ പോലും ഉപയോഗിക്കുന്നില്ലെന്ന് സഹോദരി തിങ്കളും പറഞ്ഞിരുന്നു. അങ്ങനെയൊരു സാഹചര്യത്തില്‍ ഡിംപലിനെ തിരിച്ച് കൊണ്ട് വന്നൂടേ എന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടി ലഭിച്ച് കഴിഞ്ഞു. ഡിംപല്‍ തിരിച്ച് വരുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്.

  ഡിംപല്‍ തിരിച്ച് വരുന്നു

ബിഗ് ബോസ് ഷോ യിലേക്ക് പ്രവേശിക്കുന്നതിന് വേണ്ടി താരം ചെന്നൈയില്‍ എത്തിയിട്ടുണ്ടെന്നും നിലവില്‍ ഡിംപല്‍ ക്വാറൈന്റനില്‍ ആണെന്നുമാണ് അറിയുന്നത്. ഇനിയുള്ള ദിവസങ്ങളില്‍ ഒരു സര്‍പ്രൈസ് എന്‍ട്രിയായി ഡിംപല്‍ അകത്തേക്ക് പ്രവേശിക്കുമെന്നും പറയപ്പെടുന്നു. അതേ സമയം തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ബിഗ് ബോസ് നിര്‍ത്തുമോ എന്ന തരത്തിലും വ്യാപകമായ വാര്‍ത്തകള്‍ വരുന്നുണ്ട്. അതിന് സാധ്യത ഇല്ലെന്നും ബിഗ് ബോസ് നീണ്ട് പോവാനാണ് സാധ്യതയെന്നുമാണ് റിപ്പോര്‍ട്ട്.

Recommended Video

Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam
 ഡിംപല്‍ തിരിച്ച് വരുന്നു

കോവിഡ് കാരണം സീരിയലുകളുടെ അടക്കം ചിത്രീകരണം നിര്‍ത്തി വെച്ചിരിക്കുന്നതിനാല്‍ ബിഗ് ബോസ് നീട്ടി കൊണ്ട് പോവാനാണ് സാധ്യത. ഹിന്ദിയിലൊക്കെ അതുപോലെ ചെയ്തിരുന്നതായും നൂറ് ദിവസങ്ങളില്‍ നടക്കേണ്ട ഷോ പന്ത്രണ്ട് ദിവസം കൂടി മുന്നോട്ട് കൊണ്ട് പോകുമെന്നും അറിയുന്നു. അങ്ങനെ എങ്കില്‍ ക്വാറൈന്‍ കാലം പൂര്‍ത്തിയാക്കി ഡിംപലിനും അകത്ത് പ്രവേശിക്കാനുള്ള സമയം കിട്ടുമെന്നുമാണ് പ്രമുഖ യൂട്യൂബ് ചാനലുകളും പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X