സിംപതി എന്ന് പറഞ്ഞ കിടിലത്തെ കൊണ്ട് അവളൊരു അസാധ്യ ഗെയിമര്‍ ആണെന്ന് പറയിപ്പിച്ചു, ഡിംപലിനെ കുറിച്ച് ആരാധിക

By Midhun Raj

ബിഗ് ബോസ് മൂന്നാം സീസണില്‍ ഫൈനലിസ്റ്റായി പലരും പ്രവചിച്ച മല്‍സരാര്‍ത്ഥിയായിരുന്നു ഡിംപല്‍ ഭാല്‍. വനിതാ മല്‍സരാര്‍ത്ഥികളില്‍ മികച്ച പ്രകടനം നടത്തിയാണ് ഡിംപല്‍ ഷോയില്‍ മുന്നേറിയത്. കാന്‍സര്‍ സര്‍വൈവറായ ഡിംപല്‍ തന്‌റെ വേദനകളൊന്നും പുറത്തുകാണിക്കാതെയാണ് ഇതുവരെ മുന്നേറിയത്. തിരിച്ചുവരവിലും ടാസ്‌ക്കുകളിലെല്ലാം മുന്നിലെത്താന്‍ ഡിംപലിന് സാധിച്ചിരുന്നു. ബിഗ് ബോസ് 3യില്‍ എറ്റവുമൊടുവിലായി നടത്തിയ ടിക്കറ്റ് ടു ഫിനാലെയില്‍ മുന്നിലെത്തിയത് ഡിംപലായിരുന്നു.

ഗ്ലാമറസ് ഫോട്ടോസുമായി ആകാന്‍ഷ ശര്‍മ്മ, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

ഇത്തവണ ഡിംപലിനും വിജയ സാധ്യതകളുണ്ടെന്ന് ബിഗ് ബോസ് ആരാധകരെല്ലാം സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെട്ടിരുന്നു. അതേസമയം ഡിംപലിന്‌റെ ബിഗ് ബോസിലെ പ്രകടനത്തെ കുറിച്ച് എഴുതി ഒരു പ്രേക്ഷക സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. സിംപതി എന്ന് പറഞ്ഞ കിടിലത്തെ കൊണ്ട് അവളൊരു അസാധ്യ ഗെയിമര്‍ ആണെന്ന് പറയിപ്പിച്ച മിടുക്കിയാണ് ഡിംപലെന്ന് കുറിപ്പില്‍ പറയുന്നു.

ബിഗ് ബോസ്സ് നല്‍കുന്ന ഓരോ ടാസ്‌ക്കിലും

ബിഗ് ബോസ് നല്‍കുന്ന ഓരോ ടാസ്‌ക്കിലും മാക്‌സിമം പെര്‍ഫോം ചെയ്തു തന്റെ കഴിവ് തെളിയിച്ച ആളാണ് ഡിംപല്‍. സിംപതി എന്ന് പറഞ്ഞ കിടിലത്തെ കൊണ്ട് അവളൊരു അസാധ്യ ഗെയിമര്‍ ആണെന്ന് പറയിപ്പിച്ച മിടുക്കി. വേദനകള്‍ പറഞ്ഞു ഒരു ടാസ്‌ക്കില്‍ നിന്നും മാറി നില്‍ക്കാതെ തളര്‍ന്നു വീഴുന്നത് വരെ പോരാടിയ ഡിംപലിനെ നമ്മള്‍ കണ്ടിട്ടുണ്ട്.

അതിന് ആ ക്യാപ്റ്റന്‍സി ടാസ്‌ക്ക് തന്നെ

അതിന് ആ ക്യാപ്റ്റന്‍സി ടാസ്‌ക്ക് തന്നെ ധാരാളമാണ്. മൂന്ന് റൗണ്ടിലും മത്സരവീര്യം ചോരാതെ മനോധൈര്യം കൊണ്ട് അവള്‍ മുന്നോട്ട് കുതിച്ചു. കണ്ട് നിന്നവരുടെ കണ്ണ് നിറഞ്ഞപ്പോഴും അവള്‍ പറഞ്ഞത് എനിക്ക് പകരം മറ്റാരും മത്സരിക്കേണ്ട ഞാന്‍ തന്നെ മത്സരിക്കാം എന്നാണ്. ഡിംപലെന്ന മത്സരാര്‍ത്ഥിയുടെ ആര്‍ജ്ജവം അന്ന് ബിഗ് ബോസ്സ് പ്രേക്ഷകര്‍ മനസിലാക്കി, ആരാധിക പറയുന്നു.

അവളെന്നെ എതിരാളിയെ മത്സരിച്ചു

അവളെന്ന എതിരാളിയെ മത്സരിച്ചു തോല്‍പ്പിക്കാനാവില്ലെന്ന് അറിഞ്ഞപ്പോള്‍ പുറത്ത് പല ആര്‍മികളും അവളെ ഡീഗ്രേഡ് ചെയ്യാന്‍ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടേയിരുന്നു. ഇപ്പോഴും ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ബിഗ് ബോസ്സ് വീട്ടില്‍ ഏത് കാര്യത്തിനും മാക്‌സിമം എഫേര്‍ട്ട് എടുത്ത് ഗെയിമും ടാസ്‌ക്കുകളിലും മികച്ച പ്രകടനം കാഴ്ചവെച്ച ഡിംപലിനെ പോലൊരു മത്സരാര്‍ത്ഥി ഒരിക്കലും തോല്‍ക്കരുത്.

Recommended Video

Mani Kuttan response after Bigg Boss got postponed
അവള്‍ ബിഗ് ബോസ്സ് കിരീടം അര്‍ഹിക്കുന്നു

അവള്‍ ബിഗ് ബോസ് കിരീടം അര്‍ഹിക്കുന്നു. അതിനായി നമ്മള്‍ അവളോടൊപ്പം ഉണ്ടാകണം. നമ്മളെകൊണ്ട് കഴിയുന്നത് പോലെ മാക്‌സിമം വോട്ട് നല്‍കണം. വീട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നമ്പറില്‍ നിന്ന് അവള്‍ക്ക് വോട്ട് നല്‍കണം. ജീവിതത്തോട് പോരാടി ഒരുപാട് മനുഷ്യര്‍ക്ക് പ്രതീക്ഷ നല്‍കിയ പ്രചോദനം നല്‍കിയ ഡിംപലിന് നിങ്ങളുടെ സ്‌നേഹം വോട്ടുകളായി നല്‍കൂ, ആരാധിക സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X