പപ്പയെ കുറിച്ച് മനസുതുറന്ന് ഡിംപല്‍ ഭാല്‍, ഹൃദയസ്പര്‍ശിയായ കുറിപ്പ് വൈറല്‍

By Midhun Raj

ബിഗ് ബോസ് മൂന്നാം സീസണിലെ പ്രേക്ഷകരുടെ ഇഷ്ട മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് ഡിംപല്‍ ഭാല്‍. തുടക്കം മുതല്‍ ഷോയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരം ഇത്തവണ എന്തായാലും ഫൈനലില്‍ എത്തുമെന്ന് പലരും പ്രവചിച്ചു. ഡിംപലിന് പിന്തുണയുമായി ഫാന്‍സ്, ആര്‍മി ഗ്രൂപ്പുകളെല്ലാം സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്. ബിഗ് ബോസ് നിര്‍ത്തിവെച്ച ശേഷം സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആക്ടീവായിരുന്നു ഡിംപല്‍. ഡിംപലിന്‌റെതായി വരാറുളള മിക്ക പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി സന്ദീപ് ദാര്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

സഹോദരിമാര്‍ക്കൊപ്പവും അടുത്തിടെ ലൈവ് വീഡിയോകളിലൂടെ ഡിംപല്‍ എത്തി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ബിഗ് ബോസ് താരം കൂടുതലായി വിശേഷങ്ങള്‍ പങ്കുവെക്കാറുളളത്. അതേസമയം ഫാദേഴ്‌സ് ഡേയില്‍ അച്ഛനെ കുറിച്ചുളള ഡിംപലിന്‌റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ബിഗ് ബോസ് അവസാന ഘട്ടത്തില്‍ എത്തിയ

ബിഗ് ബോസ് അവസാന ഘട്ടത്തില്‍ എത്തിയ സമയത്താണ് ഡിംപലിന്‌റെ പപ്പയുടെ അപ്രതീക്ഷിത വിയോഗം നടന്നത്. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയ താരം കുറച്ചുദിവസങ്ങള്‍ക്ക് ശേഷമാണ് തിരികെ എത്തിയത്. ബിഗ് ബോസ് ഷോയില്‍ വെച്ച് പലതവണ അച്ഛനെ കുറിച്ച് മനസുതുറന്നിട്ടുണ്ട് ഡിംപല്‍. കൂടാതെ മുഴുവന്‍ ദിവസവും ബിബി വീട്ടില്‍ നില്‍ക്കണമെന്ന അച്ഛന്‍റെ ആഗ്രഹവും ഡിംപല്‍ അടുത്തിടെ പറഞ്ഞു.

അച്ഛനുമായുളള അവസാന കൂടിക്കാഴ്ചയുടെ

അച്ഛനുമായുളള അവസാന കൂടിക്കാഴ്ചയുടെ വീഡിയോ യൂടൂബ് ചാനലിലൂടെ ഡിംപല്‍ പുറത്തുവിട്ടിരുന്നു. ഇത് ഞങ്ങള്‍ തമ്മിലുളള അവസാന മീറ്റിംഗ് ആവുമെന്ന് കരുതിയില്ല എന്നാണ് ഡിംപല്‍ അന്ന് വീഡിയോയ്‌ക്കൊപ്പം കുറിച്ചത്. അതേസമയം ഫാദേഴ്‌സ് ഡേയില്‍ പപ്പയെ കുറിച്ച് ഡിംപല്‍ കുറിച്ച കാര്യങ്ങളും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

പപ്പാ, ഞങ്ങള്‍ അങ്ങയെ നിരാശരാക്കില്ല

'പപ്പാ, ഞങ്ങള്‍ അങ്ങയെ നിരാശരാക്കില്ല, ശക്തമായി തുടരുകയും പരസ്പരം പരിപാലിക്കുകയും ചെയ്യും. ജീവിതത്തിന്‌റെയും ബന്ധങ്ങളുടെയും അര്‍ത്ഥം പഠിപ്പിച്ചുതന്നതിന് നന്ദി. എപ്പോഴും പപ്പ ഞങ്ങളുടെ ഹൃദയത്തിലുണ്ട്. പപ്പ ഞങ്ങളെ വിട്ടുപോയതായി ഞങ്ങള്‍ക്ക് തോന്നുന്നില്ല' എന്നാണ് ഡിംപല്‍ കുറിച്ചത്. ഒപ്പം മക്കളെ വളരെയധികം സ്‌നേഹിക്കുന്ന എല്ലാ പിതാക്കന്മാര്‍ക്കും ഫാദേഴ്‌സ് ഡേ ആശംസകള്‍ എന്നും ഡിംപല്‍ ഭാല്‍ തന്‌റെ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചു.

ഡിംപലിന്‌റെ പോസ്റ്റിന് പിന്നാലെ ഫാദേഴ്‌സ് ഡേ

ഡിംപലിന്‌റെ പോസ്റ്റിന് പിന്നാലെ ഫാദേഴ്‌സ് ഡേ ആശംസകള്‍ നേര്‍ന്ന് ആരാധകരും എത്തി. പപ്പയുടെ ചിത്രങ്ങള്‍ പങ്കുവെച്ച ഡിംപല്‍, കുടുംബം ഒരുമിച്ചുളള ഒരു വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. അതേസമയം നോര്‍ത്ത് ഇന്ത്യന്‍ സ്വദേശിയാണ് ഡിംപലിന്‌റെ പിതാവ് സത്യവീര്‍ സിങ് ഭാല്‍. ഡിംപല്‍ പകുതി മലയാളിയും പകുതി നോര്‍ത്ത് ഇന്ത്യക്കാരിയുമാണ്. ഇടുക്കിയിലെ കട്ടപ്പനയാണ് അമ്മയുടെ സ്വദേശം. തിങ്കള്‍ ഭാല്‍, നയന തുടങ്ങിയവരാണ് ഡിംപലിന്‌റെ സഹോദരിമാര്‍. ഭാല്‍ സിസ്‌റ്റേഴ്‌സ് എന്ന പേരിലാണ് ഡിംപലിന്‌റെ യൂടൂബ് ചാനലുളളത്. ഇതിലൂടെയാണ് അടുത്തിടെ ഡിംപലും തിങ്കളും വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയത്.

Recommended Video

bigg boss malayalam season 3: fans requested to asianet for conduct soon grand finale

ഡിംപലിന്റെ പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X