ഡിംപലും മണിക്കുട്ടനും ലക്ഷ്യമിടുന്നത് ഋതുവിനെ പുറത്താക്കാൻ; കാരണം... കുറിപ്പ് വൈറൽ

സംഭവബഹുലമായി ബിഗ് ബോസ് സീസൺ 3 മുന്നോട്ട് പോകുകയാണ്. ഡിംപൽ തിരികെ എത്തിയതോടെ കളി മുറുകിയിരിക്കുകയാണ്. പലരുടേയും കണക്കുക്കൂട്ടൽ തെറ്റിച്ചു കൊണ്ടാണ് ഡിംപൽ ഭാലിന്റെ മടങ്ങി വരവ്. ബിഗ് ബോസ് സീസൺ 3 ൽ ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണയുള്ള മത്സരാർഥിയാണ് ഡിംപൽ ഭാൽ. മത്സരം അവസാനത്തിലേയ്ക്ക് അടുക്കുമ്പോഴായിരുന്നു ഡിംപലന്റെ റീ എൻട്രി. പുറത്ത് നിന്ന് വന്ന ഡിംപലിന് വലിയ മാറ്റമൊന്നും തോന്നുന്നില്ലെന്നാണ് അകത്തുള്ളവരുടെ വാദം. എന്നാൽ കൃത്യമായ പ്ലാനോടെയാണ് താരം എത്തിയിരിക്കുന്നതെന്നാണ് സോഷ്യൽ മീഡിയയയുടെ കണ്ടെത്തൽ.

rithu-manikuttan-dimpal

മടങ്ങി വരവിൽ ഡിംപൽ ഋതുവിനെ ടാർഗെറ്റ് ചെയ്യുന്നുവെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് ഋതുവിനെതിരെയുള്ള മണിക്കുട്ടൻ-ഡിംപൽ നീക്കത്തെ കുറിച്ചാണ്. ബിഗ് ബോസ് ഹൗസിലെ ഋതുവിന്റെ അടുത്ത സുഹൃത്താണ് മണിക്കുട്ടൻ. ഡിംപൽ ഏറ്റവും കൂടുതൽ എതിരിടാൻ പോകുന്നത് ഋതു മന്ത്രയെ ആയിരിക്കുമെന്നാണ് കുറിപ്പിൽ പറയുന്നത്. ഫേസ്ബുക്ക് പേസ്റ്റ് ഇങ്ങനെ....

Recommended Video

സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat

ഡിമ്പൽ പ്രതീക്ഷിച്ചതു പോലെ തിരിച്ചെത്തിയത് തീർച്ചയായും ബിഗ്‌ബോസ് ഹൗസിലെ പോരാട്ടങ്ങളെ പുതിയൊരു തലത്തിലേക്ക് എത്തിക്കും എന്നത് തീർച്ചയാണ്. മണിക്കുട്ടനും ഡിമ്പലും ഒന്നിച്ചു ചേർന്ന് മറ്റുള്ളവരെ എതിരിടുന്നതാവും നമ്മൾ കാണുക എന്നതും. മണിക്കുട്ടൻ അതിനു വേണ്ടി തന്നെ ആയിരിക്കും ഡിമ്പലിന്റെ തിരിച്ചുവരവിനെ ആഗ്രഹിച്ചിരിക്കുക. അല്ലാതെ അയാളുടെയും ഡിമ്പിലിന്റെയും ഫാൻസ്‌ ആഗ്രഹിക്കുന്നത് പോലെ അത്യുദാത്തവും പരിശുദ്ധവും പരിപാവനവുമായ ഡിമ്പൽ- മണി സൗഹൃദം കൊണ്ടൊന്നും അല്ല.

ഡിംപൽ ഏറ്റവും കൂടുതൽ എതിരിടാൻ പോകുന്നത് ഋതു മന്ത്രയെ ആയിരിക്കും.കാരണം ഋതു മാത്രമാണ് വനിതാ മത്സരാത്ഥികളിൽ ഡിപലിനു ഇതുവരെ ഏതൊരു തർക്കത്തിലും കീഴടക്കാൻ കഴിയാത്ത വനിതാ മത്സരാർത്ഥി ആരോടും ചേരാതെ ബിഗ്‌ബോസ് ഹൗസിനുള്ളിൽ ഒറ്റയ്ക്ക് മത്സരിക്കുന്ന ഏറ്റവും കരുത്തുള്ള ആത്മവിശ്വാസമുള്ള കോണ്ടസ്റ്റന്റ് കൂടിയാണ് ഋതു.അതുകൊണ്ടു തന്നെ ദുർബലരായ സൂര്യയെയും രമ്യയെയും അവിടെ നിർത്തി ആദ്യം ഋതുവിനെ പുറത്താക്കാൻ ആയിരിക്കും ഡിമ്പലും ഒപ്പം ആത്മ സുഹൃത്ത് മണിക്കുട്ടനും ശ്രമിക്കുക.- ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. കഴിഞ്ഞ ദിവസം ഋതുവിനെ വിമർശിച്ച് ഡിംപൽ എത്തിയിരുന്നു. ടസ്ക്കിൽ രമ്യ ദ്രോഹിച്ചുവെന്ന് ഋതു പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഡിംപൽ വിമർശനം ഉന്നയിച്ചത്. ഇത് മത്സരം ആണെന്നാണ് ഡിംപൽ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X