For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ബിഗ് ബോസ് ഫിനാലെ ഈ നൂറ്റാണ്ടിലുണ്ടാവുമോ'? ലൈവില്‍ മറുപടിയുമായി ഡിംപല്‍ ഭാല്‍

  |

  ബിഗ് ബോസ് കഴിഞ്ഞ ശേഷം സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ആക്ടീവായ താരമാണ് ഡിംപല്‍ ഭാല്‍. ഇന്‍സ്റ്റഗ്രാം, യൂടൂബ് ലൈവ് വീഡിയോകളിലൂടെയാണ് ഡിംപല്‍ എത്താറുളളത്. ഒപ്പം സഹോദരി തിങ്കളും ഒപ്പമുണ്ടാവാറുണ്ട്. പ്രേക്ഷകര്‍ നല്‍കിയ പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി അറിയിച്ചിരുന്നു താരം. അടുത്തിടെയാണ് രണ്ടര ലക്ഷത്തിലധികം ഫോളോവഴ്‌സ് ഡിംപലിന് ഇന്‍സ്റ്റഗ്രാമില്‍ തികഞ്ഞത്. ഇതിന്‌റെ സന്തോഷം സഹോദരിക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചു താരം.

  സാരിയില്‍ തിളങ്ങി നടി ഷംന കാസിം, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

  കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം പങ്കുവെച്ച് എപ്പോഴും എത്താറുണ്ട് ഡിംപല്‍. അടുത്തിടെ മണിക്കുട്ടനൊപ്പമുളള ഒരു ചിത്രവും ഡിംപല്‍ പോസ്റ്റ് ചെയ്തു. അതേസമയം സര്‍പ്രൈസ് ലൈവുമായി ഇന്‍സ്റ്റഗ്രാമില്‍ വീണ്ടും എത്തിയിരിക്കുകയാണ് താരം. ഇത്തവണ ബിഗ് ബോസ് ഫിനാലെയെ കുറിച്ച് മനസുതുറന്നാണ് ഡിംപു എത്തിയത്.

  'എല്ലാവരോടും സംസാരിക്കാന്‍ ചുമ്മാ ലൈവില്‍ വന്നതാണെന്ന്' ഡിംപല്‍ പറയുന്നു. 'ഒരു സര്‍പ്രൈസ് ലൈവ് വന്നതാണ്. നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും വളരെയധികം നന്ദിയുണ്ട്. വീട്ടില് എല്ലാവരും സുഖമായിട്ടിരിക്കുന്നു. തിങ്കള്‍ അടുത്ത് തന്നെയുണ്ട്. നയന കുറച്ച് ബിസിയാണ്. ഞങ്ങള്‍ക്ക് പോലും അവളെ അങ്ങനെ സംസാരിക്കാന്‍ കിട്ടാറില്ല'.

  'ബിഗ് ബോസ് ഫിനാലെ കഴിഞ്ഞോ?' എന്ന് ചോദിച്ചാണ് ഡിംപലിന്റെ ലൈവില്‍ ഒരാള്‍ എത്തിയത്. ഇതിന് മറുപടിയായി 'ഫിനാലെ കഴിഞ്ഞിട്ടില്ലെന്നും പെട്ടെന്ന് തന്നെ ഉണ്ടാവുമെന്നും' ഡിംപല്‍ പറഞ്ഞു. 'ഗവണ്‍മെന്റ് പ്രൊട്ടോകോള്‍സ് എല്ലാം പാലിച്ചുകൊണ്ട് പെട്ടെന്ന് തന്നെയുണ്ടാകും. കോവിഡ് ഇവിടെ കുഴപ്പമില്ലെന്നും ആരാധകരുടെ ചോദ്യത്തിന് മറുപടിയായി ഡിംപു പറഞ്ഞു'.

  'ഞാന്‍ എപ്പോഴും വീട്ടിലാണ്. വളരെ കുറച്ച് മാത്രമാണ് പുറത്തിറങ്ങാറുളളത്. അതും ആത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം. മണിക്കുട്ടന്‍ വിളിക്കാറുണ്ട്'. 'ഫിനാലെ ഈ നൂറ്റാണ്ടിലുണ്ടാവുമോ എന്ന ചോദ്യത്തിന് ഈ നൂറ്റാണ്ടില്‍ തന്നെയുണ്ടാവും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നിങ്ങളും അങ്ങനെ തന്നെ വിശ്വസിക്കുക എന്ന്' ചിരിയോടെ ഡിംപല്‍ പറഞ്ഞു. 'എല്ലാം പോസിറ്റീവായിട്ട് കാണുക. ഇത് അറിഞ്ഞുകൊണ്ട് വൈകുന്നത് അല്ലല്ലോ. നമുക്ക് എല്ലാവര്‍ക്കും മനസിലാക്കാന്‍ പറ്റും. ഈ ഒരു കോവിഡ് സാഹചര്യം മൂലം ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നു'.

  'ഇത്രയും നാളും നിങ്ങള്‍ കൂടെയുണ്ടായില്ലെ, അപ്പോ കുറച്ചുകൂടെ കാത്തിരിക്കൂ. ഗ്രാന്‍ഡ് ഫിനാലെയല്ലെ. അപ്പോ അതിന്‌റെതായ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. കോവിഡ് നിയന്ത്രണങളില്‍ ഇളവു വരുന്നുണ്ട്. അപ്പോ ഫിനാലെയും ഉടനുണ്ടാവുമെന്നാണ് പ്രതീക്ഷ', ഡിംപല്‍ ആരാധകന് മറുപടി നല്‍കി. 'ഫിനാലെ കഴിഞ്ഞാലും നിങ്ങളുമായിട്ട് എപ്പോഴും കണക്ടറ്റഡായിരിക്കണം എന്നാണ് തന്റെ ആഗ്രഹമെന്നും' ബിഗ് ബോസ് താരം അറിയിച്ചു.

  'എന്നാലെ എനിക്കൊരു ആത്മനിര്‍വൃതി വരികയുളളൂ. എന്നെ പിന്തുണയ്ക്കുന്ന എല്ലാവരെയും എനിക്ക് കാണാന്‍ പറ്റട്ടെ. ആഴ്ചയില്‍ ഒരിക്കല്‍ ലൈവില്‍ വന്ന് നിങ്ങളോട് സംസാരിക്കണം എന്നാണ് ആഗ്രഹം. ബിഗ് ബോസ് എപ്പിസോഡ്‌സ് ഇതുവരെ കണ്ടിട്ടില്ല. നിങ്ങളുടെ മെസേജുകളും വീഡിയോസുമെല്ലാം ഞാന്‍ കണ്ട് തീര്‍ന്നിട്ടില്ല. അത് കഴിഞ്ഞ് നോക്കാമെന്ന് കരുതി. തിങ്കള്‍ പിന്നെ എപ്പിസോഡുകളെ കുറിച്ച് എന്നോട് പറഞ്ഞിരുന്നു', ഡിംപല്‍ പറഞ്ഞു.

  Body shaming on Anoop Krishnan's fiancee after their engagement video was out | FilmiBeat Malayalam

  അതേസമയം ഡിംപലിന്‌റെ ലൈവിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. 'കുട്ടി ഇപ്പൊ പഴയതിലും നന്നായി മലയാളം സംസാരിക്കുന്നു' എന്ന് ഡിംപലിനെ കുറിച്ച് ഒരാള്‍ കുറിച്ചു. 'ഫിനാലെക്ക് മണിക്കുട്ടനൊപ്പം ഒരു ഡാന്‍സ് പ്രതീക്ഷിക്കുന്നു, നടക്കുമോ ആവോ' എന്നാണ് മറ്റൊരാള്‍ കമന്റിട്ടത്.

  English summary
  bigg boss malayalam season 3: dimpal bhal's reply to a fan comment about grand finale goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X