മണിക്കുട്ടനൊപ്പമുളള സെല്‍ഫി ചിത്രവുമായി ഡിംപല്‍, ശ്രദ്ധേയമായി ക്യാപ്ഷന്‍, ആഘോഷമാക്കി ആരാധകര്‍

By Midhun Raj

ബിഗ് ബോസ് മൂന്നാം സീസണിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായവരാണ് മണിക്കുട്ടനും ഡിംപലും. പരസ്പരം പിന്തുണച്ചുകൊണ്ടാണ് എംകെയും ഡിംപലും ഷോയില്‍ മുന്നോട്ടുപോയത്. മജ്‌സിയ പോയതിന് പിന്നാലെയാണ് മണിക്കുട്ടനുമായി ഡിംപല്‍ കൂടുതല്‍ സൗഹൃദത്തിലായത്. പിതാവിന്‌റെ വിയോഗത്തെ തുടര്‍ന്ന് ഡിംപല്‍ പുറത്തുപോയ സമയത്ത് ഷോയിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് ആദ്യം ആവശ്യപ്പെട്ടത് മണിക്കുട്ടനാണ്.

manikuttan-dimpal-

ഡിംപല്‍ തിരിച്ചെത്തിയപ്പോള്‍ കൂടുതല്‍ സന്തോഷിച്ചതും മണിക്കുട്ടന്‍ തന്നെയാണ്. അതേസമയം ഇവരുടെ സൗഹൃദ നിമിഷങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. മണിക്കുട്ടനൊപ്പമുളള പുതിയൊരു ചിത്രം ഡിംപല്‍ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരുന്നു. ചിത്രത്തോടൊപ്പം ബിഗ് ബോസ് താരം കുറിച്ച ക്യാപ്ഷനും ശ്രദ്ധേയമായി. 'സൗഹൃദം ഒരു മധുരമുള്ള ഉത്തരവാദിത്തമാണ്, ഒരു അവസരമല്ല' എന്നാണ് ഡിംപല്‍ മണിക്കുട്ടനൊപ്പമുളള ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയത്.

അതേസമയം ബിഗ് ബോസ് ഫിനാലെ അടുത്തു തന്നെ ഉണ്ടാവുമെന്ന പ്രതീക്ഷകളിലാണ് ആരാധകര്‍. ലോക്ഡൗണ്‍ കാരണമാണ് ഫൈനല്‍ ഇത്രയും നീണ്ടുപോയത്. വോട്ടിംഗ് അവസാനിച്ചതോടെ ബിഗ് ബോസ് വിജയി ആരാകുമെന്ന കാര്യത്തില്‍ തീരുമാനം ആയിട്ടുണ്ടാവുമെന്നും എല്ലാവരും പ്രതീക്ഷിക്കുന്നു. ബിഗ് ബോസ് സമയത്ത് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രേക്ഷക പിന്തുണ ലഭിച്ച മല്‍സരാര്‍ത്ഥികളാണ് മണിക്കുട്ടനും ഡിംപലും.

അനന്യ പാണ്ഡെയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍, കാണാം

Recommended Video

bigg boss malayalam season 3: fans requested to asianet for conduct soon grand finale

ഈ പിന്തുണ ഇവര്‍ക്ക് ലഭിച്ച വോട്ടിലും പ്രതിഫലിക്കപ്പെടുമെന്നാണ് പലരും കരുതുന്നത്. ബിഗ് ബോസിന്‌റെ അവസാന ടാസ്‌ക്കില്‍ ശ്രദ്ധേയ പ്രകടനമാണ് ഡിംപല്‍ കാഴ്ചവെച്ചത്. ബിഗ് ബോസിന് പിന്നാലെ ലൈവ് വീഡിയോകളിലൂടെ മണിക്കുട്ടനും ഡിംപലുമെല്ലാം പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തി. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചിരുന്നു ഇരുവരും. സഹോദരിമാര്‍ക്കൊപ്പവും ലൈവ് വീഡിയോകളിലൂടെ ഡിംപല്‍ ഭാല്‍ എത്തി. മണിക്കുട്ടന്‍ അടുത്ത സുഹൃത്തായ അരവിന്ദിനൊപ്പം ആണ് മുന്‍പ് ലൈവില്‍ വന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X