സൂര്യ ഓവര്‍ ആക്ടിംഗെന്ന് ഡിംപല്‍, പൊട്ടിക്കരഞ്ഞ് സൂര്യയുടെ മറുപടി

By Midhun Raj

ബിഗ് ബോസ് മൂന്നാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളാണ് സൂര്യയും ഡിംപലും. വേറിട്ട ഗെയിം പ്ലാനുകളുമായാണ് ഇരുവരും ഷോയില്‍ മുന്നേറുന്നത്. ബിഗ് ബോസിന്‌റെ ഇന്നത്തെ എപ്പിസോഡില്‍ സൂര്യയും ഡിപംലും തമ്മിലുളള ഏറ്റുമുട്ടലാണ് ആദ്യം കാണിച്ചത്. സൂര്യ പറഞ്ഞ ഒരു വാക്കിനെ ചൊല്ലിയായിരുന്നു ഡിംപല്‍ രംഗത്തുവന്നത്. ബിഗ് ബോസില്‍ മാനവും മര്യാദയോടും കൂടിയുളള വസ്ത്രം ധരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത് എന്നായിരുന്നു സൂര്യ പറഞ്ഞത്. എന്നാല്‍ അങ്ങനെ പറഞ്ഞത് ശരിയായില്ലെന്ന് പറഞ്ഞ് ഡിംപല്‍ രംഗത്തെത്തി.

ഗ്ലാമറസ് ലുക്കില്‍ നടി , ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

മാന്യമായ വസ്ത്രം എന്നൊരു വസ്ത്രം ഇവിടെയില്ലെന്ന് ഡിംപല്‍ പറഞ്ഞു. എന്നാല്‍ അത് ഓരോരുത്തരുടെ കോണ്‍സപ്റ്റ് ആണെന്ന് സൂര്യ പറഞ്ഞു. ഇപ്പോ ഡിംപലിന്‌റെ മൈന്‍ഡ്‌സെറ്റ് ആയിരിക്കില്ല എനിക്ക്. ഞാന്‍ അമാന്യമായ എന്ന് പറഞ്ഞില്ല. ഞാന്‍ വളര്‍ന്നുവന്ന രീതിയില് എന്റെതായ എന്റെ മാതാപിതാക്കള്‍ പഠിപ്പിച്ച എന്റെതായ പശ്ചാത്തലമുണ്ട്.

ആ പശ്ചാത്തലത്തില്‍ ഇടുന്ന വസ്ത്രം

ആ പശ്ചാത്തലത്തില്‍ ഇടുന്ന വസ്ത്രം ട്രെഡീഷണലാണ്. അപ്പോ എന്നെ പഠിപ്പിച്ചിരിക്കുന്ന രീതി അങ്ങനെയാണ്.
അപ്പോ അത്തരം വസ്ത്രങ്ങള്‍ ധരിക്കാനാണ് കൂടുതലിഷ്ടം. എന്നാല്‍ സൂര്യ പറഞ്ഞത് ശരിയായില്ലെന്ന് ഡിംപല്‍ വീണ്ടും പറഞ്ഞു. എനിക്ക് എന്റെതായ ഒരു പോയിന്‌റുണ്ടെന്നായിരുന്നു സൂര്യയുടെ മറുപടി. എന്നാല്‍ വസ്ത്രം യൂണിവേഴ്‌സല്‍ ആണെന്ന് ഡിംപല്‍ പറഞ്ഞു.

ഡിംപല്‍ വീണ്ടും ഇതുപറഞ്ഞതോടെ

ഡിംപല്‍ വീണ്ടും ഇതുപറഞ്ഞതോടെ സൂര്യ അവിടം വിടുകയായിരുന്നു. തുടര്‍ന്ന് ഇതില്‍ സങ്കടപ്പെട്ട സൂര്യയെ മറ്റുളളവര്‍ വന്ന് ആശ്വസിപ്പിക്കുന്നതും ഇന്ന് കാണിച്ചിരുന്നു. തുടര്‍ന്ന് തിരിച്ചുവരുമ്പോള്‍ സൂര്യയുടെത് ഓവര്‍ ആക്ടിംഗ് ആണെന്ന് ഡിംപല്‍ പറഞ്ഞു. സൂര്യ ഓവര്‍ ആക്ടിംഗ് ആണെന്നത് ആള്‍ക്കാര്‍ കാണട്ടെയെന്ന് ഡിംപല്‍ പറഞ്ഞു.

ആ കുട്ടിക്ക് മാത്രം എന്തും ചെയ്യാം

ആ കുട്ടിക്ക് മാത്രം എന്തും ചെയ്യാം. നമ്മള്‍ ചെയ്യുമ്പോള്‍ എന്താ ഇങ്ങനെയെന്ന് സൂര്യ ചോദിച്ചു. ഞാന്‍ ഓവര്‍ ആക്ട് ആണെന്ന് ഡിംപല്‍ ആണോ തീരുമാനിക്കുന്നത് എന്നും സൂര്യ ഇമോഷണലായി പറഞ്ഞു. തുടര്‍ന്ന് ഡംപലിനെതിരെ തിരിഞ്ഞ് സായി വിഷ്ണു എത്തിയിരുന്നു. ഡിംപലിന്‌റെ മാത്രം വീടല്ല ഇതെന്നാണ് സായി പറഞ്ഞത്.

മറ്റുളളവരെ ജഡ്ജ് ചെയ്യാന്‍ ഡിംപല്‍ ആരാ

മറ്റുളളവരെ ജഡ്ജ് ചെയ്യാന്‍ ഡിംപല്‍ ആരാ എന്നും സായി ചോദിച്ചു. സംസാരിക്കുമ്പോള്‍ എപ്പോഴും പുറത്തുപോകുന്ന ആളാണ് ഡിംപലെന്ന് റിതു പറഞ്ഞു. ഡിംപലിന്‌റെ വാദഗതിക്കെതിരെയാണ് ക്യാപ്റ്റനായ റംസാനും തിരിഞ്ഞത്. സജ്‌ന ഫിറോസായിരുന്നു മുന്‍പ് സൂര്യയുടെ വസ്ത്രധാരണത്തെ കുറിച്ച് പറഞ്ഞ് ആദ്യം രംഗത്തെത്തിയത്. പുറത്തു മോഡേണ്‍ വസ്ത്രങ്ങള്‍ അണിയുന്ന സൂര്യ ഇവിടെയെത്തിയപ്പോള്‍ ട്രെഡീഷണല്‍ വസ്ത്രങ്ങള്‍ മാത്രമാണ് ധരിച്ചതെന്നായിരുന്നു സജ്‌ന പറഞ്ഞത്.

തുടര്‍ന്ന് സൂര്യ ഫേക്ക് ആണെന്നും

തുടര്‍ന്ന് സൂര്യ ഫേക്ക് ആണെന്നും സജ്‌ന പറഞ്ഞിരുന്നു. എന്നാല്‍ കുടുംബ പ്രേക്ഷകര്‍ കൂടുതല്‍ കാണുന്ന ഷോ ആയതിനാലാണ് താന്‍ മാന്യമായ വസ്ത്രങ്ങള്‍ ധരിച്ചതെന്നായിരുന്നു സൂര്യയുടെ മറുപടി. കൂടാതെ മോഡേണ്‍ വസ്ത്രങ്ങളും താന്‍ ഇടാറുണ്ടെന്നും അന്ന് സൂര്യ പറഞ്ഞു. അന്നും ഇമോഷണലായി സൂര്യയെ പ്രേക്ഷകര്‍ കണ്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X